Login now

Not your profile? Login and get free access to your reports and analysis.

Tags

Sign in

No tag added here yet.
You can login on CircleCount to add some tags here.

Are you missing a tag in the list of available tags? You can suggest new tags here.

Login now

Do you want to see a more detailed chart? Check your settings and define your favorite chart type.

Or click here to get the detailed chart only once.

Nena Sidheek has been shared in 6 public circles

AuthorFollowersDateUsers in CircleCommentsReshares+1Links
John Nuntiatio31,549#circles #sharedcircles #circlesharing #circle #circleoftheday #bestofcircles #bestcircleshare #share #tech #business #sport #health  2014-03-29 16:31:21492111717
Rakesh Warier2,397+Sonia Elizabeth Padamadan - A larger circle of female malayali plusersAnticipatory bail -My intentions are good and I am not responsible for the 'unwanted attention' this circle brings to any of its members.. :-)2014-01-28 15:01:20123604
Vimala Shri0hello dears..........How are you all ???2012-06-26 05:10:252371404
Chris Lion6,744Hey folks,this is my RANDOM-CIRCLE.or my GIVE IT A CHANCE - Circle!!! ;)it includes a random selection of people and i don't know what they'll post, and i don't even know why it includes exactly 442 people, but i believe that every Google+ User deserves to be circled. Maybe there are some of the most interesting people among them, maybe some of the new Google+ Stars are in this circle, i don't know. All i know is, that i gave them a chance, i circled them and you should probably do the same. Give this circle a chance. Maybe you'll find a new friend or another interesting person you could work or collaborate with. Who knows!_____________________________________________________+The Best Circles on Google+ +Shared Circles on G+ +Music Artist Circles +Public Circles +CircleCount +Shared Circles on G+ +SharedCircles +Public Circles #sharedcircles #shared #sharedpubliccircles #sharedcircle #circleshare #circles #circlesharing #circlesunday #publiccircles #publicsharedcircles #sharedcircleoftheday #publiccirclesproject2012-04-24 19:40:294426210
Daniel Sandstein10,037The Cream of the Crop of March 2012What's this?On +CircleCount everyday some very interesting persons are choosen and recommended. These are persons without hunders of thousands of followers but with a lot of interesting content. You won't find silent people here leading the rankings, but interesting people that are worth to be followed.You can find the Cream of the Crop daily here:http://www.circlecount.com/daily/Past Cream of the Crop circles:February 2012: http://goo.gl/TWYpKJanuary 2012: http://goo.gl/HBdHbDecember 2011: http://goo.gl/RBCpgNovember 2011: http://goo.gl/x6TJkOctober 2011: http://goo.gl/2xVn92012-04-02 07:48:20308503455
Error 404 (Nicht0pankaj shah shared a circle with you.2011-10-03 04:48:35250313

Activity

Average numbers for the latest posts (max. 50 posts, posted within the last 4 weeks)

5
comments per post
3
reshares per post
37
+1's per post

2,299
characters per posting

Top posts in the last 50 posts

Most comments: 20

posted image

2014-10-09 12:35:55 (20 comments, 3 reshares, 44 +1s)Open 

നമിച്ചു മ്യോളെ ...

Most reshares: 9

posted image

2014-10-30 11:45:54 (4 comments, 9 reshares, 64 +1s)Open 

ജീവിതത്തില്‍ പകര്‍ത്തപ്പെടെണ്ടതായ മഹാന്മാരുടെ വാക്കുകള്‍ ..

Most plusones: 106

posted image

2014-11-05 11:51:34 (16 comments, 2 reshares, 106 +1s)Open 

ഞ്യാനും എന്റെ കുറെ ഇക്കമാരും താത്തമാരും പതിമൂന്നു കൊല്ലം മുമ്പ്. (ഉള്ളതില്‍ ഏറ്റവും ചെറുത്‌ ഞ്യാന്‍ )

Latest 50 posts

2014-12-17 12:10:16 (2 comments, 2 reshares, 42 +1s)Open 

തീവ്രവാദികള്‍ നശിക്കട്ടെ .. ഭീകരവാദം തുലയട്ടെ .. 
കൂട്ടക്കുരുതിയില്‍ ജീവന്‍ പൊലിഞ്ഞ പിഞ്ചുമക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍.. 
എന്റെ റബ്ബേ .. എന്തേ ഈ ലോകം ഇങ്ങിനെ ? പരസ്പരം കൊന്നും കൊലവിളിച്ചും നിന്റെ സൃഷ്ടിപരമ്പരകള്‍ .. 
എന്തിനെന്നറിയാതെ പേരറിയാത്തൊരു നൊമ്പരം മനം നിറഞ്ഞു കവിഞ്ഞോഴുകുന്നു..

തീവ്രവാദികള്‍ നശിക്കട്ടെ .. ഭീകരവാദം തുലയട്ടെ .. 
കൂട്ടക്കുരുതിയില്‍ ജീവന്‍ പൊലിഞ്ഞ പിഞ്ചുമക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍.. 
എന്റെ റബ്ബേ .. എന്തേ ഈ ലോകം ഇങ്ങിനെ ? പരസ്പരം കൊന്നും കൊലവിളിച്ചും നിന്റെ സൃഷ്ടിപരമ്പരകള്‍ .. 
എന്തിനെന്നറിയാതെ പേരറിയാത്തൊരു നൊമ്പരം മനം നിറഞ്ഞു കവിഞ്ഞോഴുകുന്നു..___

posted image

2014-12-08 12:06:02 (5 comments, 4 reshares, 37 +1s)Open 

ഡ്രൈവറില്ലാത്ത കാറും ശീലയില്ലാത്ത കുടയും.

ഡ്രൈവറില്ലാത്ത കാറും ശീലയില്ലാത്ത കുടയും.___

posted image

2014-12-08 11:42:27 (1 comments, 0 reshares, 25 +1s)Open 

Smart escape :)

Smart escape :)___

2014-12-04 12:35:40 (9 comments, 5 reshares, 41 +1s)Open 

ഫ്രണ്ട്‌സിന്റെ കൂടെ ഒരു പാർട്ടിയിലിരിക്കുമ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത് കേട്ടത്..
പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു വിധത്തില്‍ മൊബൈല്‍ എടുത്തുനോക്കി 
" ഉമ്മ കാളിംഗ് " 
ഹോ ഈ ഉമ്മേടെ ഒരു കാര്യം.! ഒരു ഫങ്ങ്ഷൻ ഉണ്ട് രാത്രി വൈകിയേ വരൂ എന്ന്
പറഞ്ഞിരുന്നതാണല്ലോ .! പിന്നെ എന്നാതിനാണാവൊ വിളിക്കണേ..?
അപ്പൊ തന്നെ ഒരു സുഹൃത്തിന്റെകളിയാക്കല്‍ 
"ഡാ ഫോണ് വിളിക്കാനാണെങ്കില്‍ നമുക്കും ഒരുപാടുപേരുണ്ട കേട്ട...! "
അതുംകൂടി കേട്ടപ്പോ ശെരിക്കും തല പെരുത്ത് കയറി .മൊബൈല്‍ സൈലന്റ് ആക്കി പോക്കറ്റിലേക്ക് തിരുകി പിന്നെ ആട്ടവുംപാട്ടുമായി മണിക്കൂറുകള്‍
ഇടയ്ക്കു ബഹളം ഒന്ന് ഒതുങ്ങിയപ്പോള്‍ എന്തിനോ വേണ്ടി വീണ്ടും മൊബൈല്‍ എടുത്ത നേരം കണ്ടു ഉമ്മാടെ വക പത്തു മിസ്‌കോള്‍ ,ഉപ്പയുടെതായി ആറെണ്ണം വേറെയും 
നോക്കിമുഴുവിപ്പിക്കുന്നതിനുമുമ്പ് വീണ്ടും ഒരു കോള്‍ 
"ഉമ്മ കാളിംഗ...."
എവ്ടെയെത്തി എന്നറിയാനായിരിക്കും ..ഹോ ! എന്തൊരു കഷ്ടാ..എന്ന് മനസിലോര്‍ത്തു .<... more »

ഫ്രണ്ട്‌സിന്റെ കൂടെ ഒരു പാർട്ടിയിലിരിക്കുമ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത് കേട്ടത്..
പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു വിധത്തില്‍ മൊബൈല്‍ എടുത്തുനോക്കി 
" ഉമ്മ കാളിംഗ് " 
ഹോ ഈ ഉമ്മേടെ ഒരു കാര്യം.! ഒരു ഫങ്ങ്ഷൻ ഉണ്ട് രാത്രി വൈകിയേ വരൂ എന്ന്
പറഞ്ഞിരുന്നതാണല്ലോ .! പിന്നെ എന്നാതിനാണാവൊ വിളിക്കണേ..?
അപ്പൊ തന്നെ ഒരു സുഹൃത്തിന്റെ കളിയാക്കല്‍ 
"ഡാ ഫോണ് വിളിക്കാനാണെങ്കില്‍ നമുക്കും ഒരുപാടുപേരുണ്ട കേട്ട...! "
അതുംകൂടി കേട്ടപ്പോ ശെരിക്കും തല പെരുത്ത് കയറി .മൊബൈല്‍ സൈലന്റ് ആക്കി പോക്കറ്റിലേക്ക് തിരുകി പിന്നെ ആട്ടവുംപാട്ടുമായി മണിക്കൂറുകള്‍
ഇടയ്ക്കു ബഹളം ഒന്ന് ഒതുങ്ങിയപ്പോള്‍ എന്തിനോ വേണ്ടി വീണ്ടും മൊബൈല്‍ എടുത്ത നേരം കണ്ടു ഉമ്മാടെ വക പത്തു മിസ്‌കോള്‍ , ഉപ്പയുടെതായി ആറെണ്ണം വേറെയും 
നോക്കിമുഴുവിപ്പിക്കുന്നതിനുമുമ്പ് വീണ്ടും ഒരു കോള്‍ 
"ഉമ്മ കാളിംഗ...."
എവ്ടെയെത്തി എന്നറിയാനായിരിക്കും ..ഹോ ! എന്തൊരു കഷ്ടാ..എന്ന് മനസിലോര്‍ത്തു .
മൊബൈല്‍ വീണ്ടും സ്വിചോഫ്‌ ചെയ്തു 
ശേഷം പാര്ട്ടിയുടെ എല്ലാ പരിപാടികളു കഴിഞ്ഞു.. കൂട്ടുകാരോട് ബൈബൈ പറഞ്ഞു തിരിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ ആ ബഹളങ്ങളുടെ താളകൊഴുപ്പായിരുന്നു മനസ്സില്‍..
വീടിനടുത്തുള്ള മെയിന് ജങ്ങ്ഷനില് നിന്ന് ബൈക്ക് എല്ലാ ദിവസത്തെയും 
പോലെ വളച്ചെടുതപ്പോള്‍ പെട്ടെന്നൊരു കുഴി ! ഒരു കണക്കിന് വെട്ടിച്ചു മാറ്റി.. 
പൈപ്പ് ലൈനു വേണ്ടി എടുത്ത കുഴി.. ദ്രോഹികള്‍ ഒരു ബോര്‍ഡ് വെച്ചൂടെ!.പണ്ടാരം..
എന്നിങ്ങനെ പുലമ്പിക്കൊണ്ട് ഓഫായിപ്പോയ ബൈക് വീണ്ടും സ്റ്റാർട്ട് ചെയ്യാനായി 
കിക്കറിലേക്ക് കാലുപൊക്കിയപ്പോള്‍ കാലിന്റെ പെരുവിരലില്‍ നിന്നും രക്തം പൊടിയുന്നു.. എവ്ടെയോക്കെയോ നീറ്റലും പുകച്ചിലും ..,..
അവിടെയുള്ള ഒരു കുറ്റിയില്‍കൊണ്ട് കാലിന്റെ തൊലി പോയതായിരുന്നു അവനു സങ്കടവും ദേഷ്യവും മാറി മാറി വന്നു.. 'എല്ലാം കൊണ്ടും നല്ല ദിവസം.'
മനസ്സിൽ പാവം ദിവസത്തെ പ്രാകിക്കൊണ്ട് ബൈക്ക് ഓടിച്ചു വീടെത്തി...
പതിവുപോലെപൂമുഖത്ത് തന്നെ ഉപ്പയും ഉമ്മയും ഉറങ്ങാതെ വഴിയിലേക്കും നോക്കി ഉത്കണ്ഠയോടെ ഇരിക്കുന്നുണ്ട്..
ബൈക്ക് സ്റ്റാന്ഡില്‍ വെക്കുമ്പഴാണ് 'പതിനേഴു മിസ്‌കോളുകളുടെ കാര്യം ഓര്‍മ്മവന്നത് .
എല്ലാം ദേഷ്യവും കൂടി അവടെ തീര്ക്കാന്‍ വാ തുറക്കുമ്പോ തന്നെ ഉമ്മയുടെ പരാതി നിറഞ്ഞ ചോദ്യം..
" എടാ മോനെ എത്ര പ്രാവശ്യം വിളിച്ചു ! നീ എന്താ ഫോണ് എടുക്കാഞ്ഞെ? ആ ജങ്ങ്ഷനില് പൈപ്പ് ഇടാനായി കുഴി കുഴിച്ചിട്ടുണ്ട്.. നോക്കി വരാനായി പറയാനാ വിളിച്ചേ... ഉപ്പയാണെങ്കില്‍ ഇത്രയും നേരം അവിടെ ടോർച്ചുമായി നിക്കുവാരുന്നു
നിന്നെ കാത്ത്..ദാ ഇപ്പൊ വന്നേയുള്ളൂ.."
അത് കേട്ടതും മനസ്സില്‍ കത്തി ജ്വലിച്ച് നിന്ന സൂര്യന്‍ പെട്ടെന്ന് അസ്തമിച്ചപോലെ..
നെഞ്ച് പിടയുന്ന പോലെ.. കണ്ണുകള്‍ നിറഞ്ഞുവോ..ഉവ്വ്.. ആരെയും കാണിക്കാതെ മുഖം കുനിച്ചു നടക്കുന്നതിനിടെ വീണ്ടും ഉമ്മ ചോദിക്കുന്ന കേട്ടു
" ചോറ്വിളമ്പട്ടെ ഞങ്ങളും കഴിച്ചിട്ടില്ല നീ വന്നിട്ട് കഴിക്കാമെന്ന് കരുതി..."
അത് കൂടി കേട്ടപ്പോ നിറഞ്ഞിരുന്ന ആ കണ്ണുനീർതുള്ളികള്‍ അനുവാദം ചോദിക്കാതെ കവിളിലൂടെ താഴേക്ക് ഒഴുകി.. എവ്ടെയോ ഒരു നീറ്റല്‍ .ഒരു പിടച്ചില്‍ . നെഞ്ചിലാണോ
അതോ കാലിലാണോ എന്നറിയാതെ ഒരു നിമിഷം ...
കാലില്നിന്നും കുറച്ചു രക്തം പിന്നെയും പോടിയുന്നുണ്ട്..നല്ല വേദനയും..
ഉമ്മയോട് പറയണോ..മരുന്ന് വെക്കണോ?
സ്വയം കുറെ ചോദ്യങ്ങള്‍ മനസ്സില്‍ മുട്ടിതിരിഞ്ഞു - .അവസാനം അവൻ തീരുമാനിച്ചു.
വേണ്ട ഈ വേദന ഞാന്‍ അർഹിക്കുന്നു മാതാപിതാക്കളെ മനസിലാകാത്ത
ഈ മകന് ഇത് അർഹിക്കുന്നു.!
- വാല്കഷണം 
ഉപ്പയോ ഉമ്മയോ വിളിക്കുമ്പോള്‍ അതൊരു മിസ്സ്ഡ് കോള്‍ ആണെങ്കില്‍ പോലേം 
ഒന്നോർക്കുക . അത് നിങ്ങൾക്കായുള്ള അവരുടെ ആവലാതിയായിരുന്നു..അങ്കലാപ്പ് ആയിരുന്നു..കരുതലായിരുന്നു 
അവരുടെ സ്നേഹത്തിന്റെ അന്വേഷണം ആയിരുന്നു...!!
ഇത് മറന്നാല് ഒന്നോർക്കുക അവസാനം നഷ്ടം ഞാനും നിങ്ങളും ഉള്‍പ്പെട്ട
മക്കൾക്കായിരിക്കും.
----------------------------------------------------------
വാട്സഅപ്പ് തന്നെ - എഴുതിയ ആള്‍ക്ക് ഒരു ബിഗ്‌ സല്യുട്ട്.___

posted image

2014-12-03 11:39:28 (3 comments, 2 reshares, 60 +1s)Open 

___

posted image

2014-12-02 11:48:12 (0 comments, 2 reshares, 15 +1s)Open 

___

2014-12-01 12:07:04 (12 comments, 5 reshares, 39 +1s)Open 

ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജില്‍ ഇങ്ങിനെ വായിക്കാനായി..
'ഇന്ന് വളരെ നേരത്തെയാണ് അമ്മ ജോലിയ്ക്ക് പോയത്, തിരിച്ചെത്തിയത്‌ വളരെ വൈകിയും. എനിക്കിന്ന് കോളേജില്‍ വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്‍ പതിവ് പോലെ എത്തിയത് ഓഫീസ് ടെന്‍ഷനില്‍ തന്നെ. രാത്രി ഞങ്ങള്‍ക്ക് അമ്മ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു. അത്താഴത്തിനു ഇരുന്ന്ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ് പലതും കരിഞ്ഞു പോയി എന്ന് ഞാന്‍ കണ്ടത്. അതുകൊണ്ട് സാധാരണ മൂന്നു ചപ്പാത്തി കഴിക്കുന്ന ഞാന്‍ രണ്ടെണ്ണം എടുക്കുകയും അതില്‍ അരഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന് പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല. കരിഞ്ഞ ചപ്പാത്തിയും അല്‍പം ഉപ്പു കൂടിയ കറിയും അച്ഛന്‍ ഏറ്റവും സ്വാദിഷ്ടമായിട്ടാണ് കഴിച്ചത്.അച്ഛന്‍ അപ്പോള്‍ എന്നോട് അന്നത്തെ കോളേജിലെ വിശേഷങ്ങള്‍ ചോദിക്കുകയും വരുന്ന വഴിയില്‍ കണ്ട കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു. സന്തോഷമായി ഭക്ഷണം കഴിച്ച് കൈ കഴുകി അച്ഛന്‍ ബെഡ് റൂമിലേക്ക് പോയി. ഞാന്‍ പുറകെ ചെന്നു. കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴി... more »

ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജില്‍ ഇങ്ങിനെ വായിക്കാനായി..
'ഇന്ന് വളരെ നേരത്തെയാണ് അമ്മ ജോലിയ്ക്ക് പോയത്, തിരിച്ചെത്തിയത്‌ വളരെ വൈകിയും. എനിക്കിന്ന് കോളേജില്‍ വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്‍ പതിവ് പോലെ എത്തിയത് ഓഫീസ് ടെന്‍ഷനില്‍ തന്നെ. രാത്രി ഞങ്ങള്‍ക്ക് അമ്മ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു. അത്താഴത്തിനു ഇരുന്ന് ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ് പലതും കരിഞ്ഞു പോയി എന്ന് ഞാന്‍ കണ്ടത്. അതുകൊണ്ട് സാധാരണ മൂന്നു ചപ്പാത്തി കഴിക്കുന്ന ഞാന്‍ രണ്ടെണ്ണം എടുക്കുകയും അതില്‍ അരഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന് പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല. കരിഞ്ഞ ചപ്പാത്തിയും അല്‍പം ഉപ്പു കൂടിയ കറിയും അച്ഛന്‍ ഏറ്റവും സ്വാദിഷ്ടമായിട്ടാണ് കഴിച്ചത്. അച്ഛന്‍ അപ്പോള്‍ എന്നോട് അന്നത്തെ കോളേജിലെ വിശേഷങ്ങള്‍ ചോദിക്കുകയും വരുന്ന വഴിയില്‍ കണ്ട കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു. സന്തോഷമായി ഭക്ഷണം കഴിച്ച് കൈ കഴുകി അച്ഛന്‍ ബെഡ് റൂമിലേക്ക് പോയി. ഞാന്‍ പുറകെ ചെന്നു. കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്നു ചോദിച്ചു. 
അച്ഛന്‍ പറഞ്ഞു : 
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല എന്ന് മോള്‍ കണ്ടിരുന്നോ? അത്രയ്ക്ക് ക്ഷീണിതയായിരുന്നു അമ്മ. ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്‍ ആര്‍ക്കും ആഹാരത്തെക്കാള്‍ പ്രധാനമാവില്ല അതിന്‍റെ സ്വാദ്. ഒരു ടൈംപാസ് പോലെ ആഹാരം കഴിക്കുന്നവര്‍ക്കാണ് സ്വാദ് കുറഞ്ഞാല്‍ പ്രശ്നം. ദിവസവും ഓഫീസില്‍ ഓടിനടന്ന്  ജോലി ചെയ്തു തളര്‍ന്നു വന്നിട്ടാണ് അമ്മ നമുക്ക് ആഹാരം ഉണ്ടാക്കി തരുന്നത്. അമ്മയുടെ ആ സ്നേഹത്തെയാണ്‌ ഞാന്‍ ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ അമ്മയെ എന്തിനാണ് വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നത്? എന്ത് തന്നെയായാലും കരിഞ്ഞ ചപ്പാത്തി ആരെയും വേദനിപ്പിക്കില്ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക് വന്നത്. കേട്ടപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞു തുളുമ്പി . അത് കണ്ട് അച്ഛന്‍ എഴുന്നേറ്റു ചെന്ന് അമ്മയുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു : "സാരമില്ലെടോ... താന്‍ റസ്റ്റ്‌ എടുക്ക്!" എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്, "വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!" എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കാഴ്ച അതായിരുന്നു.'
വായിക്കുന്ന ഓരോരുത്തരുടെയും ഓര്‍മ്മകള്‍ പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍, ചില തിരിച്ചറിവുകള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ നല്ലതേ വരുത്തൂ..
------------------------------------------------------------------
ഇതുമൊരു വാട്സ്അപ്പ് മെസ്സേജ് ആണേ - വായിച്ചവര്‍ ക്ഷമിക്കുക. :) ___

2014-11-17 12:03:21 (18 comments, 2 reshares, 74 +1s)Open 

ഫേസ്ബുക്ക് തല്‍ക്കാലം ഒഴിവാക്കി, ഇവിടെയാണ്‌ കൂടുതല്‍ സുരക്ഷിതമായി തോന്നുന്നത് , ചീത്തവിളിയില്ല എന്നതുതന്നെ വലിയൊരു ആശ്വാസമാണ് , തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തിത്തരുന്ന നല്ല സുഹൃത്തുക്കളുണ്ട്  പിന്നെ നല്ല ഉപദേശങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു .. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

ഫേസ്ബുക്ക് തല്‍ക്കാലം ഒഴിവാക്കി, ഇവിടെയാണ്‌ കൂടുതല്‍ സുരക്ഷിതമായി തോന്നുന്നത് , ചീത്തവിളിയില്ല എന്നതുതന്നെ വലിയൊരു ആശ്വാസമാണ് , തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തിത്തരുന്ന നല്ല സുഹൃത്തുക്കളുണ്ട്  പിന്നെ നല്ല ഉപദേശങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു .. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.___

posted image

2014-11-17 11:55:08 (6 comments, 0 reshares, 38 +1s)Open 

വിസ്മയകാഴ്ചകള്‍ 

വിസ്മയകാഴ്ചകള്‍ ___

posted image

2014-11-11 12:02:02 (2 comments, 0 reshares, 28 +1s)Open 

എല്ലാ വിധ സൗഭാഗ്യങ്ങളും ഭാവുകങ്ങളും നേരുന്നു.

അമ്മോശന്‍കാക്ക ആയതിന്റെ മൂന്നാം വാര്‍ഷികദിനം (11-11-14)___എല്ലാ വിധ സൗഭാഗ്യങ്ങളും ഭാവുകങ്ങളും നേരുന്നു.

2014-11-11 11:52:00 (7 comments, 1 reshares, 29 +1s)Open 

എന്റെ നസ്മിത്താത്തയുടെയും അലിക്കായുടെയും മൂന്നാം വിവാഹവാര്‍ഷീകം ഇന്ന് , എല്ലാ വിധ സൗഭാഗ്യങ്ങളും ഭാവുകങ്ങളും നേരുന്നു.

എന്റെ നസ്മിത്താത്തയുടെയും അലിക്കായുടെയും മൂന്നാം വിവാഹവാര്‍ഷീകം ഇന്ന് , എല്ലാ വിധ സൗഭാഗ്യങ്ങളും ഭാവുകങ്ങളും നേരുന്നു.___

posted image

2014-11-05 11:51:34 (16 comments, 2 reshares, 106 +1s)Open 

ഞ്യാനും എന്റെ കുറെ ഇക്കമാരും താത്തമാരും പതിമൂന്നു കൊല്ലം മുമ്പ്. (ഉള്ളതില്‍ ഏറ്റവും ചെറുത്‌ ഞ്യാന്‍ )

ഞ്യാനും എന്റെ കുറെ ഇക്കമാരും താത്തമാരും പതിമൂന്നു കൊല്ലം മുമ്പ്. (ഉള്ളതില്‍ ഏറ്റവും ചെറുത്‌ ഞ്യാന്‍ )___

posted image

2014-11-02 11:16:19 (3 comments, 1 reshares, 44 +1s)Open 

ആ മണ്ടന്മാര്‍ കണ്ടാല്‍ പ്രശ്നാ ചേട്ടാ .. വാ നമുക്ക് മറൈന്‍ഡ്രൈവിലെക്ക് പോവാം..

ആ മണ്ടന്മാര്‍ കണ്ടാല്‍ പ്രശ്നാ ചേട്ടാ .. വാ നമുക്ക് മറൈന്‍ഡ്രൈവിലെക്ക് പോവാം..___

posted image

2014-11-01 11:43:14 (1 comments, 2 reshares, 43 +1s)Open 

കേരളപ്പിറവി ആശംസകള്‍

കേരളപ്പിറവി ആശംസകള്‍___

posted image

2014-10-30 11:45:54 (4 comments, 9 reshares, 64 +1s)Open 

ജീവിതത്തില്‍ പകര്‍ത്തപ്പെടെണ്ടതായ മഹാന്മാരുടെ വാക്കുകള്‍ ..

ജീവിതത്തില്‍ പകര്‍ത്തപ്പെടെണ്ടതായ മഹാന്മാരുടെ വാക്കുകള്‍ ..___

2014-10-28 11:43:42 (2 comments, 2 reshares, 25 +1s)Open 

വീണ്ടും ഒരു വാഡ്‌സ്അപ് ചരിതം..
വീടും കൂടുമില്ലാത്ത ദരിദ്രരായിരുന്നു കണ്ണുകാണാത്ത കുഞ്ചിയമ്മയും മകന്‍ കുഞ്ചുവും.
കുഞ്ചു തന്റെ അവസ്ഥയില്‍ മനം നൊന്ത് എപ്പോഴും ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമായിരുന്നു , അങ്ങിനെ ആ പ്രാര്‍ത്ഥന കേട്ട് കേട്ട് ഒരു ദിവസം ദൈവം കുഞ്ചുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
നിനക്ക് എന്ത് വരം വേണം മകനെ ?ദൈവത്തിന്റെ ചോദ്യം കേട്ട് വളരെ വിനീതനായി കുഞ്ചു തന്റെ ആഗ്രഹം പറഞ്ഞു .
"അങ്ങ് അനുഗ്രഹിച്ചാല്‍ അടുത്ത സിറ്റിയില്‍ ഞാന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന എന്റെ മണിമാളികയുടെ മുറ്റത്ത് കിടക്കുന്ന ബെന്‍സ്‌ കാറിന്റെ സീറ്റിലിരിക്കുന്ന എന്റെ മകനെ കാണാനുള്ള കാഴ്ചയും ആരോഗ്യവും ദീര്‍ഘായുസ്സും എന്റെ അമ്മക്ക് കൊടുക്കണം എന്റെ ദൈവമേ .." 
കുഞ്ചുവിന്റെആഗ്രഹസഫലീകരണത്തിന് വരം നല്‍കിയ ദൈവം ആത്മഗതം ചെയ്തത്രേ..
" ഹോ ! ഈ മല്ലൂസില്‍ നിന്നും ഞാനിനിയും ഒത്തിരി പാഠങ്ങള്‍ പഠിക്കാനുണ്ട്."... more »

വീണ്ടും ഒരു വാഡ്‌സ്അപ് ചരിതം..
വീടും കൂടുമില്ലാത്ത ദരിദ്രരായിരുന്നു കണ്ണുകാണാത്ത കുഞ്ചിയമ്മയും മകന്‍ കുഞ്ചുവും.
കുഞ്ചു തന്റെ അവസ്ഥയില്‍ മനം നൊന്ത് എപ്പോഴും ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമായിരുന്നു , അങ്ങിനെ ആ പ്രാര്‍ത്ഥന കേട്ട് കേട്ട് ഒരു ദിവസം ദൈവം കുഞ്ചുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
നിനക്ക് എന്ത് വരം വേണം മകനെ ?
ദൈവത്തിന്റെ ചോദ്യം കേട്ട് വളരെ വിനീതനായി കുഞ്ചു തന്റെ ആഗ്രഹം പറഞ്ഞു .
"അങ്ങ് അനുഗ്രഹിച്ചാല്‍ അടുത്ത സിറ്റിയില്‍ ഞാന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന എന്റെ മണിമാളികയുടെ മുറ്റത്ത് കിടക്കുന്ന ബെന്‍സ്‌ കാറിന്റെ സീറ്റിലിരിക്കുന്ന എന്റെ മകനെ കാണാനുള്ള കാഴ്ചയും ആരോഗ്യവും ദീര്‍ഘായുസ്സും എന്റെ അമ്മക്ക് കൊടുക്കണം എന്റെ ദൈവമേ .." 
കുഞ്ചുവിന്റെ ആഗ്രഹസഫലീകരണത്തിന് വരം നല്‍കിയ ദൈവം ആത്മഗതം ചെയ്തത്രേ..
" ഹോ ! ഈ മല്ലൂസില്‍ നിന്നും ഞാനിനിയും ഒത്തിരി പാഠങ്ങള്‍ പഠിക്കാനുണ്ട്."___

posted image

2014-10-27 11:59:42 (2 comments, 0 reshares, 9 +1s)Open 

With my first bike SUZUKI - 1992

With my first bike SUZUKI - 1992___

posted image

2014-10-26 11:48:40 (4 comments, 7 reshares, 86 +1s)Open 

തട്ടം പിടിച്ച് വലിക്കല്ലേ ... മൈലാഞ്ചി ച്ചെടിയേ..
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിതയ്യേ ..

തട്ടം പിടിച്ച് വലിക്കല്ലേ ... മൈലാഞ്ചി ച്ചെടിയേ..
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിതയ്യേ ..___

posted image

2014-10-25 11:38:21 (2 comments, 2 reshares, 36 +1s)Open 

സ്നേഹമാണ് അഖില സാരമൂഴിയില്‍..

സ്നേഹമാണ് അഖില സാരമൂഴിയില്‍..___

posted image

2014-10-25 11:30:14 (3 comments, 1 reshares, 37 +1s)Open 

ഇന്ന് മുഹറം ഒന്ന് - അറബ് വര്‍ഷാരംഭം , നന്മയും ദയയും സ്നേഹവും കരുണയും  പുണ്യം പൂക്കുന്ന നമ്മുടെ ഈ  ഉലകിലെങ്ങും  നിറഞ്ഞുകവിയാനായി മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കാം ..

ഇന്ന് മുഹറം ഒന്ന് - അറബ് വര്‍ഷാരംഭം , നന്മയും ദയയും സ്നേഹവും കരുണയും  പുണ്യം പൂക്കുന്ന നമ്മുടെ ഈ  ഉലകിലെങ്ങും  നിറഞ്ഞുകവിയാനായി മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കാം ..___

posted image

2014-10-24 12:04:51 (4 comments, 0 reshares, 59 +1s)Open 

___

posted image

2014-10-24 12:03:26 (2 comments, 1 reshares, 16 +1s)Open 

വിഷമാണ് ചുറ്റും ,ഓരോ ദിനം ചെല്ലുംതോറും വിഷമയം കൂടികൊണ്ടിരിക്കുന്നു ഭൂമിയില്‍ .. പണത്തോടുള്ള അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും മൂത്ത് ശ്വസിക്കുന്ന വായുവില്‍, കുടിക്കുന്ന വെള്ളത്തില്‍ , ഭുജിക്കുന്ന അന്നത്തില്‍ തുടങ്ങി ഭൂമിയിലെ സര്‍വ്വസുകൃതത്തിലും വിഷം ചേര്‍ക്കുന്നവര്‍ മൊത്തം പ്രകൃതിയെത്തന്നെ മലിനസമാക്കുന്നവര്‍ ഒന്ന് മറക്കുന്നു , താനുംതന്റെ തലമുറകളും ഈ കൊടും പാപത്തിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന പരമമായ യാഥാര്‍ത്ഥ്യം.... more »

വിഷമാണ് ചുറ്റും ,ഓരോ ദിനം ചെല്ലുംതോറും വിഷമയം കൂടികൊണ്ടിരിക്കുന്നു ഭൂമിയില്‍ .. പണത്തോടുള്ള അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും മൂത്ത് ശ്വസിക്കുന്ന വായുവില്‍, കുടിക്കുന്ന വെള്ളത്തില്‍ , ഭുജിക്കുന്ന അന്നത്തില്‍ തുടങ്ങി ഭൂമിയിലെ സര്‍വ്വസുകൃതത്തിലും വിഷം ചേര്‍ക്കുന്നവര്‍ മൊത്തം പ്രകൃതിയെത്തന്നെ മലിനസമാക്കുന്നവര്‍ ഒന്ന് മറക്കുന്നു , താനും തന്റെ തലമുറകളും ഈ കൊടും പാപത്തിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന പരമമായ യാഥാര്‍ത്ഥ്യം.___

posted image

2014-10-24 12:00:50 (7 comments, 1 reshares, 30 +1s)Open 

പണി വരുന്ന വഴികള്‍ .

പണി വരുന്ന വഴികള്‍ .___

posted image

2014-10-23 12:03:48 (2 comments, 1 reshares, 17 +1s)Open 

ചൊവ്വാ പര്യവേഷണത്തിന്നിടയില്‍ നാസയുടെ ക്യൂരിയോസിറ്റി പകര്‍ത്തി നാസ പുറത്തുവിട്ട ചിത്രങ്ങളാണ് ഇവ , ട്രാഫിക്‌ സിഗ്നല്‍, ഫുട്ബോള്‍ എന്നിവയുടെ മാതൃകയിലുള്ള ഈ രൂപങ്ങള്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്തുന്ന ജോസഫ്‌ വൈറ്റ്‌ എന്ന ബ്രിട്ടീഷ് ഗവേഷകനാണ് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയതത്രേ, ചൊവ്വയുടെ ഉപരിതലത്തില്‍ ഒരിക്കല്‍വെള്ളമുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഗെയില്‍ ക്രെറ്റര പ്രദേശത്താണ് പന്തുപോലെയുള്ള പാറ കണ്ടെത്തിയത്, ജലപ്രവാഹത്തില്‍ പെട്ട് പാറ ഗോളാകൃതി പ്രാപിച്ചതാവാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. പക്ഷെ ഇതൊക്കെ കണ്ടെത്തിപിടിച്ച് ഇനി അങ്ങോട്ട്‌ കുടിയേറിപ്പാര്‍ത്താലും കൂടിയാല്‍ എണ്‍പത്തിമൂന്നു ദിവസമേ അവിടെ ജീവിക്കാന്‍ കഴിയൂഎന്നല്ലേ പുതിയ കണ്ടെത്തല്‍ . എന്താകുമോ ആവോ !... more »

ചൊവ്വാ പര്യവേഷണത്തിന്നിടയില്‍ നാസയുടെ ക്യൂരിയോസിറ്റി പകര്‍ത്തി നാസ പുറത്തുവിട്ട ചിത്രങ്ങളാണ് ഇവ , ട്രാഫിക്‌ സിഗ്നല്‍, ഫുട്ബോള്‍ എന്നിവയുടെ മാതൃകയിലുള്ള ഈ രൂപങ്ങള്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്തുന്ന ജോസഫ്‌ വൈറ്റ്‌ എന്ന ബ്രിട്ടീഷ് ഗവേഷകനാണ് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിയതത്രേ, ചൊവ്വയുടെ ഉപരിതലത്തില്‍ ഒരിക്കല്‍ വെള്ളമുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഗെയില്‍ ക്രെറ്റര പ്രദേശത്താണ് പന്തുപോലെയുള്ള പാറ കണ്ടെത്തിയത്, ജലപ്രവാഹത്തില്‍ പെട്ട് പാറ ഗോളാകൃതി പ്രാപിച്ചതാവാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. പക്ഷെ ഇതൊക്കെ കണ്ടെത്തിപിടിച്ച് ഇനി അങ്ങോട്ട്‌ കുടിയേറിപ്പാര്‍ത്താലും കൂടിയാല്‍ എണ്‍പത്തിമൂന്നു ദിവസമേ അവിടെ ജീവിക്കാന്‍ കഴിയൂ എന്നല്ലേ പുതിയ കണ്ടെത്തല്‍ . എന്താകുമോ ആവോ !___

posted image

2014-10-22 12:25:36 (2 comments, 2 reshares, 27 +1s)Open 

Happy Deepavali my dear friends

Happy Deepavali my dear friends___

posted image

2014-10-21 11:54:18 (4 comments, 2 reshares, 15 +1s)Open 

So Funny ...........!!!!!!!!!!!!!!

So Funny ...........!!!!!!!!!!!!!!___

posted image

2014-10-21 11:20:45 (14 comments, 4 reshares, 57 +1s)Open 

ഈ ഉപ്പൂപ്പാനെയും ഈ വീടും ഒന്ന് കാണാന്‍ വലിയ ആഗ്രഹം ..എവിടെയാണാവോ?

ഈ ഉപ്പൂപ്പാനെയും ഈ വീടും ഒന്ന് കാണാന്‍ വലിയ ആഗ്രഹം ..എവിടെയാണാവോ?___

2014-10-20 11:32:36 (17 comments, 5 reshares, 46 +1s)Open 

ഒരിക്കല്‍ കോളജില്‍ വെച്ച് ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു പ്രോഫസ്സറോട്  ബിനോയ്‌ ചോദിച്ചു..
"സര്‍.. "നട്ടുരെ " എന്നുവെച്ചാല് എന്താണര്ത്ഥം?
പ്രൊഫെസ്സര് കുറച്ചു നിമിഷം ആലോചനയിലാണ്ടു..പിന്നെ പറഞ്ഞു.
"നാളെ പറയാം"
പ്രൊഫസ്സര്‍ അന്ന് രാത്രി മുഴുവന് ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു പെറുക്കിയിട്ടും'നട്ടുരെ' എന്ന വാക്ക് കണ്ടെത്താന്‍കഴിഞ്ഞില്ല..
പിറ്റേന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ബിനോയ്‌ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു . പ്രോഫസ്സര്‍ക്ക് ബിനോയ്‌ ഒരു തലവേദനയായി.. ഒരു പ്രൊഫെസ്സര്‍ എന്ന നിലയില്‍ അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാതിരുന്നാല്‍ തന്റെ ഔദ്യോഗിക പദവിക്ക് തന്നെ അപമാനമല്ലേ.. പ്രോഫെസ്സര്‍ക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു.. ബിനോയിയെകാണുമ്പോഴെല്ലാം പ്രൊഫസര്‍ ഒളിച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും? ഗദ്യന്തരമില്ലാതെ ഒരു ദിവസം പ്രൊഫെസ്സര്‍ ബിനോയിയോട് ചോദിച്ചു.
" നട്ടുരെ" ടെ സ്പെല്ലിംഗ് പറയൂ..
ബിനോയ്‌ ... more »

ഒരിക്കല്‍ കോളജില്‍ വെച്ച് ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു പ്രോഫസ്സറോട്  ബിനോയ്‌ ചോദിച്ചു..
"സര്‍.. "നട്ടുരെ " എന്നുവെച്ചാല് എന്താണര്ത്ഥം?
പ്രൊഫെസ്സര് കുറച്ചു നിമിഷം ആലോചനയിലാണ്ടു..പിന്നെ പറഞ്ഞു.
"നാളെ പറയാം"
പ്രൊഫസ്സര്‍ അന്ന് രാത്രി മുഴുവന് ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു പെറുക്കിയിട്ടും'നട്ടുരെ' എന്ന വാക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല..
പിറ്റേന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ബിനോയ്‌ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു . പ്രോഫസ്സര്‍ക്ക് ബിനോയ്‌ ഒരു തലവേദനയായി.. ഒരു പ്രൊഫെസ്സര്‍ എന്ന നിലയില്‍ അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാതിരുന്നാല്‍ തന്റെ ഔദ്യോഗിക പദവിക്ക് തന്നെ അപമാനമല്ലേ.. പ്രോഫെസ്സര്‍ക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു.. ബിനോയിയെ കാണുമ്പോഴെല്ലാം പ്രൊഫസര്‍ ഒളിച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും? ഗദ്യന്തരമില്ലാതെ ഒരു ദിവസം പ്രൊഫെസ്സര്‍ ബിനോയിയോട് ചോദിച്ചു.
" നട്ടുരെ" ടെ സ്പെല്ലിംഗ് പറയൂ..
ബിനോയ്‌ നട്ടുരെ യുടെ സ്പെല്ലിംഗ് ഒന്നൊന്നായി പറഞ്ഞു. N..A..T..U..R..E
ഹഹാ ഹഹ... മാഷിന്റെ സകല കണ്ട്രോളും പോയി.. രക്തം തിളച്ചു.. കോപാക്രാന്തനായിഅലറി..
"എടാ... ഈ വാക്കിന്റെ അര്ത്ഥവും ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം വിഡ്ഢിയാക്കിയത്. "നാച്വര്‍" എന്ന വാക്കിനെ "നട്ടുരെ" ന്നും പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാന്‍ തുടങ്ങിയിട്ട് നാളുകള്‍ എത്രയായി.. നിനക്കിതിനുള്ള ശിക്ഷ എന്താണെന്നറിയാമോ? ഈ കോളേജില്‍ നിന്നും നിന്നെ പുറത്താക്കുന്നു.. "
പാവം ബിനോയ്‌ .. ഒന്നും മനപൂര്‍വ്വമായിരുന്നില്ല.. ഉച്ചാരണത്തില്‍ വന്ന അപാകത കൊണ്ടുണ്ടായ പ്രശ്നമായിരുന്നു.. കോളേജില്‍ നിന്നും പുറത്താക്കിയാല്‍ തന്റെ ഭാവി എന്താകും?
ബിനോയ്‌ ഓടിവന്നു പ്രോഫെസ്സരുടെ കാല്ക്കല്‍ വീണു കരഞ്ഞു.
"സര്‍ ക്ഷമിക്കണം.. എന്നെ ഇവിടുന്നു പുറത്താക്കരുത്‌.. അങ്ങിനെ ചെയ്‌താല്‍ എന്റെ "ഫുട്ടുരെ " എന്താകും?
അതുകേട്ട് വാപൊളിച്ചുപോയ പ്രൊഫസര്‍ പ്ലിന്ഗോട്പ്ലിംഗ്.
--------------------------------------------------------------------------
-വാഡ്സ്അപ്പില്‍ കിട്ടിയതാണെ, എഴുതിയ ആളെ അറിയില്ല.___

posted image

2014-10-19 11:54:10 (1 comments, 6 reshares, 30 +1s)Open 

ഹോ! എന്തൊരാക്രാന്തം !!

ഹോ! എന്തൊരാക്രാന്തം !!___

2014-10-18 11:35:46 (11 comments, 2 reshares, 53 +1s)Open 

ഞാന്‍ കഥയെഴുതിയ ഒരു ഷോര്‍ട്ട്ഫിലിം ( The daughter ) ' മകള്‍' ഗുരുവായൂര്‍ പരിസര പ്രദേശങ്ങളിലും ദുബായിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയായതായി അറിഞ്ഞു - കൂടുതല്‍ വിവരങ്ങള്‍ അതിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കാം ..

ഞാന്‍ കഥയെഴുതിയ ഒരു ഷോര്‍ട്ട്ഫിലിം ( The daughter ) ' മകള്‍' ഗുരുവായൂര്‍ പരിസര പ്രദേശങ്ങളിലും ദുബായിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയായതായി അറിഞ്ഞു - കൂടുതല്‍ വിവരങ്ങള്‍ അതിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കാം ..___

2014-10-16 11:37:13 (11 comments, 8 reshares, 49 +1s)Open 

 വാട്സ്അപ്പില്‍ കിട്ടിയതാണ്. കാണാത്തവര്‍ക്ക് വേണ്ടി 
-----------------------------------------------------------------------------------------
അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ കാശു കുടുക്കയില്‍ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരിപഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെസംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എനിക്കൊരു മരുന്ന് വേണം ."
കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.
"പ്രിസ്‌ക്രിപ്... more »

 വാട്സ്അപ്പില്‍ കിട്ടിയതാണ്. കാണാത്തവര്‍ക്ക് വേണ്ടി 
-----------------------------------------------------------------------------------------
അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ കാശു കുടുക്കയില്‍ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എനിക്കൊരു മരുന്ന് വേണം ."
കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.
"പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ."
"അതെന്തിനാ... ?"
ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി.
"മരുന്നിന്റെ പേരറിയുമോ,,,?"
സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു.
"അത്... മരുന്നിന്റെ പേര്... 'മിറക്കില്‍' ന്നാ. 'മിറക്കില്‍'..."
"എന്ത്.... എന്താ..."
അവള്‍ ആവര്‍ത്തിച്ചു.
"മിറക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"മിറക്കില്‍... 'മിറക്കില്‍'ന്ന് തന്ന്യാ.."
അയാള്‍ നിരാശയോടെ തലയാട്ടി.
"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"
അവളുടെ കുഞ്ഞുമുഖം വാടി.
"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിട്ടുണ്ട്. ദാ..."
തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.
"മതിയായില്ലെങ്കി... ഇന്നീം കൊണ്ടരാം "
അയാള്‍ സഹതാപത്തോടെ ചിരിച്ചു.
"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.
അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.
"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം."
"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... "
"എന്താണ് ചേട്ടന്റെ അസുഖം...?"
"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ...."
"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"
"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ് പറഞ്ഞെ..."
അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു.
"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്..?"
"ദാ... അവിടെയാ..."
"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.. "
ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. മാതാപിതാക്കളില്‍നിന്നും, പത്തുവയസ്സുള്ള, അസുഖബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍പോലും രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി. സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും. അതുവരെയുള്ള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു. നഴ്‌സിനോടു സംസാരിച്ചതിനുശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. മടങ്ങി പോകുന്നതിനുമുന്‍പ് അയാള്‍ തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു.
"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."
അവള്‍ ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ.
"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."
അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്‍ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.
"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."
"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്. അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. പക്ഷെ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി. മിടുക്കി.___

2014-10-15 11:26:04 (2 comments, 1 reshares, 30 +1s)Open 

വളരെയധികം ചിന്തിക്കുക , കുറച്ചുമാത്രം സംസാരിക്കുക ,
അതിലും കുറച്ച് എഴുതുക 
കാരണം എഴുതുന്നത്‌ പല തലമുറകളോളം രേഖയായിരിക്കും.
-എബ്രഹാം ലിങ്കണ്‍

വളരെയധികം ചിന്തിക്കുക , കുറച്ചുമാത്രം സംസാരിക്കുക ,
അതിലും കുറച്ച് എഴുതുക 
കാരണം എഴുതുന്നത്‌ പല തലമുറകളോളം രേഖയായിരിക്കും.
-എബ്രഹാം ലിങ്കണ്‍___

posted image

2014-10-13 11:49:10 (7 comments, 7 reshares, 73 +1s)Open 

വിശ്രമജീവിതം നയിക്കേണ്ട ഈ വയസ്സാം കാലത്തും സ്വന്തമായി അദ്ധ്വാനിക്കുന്ന ഈ മുത്തശ്ശിക്ക് കൊടുക്കാന്‍ പറ്റുന്ന അവാര്‍ഡുകളൊന്നും ഒരു നാട്ടിലും ഇല്ലേ ആവോ !

വിശ്രമജീവിതം നയിക്കേണ്ട ഈ വയസ്സാം കാലത്തും സ്വന്തമായി അദ്ധ്വാനിക്കുന്ന ഈ മുത്തശ്ശിക്ക് കൊടുക്കാന്‍ പറ്റുന്ന അവാര്‍ഡുകളൊന്നും ഒരു നാട്ടിലും ഇല്ലേ ആവോ !___

posted image

2014-10-09 12:35:55 (20 comments, 3 reshares, 44 +1s)Open 

നമിച്ചു മ്യോളെ ...

നമിച്ചു മ്യോളെ ...___

posted image

2014-10-07 11:48:40 (4 comments, 0 reshares, 44 +1s)Open 

ഇന്നലെ വൈകുന്നേരം അലിക്കായുംനസ്നി താത്തയും ചുന്നയുമൊത്ത് കടല് കാണാന്‍ പോയി..നല്ലൊരു തെളിഞ്ഞ സായാഹ്നമായിരുന്നു .കുറേനേരം അസ്തമയവും കണ്ടങ്ങിനെ ഇരുന്നു..
ഇന്ന് അലിക്കായും നസ്മിത്താത്തയും ഖത്തറിലെക്ക് മടങ്ങി .. അടുത്ത പ്രവാസിയുടെ ആഗമാനവുംകാത്ത് ഏകാന്തതയിലേക്ക് വീണ്ടും ഞങ്ങള്‍ ..

ഇന്നലെ വൈകുന്നേരം അലിക്കായുംനസ്നി താത്തയും ചുന്നയുമൊത്ത് കടല് കാണാന്‍ പോയി..നല്ലൊരു തെളിഞ്ഞ സായാഹ്നമായിരുന്നു .കുറേനേരം അസ്തമയവും കണ്ടങ്ങിനെ ഇരുന്നു..
ഇന്ന് അലിക്കായും നസ്മിത്താത്തയും ഖത്തറിലെക്ക് മടങ്ങി .. അടുത്ത പ്രവാസിയുടെ ആഗമാനവുംകാത്ത് ഏകാന്തതയിലേക്ക് വീണ്ടും ഞങ്ങള്‍ ..___

2014-10-04 15:49:32 (5 comments, 1 reshares, 27 +1s)Open 

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് , ഇന്നത്തെപോലെ അന്നൊരു വലിയ പെരുന്നാള്‍ തലേന്നാളാണ് ആഘോഷത്തിന്‍റെ ബഹളങ്ങള്‍ക്കിടയിലേക്ക് ഒരു ഇടിത്തീ പോലെ ആ നടുക്കുന്ന വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ മക്കയില്‍ നിന്നും എത്തിയത്.
ഒരു അസുഖവും ഇല്ലാതിരുന്ന വല്യുമ്മ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചെന്ന്.
അന്ന് ഒരു ഹജ്ജ്‌ ഗ്രൂപ്പിനൊപ്പം ഹജ്ജിനുപോയതായിരുന്നു പ്രിയപ്പെട്ട  ഞങ്ങളുടെ വല്യുമ്മ  , അന്ന് എനിക്ക് ആറരയും ചുന്നാക്ക് ഒന്നരയും വയസ്സായിരുന്നു , ഞങ്ങളെ കെട്ടിപ്പിടിച്ചുമ്മവെച്ച് ഹജ്ജിനു കൊണ്ടുപോകുന്ന ഗ്രൂപ്പിന്‍റെ ബസ്സില്‍ എയര്‍ പോര്‍ട്ടിലേക്ക് കയറിപ്പോയ വല്യുമ്മ അടുത്തുള്ളൊരു വളവു തിരിയും വരെ ബസ്സിലിരുന്നു കൈ വീശുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു , പക്ഷെ , അന്നത്വല്യുമ്മാടെ അവസാന യാത്ര ആകുമെന്ന് ഒരിക്കലും കരുതിയതല്ല ,മക്കയിലെത്തി വിളിക്കുമ്പോഴെല്ലാം  എനിക്കും ചുന്നാക്കും വല്യുമ്മാടെ ചക്കരയുമ്മ ഫോണ്‍ വഴി കിട്ടിയിരുന്നു..
അന്ന് മരണ വിവരം കേട്ടറിഞ്ഞ നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ഒറ്റക്കും തെറ്റയ്ക... more »

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് , ഇന്നത്തെപോലെ അന്നൊരു വലിയ പെരുന്നാള്‍ തലേന്നാളാണ് ആഘോഷത്തിന്‍റെ ബഹളങ്ങള്‍ക്കിടയിലേക്ക് ഒരു ഇടിത്തീ പോലെ ആ നടുക്കുന്ന വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ മക്കയില്‍ നിന്നും എത്തിയത്.
ഒരു അസുഖവും ഇല്ലാതിരുന്ന വല്യുമ്മ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചെന്ന്.
അന്ന് ഒരു ഹജ്ജ്‌ ഗ്രൂപ്പിനൊപ്പം ഹജ്ജിനു പോയതായിരുന്നു പ്രിയപ്പെട്ട  ഞങ്ങളുടെ വല്യുമ്മ  , അന്ന് എനിക്ക് ആറരയും ചുന്നാക്ക് ഒന്നരയും വയസ്സായിരുന്നു , ഞങ്ങളെ കെട്ടിപ്പിടിച്ചുമ്മവെച്ച് ഹജ്ജിനു കൊണ്ടുപോകുന്ന ഗ്രൂപ്പിന്‍റെ ബസ്സില്‍ എയര്‍ പോര്‍ട്ടിലേക്ക് കയറിപ്പോയ വല്യുമ്മ അടുത്തുള്ളൊരു വളവു തിരിയും വരെ ബസ്സിലിരുന്നു കൈ വീശുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു , പക്ഷെ , അന്നത് വല്യുമ്മാടെ അവസാന യാത്ര ആകുമെന്ന് ഒരിക്കലും കരുതിയതല്ല ,മക്കയിലെത്തി വിളിക്കുമ്പോഴെല്ലാം  എനിക്കും ചുന്നാക്കും വല്യുമ്മാടെ ചക്കരയുമ്മ ഫോണ്‍ വഴി കിട്ടിയിരുന്നു..
അന്ന് മരണ വിവരം കേട്ടറിഞ്ഞ നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ഒറ്റക്കും തെറ്റയ്ക്കും വീട്ടിലേക്കു വന്നുകൊണ്ടിരുന്നു ,തോരാതെ കണ്ണീരു തൂകുന്ന മാമിയെയും ഇത്തമ്മാനെയും ഉമ്മാനെയും മറ്റും വന്നവരെല്ലാം ആശ്വാസ വാക്കുകള്‍ പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ടിരുന്നു, പക്ഷെ  കുട്ടികളായതുകൊണ്ടാണോ എന്തോ ഞങ്ങളോട് ആരും ഒന്നും പറഞ്ഞില്ല.
വല്യുമ്മാടെ ഹജ്ജു യാത്ര പ്രമാണിച്ചു അന്ന് നാട്ടിലെത്തിയിരുന്ന ഉപ്പ സംഭവ ദിവസം ബേങ്കളൂരില്‍ എന്തോ ആവശ്യത്തിന് പോയതായിരുന്നു , വിവരം അറിഞ്ഞു പിറ്റേന്ന് പുലര്‍ച്ചെ തിരിച്ചെത്തിയ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞ എന്നോട്  മോള് സങ്കടപ്പെടണ്ട പടച്ചോന്‍ വിളിച്ചു  വല്യുമ്മ സ്വര്‍ഗത്തിലേക്ക് നേരിട്ട് പോയതല്ലേ എന്നൊരു ആശ്വാസവാക്ക്  തൊണ്ട ഇടറിക്കൊണ്ടാണെങ്കിലും പറഞ്ഞത് എന്‍റെ ഉപ്പ മാത്രമാണ്.
 അതൊരു പുണ്യ മരണമായതിനാല്‍ മക്കത്തുതന്നെ കബറടക്കം നടത്തുകയായിരുന്നു .
ആ ദിവസങ്ങളിലെ മനോവേദനയും വിഷമവും എങ്ങിനെ പറഞ്ഞറിയിക്കുമെന്നു എനിക്കറിയില്ല , ഉമ്മ തല്ലാന്‍ വരുമ്പോള്‍ ഇടയില്‍ കേറി തടസ്സം നില്‍ക്കാന്‍ , വാശിപിടിക്കുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കി വാശി മാറ്റാന്‍ , കഥകള്‍ പറഞ്ഞു തന്ന് ചോറൂട്ടാന്‍ നാടന്‍  പാട്ടുകള്‍ പാടി താലോലിച്ച് ഉറക്കാന്‍..ഇനി ഞങ്ങള്‍ക്ക് വല്യുമ്മ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആ വിഷമം ഇരട്ടിയാവുന്നു .
അന്ന് വല്യുമ്മയോടോപ്പം ഹജ്ജിനു പോയിരുന്ന വല്ലിപ്പയും പെറ്റമ്മയും (എന്‍റെ ഉമ്മാടെ ഉപ്പയും ഉമ്മയും ) ഹജ്ജു കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ കൊണ്ടുവന്ന പെട്ടിയില്‍  മരിക്കുന്നതിനു മുമ്പ് വല്യുമ്മ ഞങ്ങള്‍ക്കായി അവിടെ വാങ്ങി കരുതിവെച്ചിരുന്ന  വളകളും മാലകളും മോതിരവും കുഞ്ഞു തട്ടങ്ങളും പിന്നെ വല്യുമ്മാടെ മരുന്നും വസ്ത്രങ്ങളും മറ്റും കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെ  പൊട്ടിക്കരഞ്ഞുപോയി ഞാന്‍, അതുകണ്ട് എന്തിനെന്നറിയാതെചുന്നക്കുട്ടിയും.
ഇപ്പോള്‍ ഓരോ ഹജ്ജു പെരുന്നാള്‍ ദിനവും ഞങ്ങളെ സംബന്ധിച്ച് വല്യുമ്മാടെ ഓര്‍മ്മകള്‍ പുതുക്കുന്ന ദിനമാണ് ,  ഇംഗ്ലീഷ് വര്‍ഷ പ്രകാരം അത് ജനുവരി ഏഴിനാണ്.
ഇടക്കൊന്നു എടുത്തു നോക്കാന്‍ ഒരു ഫോട്ടോ പോലും വല്യുമ്മയുടെതായി ഇവിടെ കാണുന്നില്ല, ഫോട്ടോ എടുക്കുന്നതൊന്നും മൂപ്പത്യേര്‍ക്ക് ഇഷ്ട്മായിരുന്നില്ലത്രേ , ഹജ്ജിനു പോകാന്‍ പാസ്പോര്‍ട്ടും പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോയും ആവശ്യമായതുകൊണ്ട് മാത്രം അതിനു വേണ്ടി ഫോട്ടോ എടുത്തിരുന്നു ,പക്ഷെ പാസ്പോര്‍ട്ട്‌ മക്കയില്‍ പെട്ടതിനാല്‍ ആ വഴിയും മുട്ടി,അതെടുത്ത സ്റ്റുഡിയോയും പൂട്ടി.
"ചട്ടിയും  കലവുമാവുമ്പോള്‍  തട്ടീന്നും  മുട്ടീന്നും വരാം
ചിലപ്പോഴൊന്നു പൊട്ടിയെന്നും.!
എന്നാലെന്നും പൊട്ടിക്കൊണ്ടിരുന്നാല്‍  കെട്യോന്‍റെ പെട്ടിക്കടി ചോരും..
ഒന്നും പൊട്ടാതെ നോക്കിയാലോ  അയലത്തെ തട്ടാന് പണി കൂടും.
വല്യുമ്മാടെ ഇങ്ങിനെയുള്ള വര്‍ത്താനം കേള്‍ക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു .
ഇപ്പോഴിങ്ങിനെ ഓരോന്ന് പറഞ്ഞു തരാന്‍ എന്‍റെ വല്യുമ്മ ഇല്ലല്ലോ എന്നോര്‍ത്താണ് എനിക്ക് സങ്കടം. +Sidheek Thozhiyoor ___

posted image

2014-10-03 10:27:30 (2 comments, 1 reshares, 51 +1s)Open 

ചുന്നാസിനു ഒരു സ്പെഷല്‍ പിറന്നാള്‍ സമ്മാനം +Riyas Mundangara വക .

ചുന്നാസിനു ഒരു സ്പെഷല്‍ പിറന്നാള്‍ സമ്മാനം +Riyas Mundangara വക .___

posted image

2014-10-03 10:19:29 (6 comments, 1 reshares, 54 +1s)Open 

ആഘോഷദിനത്തിൽ എന്റെ പ്രിയ പിറന്നാൾ കുട്ടി .. .
ഇന്ന് നഹിദ എന്ന ചുന്നാസിന്റെ പത്താം പിറന്നാൾ ..
നിറഞ്ഞ മനസ്സോടെ ഐശര്യ സംപൂർണ്ണ മായ ഒരു നല്ല വർഷവും ആയുരാരോഗ്യസൌഖ്യവും നേരുന്നു.

ആഘോഷദിനത്തിൽ എന്റെ പ്രിയ പിറന്നാൾ കുട്ടി .. .
ഇന്ന് നഹിദ എന്ന ചുന്നാസിന്റെ പത്താം പിറന്നാൾ ..
നിറഞ്ഞ മനസ്സോടെ ഐശര്യ സംപൂർണ്ണ മായ ഒരു നല്ല വർഷവും ആയുരാരോഗ്യസൌഖ്യവും നേരുന്നു.___

posted image

2014-10-02 11:56:47 (6 comments, 2 reshares, 76 +1s)Open 

ഗാന്ധിജയന്തി ആശംസകളോടൊപ്പം എന്റെ ചുന്നാസിനും ഒരു പിറന്നാള്‍ ആശംസ പോസ്റ്റ്‌ ചെയ്യണമെന്നു കരുതാന്‍ തുടങ്ങിയിട്ട് നേരം കുറേനേരമായി - ഇന്ന് സ്കൂള്‍ അവധി യാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ! എനിക്ക് അവധിയായ കാരണം ഉമ്മച്ചി ഇന്ന് വീട്ടുപണികളില്‍ നിന്ന് അവധി എടുത്തിരിക്കുകയാണത്രെ, അതുകൊണ്ട് നേരം വെളുത്തോടംമുതല്‍ വീട്ടില്‍ പിടിപ്പതു പണിയിലാണ് ,അടിക്കലും തുടക്കലും പാചകവും അലക്കലും പാത്രം കഴുകലുമൊക്കെയായി നേരം പോയതറിഞ്ഞില്ല .. നടുവൊന്നു നിവര്‍ത്താനായത് ഇപ്പോഴാണ് ..
എല്ലാവര്‍ക്കും ഗാന്ധിജയന്തി ആശംസകളോടൊപ്പം ഇന്ന് പത്താം പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ ചുന്നാസിന് ഒരായിരം ആശംസകള്‍ ..... more »

ഗാന്ധിജയന്തി ആശംസകളോടൊപ്പം എന്റെ ചുന്നാസിനും ഒരു പിറന്നാള്‍ ആശംസ പോസ്റ്റ്‌ ചെയ്യണമെന്നു കരുതാന്‍ തുടങ്ങിയിട്ട് നേരം കുറേനേരമായി - ഇന്ന് സ്കൂള്‍ അവധി യാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ! എനിക്ക് അവധിയായ കാരണം ഉമ്മച്ചി ഇന്ന് വീട്ടുപണികളില്‍ നിന്ന് അവധി എടുത്തിരിക്കുകയാണത്രെ, അതുകൊണ്ട് നേരം വെളുത്തോടംമുതല്‍ വീട്ടില്‍ പിടിപ്പതു പണിയിലാണ് , അടിക്കലും തുടക്കലും പാചകവും അലക്കലും പാത്രം കഴുകലുമൊക്കെയായി നേരം പോയതറിഞ്ഞില്ല .. നടുവൊന്നു നിവര്‍ത്താനായത് ഇപ്പോഴാണ് ..
എല്ലാവര്‍ക്കും ഗാന്ധിജയന്തി ആശംസകളോടൊപ്പം ഇന്ന് പത്താം പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ ചുന്നാസിന് ഒരായിരം ആശംസകള്‍ ..___

posted image

2014-10-02 11:55:23 (1 comments, 2 reshares, 18 +1s)Open 

ഗാന്ധിജയന്തി ദിനാശംസകൾ!! :))

ഗാന്ധിജയന്തി ദിനാശംസകൾ!! :))___

posted image

2014-10-01 12:05:43 (2 comments, 4 reshares, 55 +1s)Open 

മമ്മുക്ക ആന്‍ഡ്‌ ഫാമിലി - (ഓര്‍മ്മ പുതുക്കല്‍ )

മമ്മുക്ക ആന്‍ഡ്‌ ഫാമിലി - (ഓര്‍മ്മ പുതുക്കല്‍ )___

posted image

2014-09-30 11:54:35 (9 comments, 6 reshares, 44 +1s)Open 

എന്താല്ലേ ! :)

എന്താല്ലേ ! :)___

posted image

2014-09-26 11:37:15 (5 comments, 0 reshares, 24 +1s)Open 

എന്നും നല്ല ഉപദേശങ്ങളുമായി കൂടെയുണ്ടാവുമെന്നു കരുതി ..
ഒരിക്കല്‍ നേരില്‍ കാണാമെന്ന് പറഞ്ഞിരുന്നല്ലോ മനോജേട്ടാ..
ഇനി...! പറയാന്‍ ബാക്കി ഇതല്ലെകഴിയൂ ..
ആദരാഞ്ജലികൾ.....

എന്നും നല്ല ഉപദേശങ്ങളുമായി കൂടെയുണ്ടാവുമെന്നു കരുതി ..
ഒരിക്കല്‍ നേരില്‍ കാണാമെന്ന് പറഞ്ഞിരുന്നല്ലോ മനോജേട്ടാ..
ഇനി...! പറയാന്‍ ബാക്കി ഇതല്ലെകഴിയൂ ..
ആദരാഞ്ജലികൾ.....___

posted image

2014-09-25 12:26:01 (7 comments, 2 reshares, 70 +1s)Open 

ഞ്യാന്‍ തന്നെ

ഞ്യാന്‍ തന്നെ___

2014-09-25 12:07:38 (9 comments, 1 reshares, 23 +1s)Open 

രണ്ടു ദിവസമായി വല്ലാത്ത മൂഡോഫിലാണ് , ശെരിക്കും ഉറങ്ങാന്‍ പോലുമാവുന്നില്ല, ഡല്‍ഹിയില്‍ സംഭവിച്ച മൃഗശാല ദുരന്തത്തിന്റെ വീഡിയോ ദൃശ്യം കണ്ടതിനു ശേഷം അത് കണ്‍മുന്നില്‍ നിന്നും മായുന്നില്ല, എന്തിനെന്നറിയാതെ നെഞ്ചിലൊരു വിങ്ങല്‍..വല്ലാത്തൊരു നൊമ്പരം ചങ്കിനുള്ളില്‍ തങ്ങിനില്‍ക്കുന്നു ,ഒരു മനുഷ്യ ജന്മത്തിലെ  നിസ്സഹായതയുടെ അങ്ങേയറ്റത്തെഅവസ്ഥ ,മരണം തൊട്ടുമുന്നില്‍ വാപിളര്‍ന്നു നില്‍ക്കുന്നത് കാണുമ്പോഴുള്ള ദയനീയഭാവവും നോട്ടവും , ആ കുട്ടിയുടെ അന്നേരത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും ! അതിനെക്കുറിച്ച് ഓരോന്ന് ഓര്‍ക്കുന്തോറും വിഷമം കൂടിവരുന്നപോലെ ..ഈ പ്രപഞ്ചത്തിനു മുഴുവന്‍  ഉടയയോനായ  നാഥാ ..ഈ ഒരു ദുരവസ്ഥ ഭൂമിയില്‍ ഒരു ജീവനും വരുത്തരുതേ.. ഇതോടെ ഒരു കാര്യം ഞാന്‍ഉറപ്പിച്ചു ഇത്തരം വീഡിയോകള്‍ ഇനി കാണില്ലെന്ന്  മാത്രവുമല്ല ഫേസ്ബുക്കിനോടും വാട്സ്അപ്പിനോടും മറ്റും വല്ലാത്തൊരു മടുപ്പുളവാകുന്നു .. വെറുതെ സമയം നഷ്ടമാക്കാന്‍ ഓരോരോ ഉപാധികള്‍ , വെറുതെയെങ്കിലും പലരുടെയും അതൃപ്തിക്ക് ഇടവരുന്നുണ്ടോ എന്നൊരു തോന്നല്‍ ..... more »

രണ്ടു ദിവസമായി വല്ലാത്ത മൂഡോഫിലാണ് , ശെരിക്കും ഉറങ്ങാന്‍ പോലുമാവുന്നില്ല, ഡല്‍ഹിയില്‍ സംഭവിച്ച മൃഗശാല ദുരന്തത്തിന്റെ വീഡിയോ ദൃശ്യം കണ്ടതിനു ശേഷം അത് കണ്‍മുന്നില്‍ നിന്നും മായുന്നില്ല, എന്തിനെന്നറിയാതെ നെഞ്ചിലൊരു വിങ്ങല്‍..വല്ലാത്തൊരു നൊമ്പരം ചങ്കിനുള്ളില്‍ തങ്ങിനില്‍ക്കുന്നു ,ഒരു മനുഷ്യ ജന്മത്തിലെ  നിസ്സഹായതയുടെ അങ്ങേയറ്റത്തെ അവസ്ഥ ,മരണം തൊട്ടുമുന്നില്‍ വാപിളര്‍ന്നു നില്‍ക്കുന്നത് കാണുമ്പോഴുള്ള ദയനീയഭാവവും നോട്ടവും , ആ കുട്ടിയുടെ അന്നേരത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും ! അതിനെക്കുറിച്ച് ഓരോന്ന് ഓര്‍ക്കുന്തോറും വിഷമം കൂടിവരുന്നപോലെ ..ഈ പ്രപഞ്ചത്തിനു മുഴുവന്‍  ഉടയയോനായ  നാഥാ ..ഈ ഒരു ദുരവസ്ഥ ഭൂമിയില്‍ ഒരു ജീവനും വരുത്തരുതേ.. ഇതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ഇത്തരം വീഡിയോകള്‍ ഇനി കാണില്ലെന്ന്  മാത്രവുമല്ല ഫേസ്ബുക്കിനോടും വാട്സ്അപ്പിനോടും മറ്റും വല്ലാത്തൊരു മടുപ്പുളവാകുന്നു .. വെറുതെ സമയം നഷ്ടമാക്കാന്‍ ഓരോരോ ഉപാധികള്‍ , വെറുതെയെങ്കിലും പലരുടെയും അതൃപ്തിക്ക് ഇടവരുന്നുണ്ടോ എന്നൊരു തോന്നല്‍ ..___

2014-09-22 12:19:13 (5 comments, 0 reshares, 25 +1s)Open 

കല്ലും നെല്ലും നീക്കാനായി ഉമ്മ തന്ന അരി മുറത്തിലിട്ടു ചിക്കിചികഞ്ഞുനോക്കി.. ചെറിയ കറുത്ത ചെളികട്ടകള്‍ ,കുറുഞ്ചാത്തന്‍മാര്‍, കൊച്ചു കല്ലും നെല്ലും പതിരുകളും അവ ഓരോന്നായി പെറുക്കികളഞ്ഞുകൊണ്ടിരിക്കുന്നതിന്നിടയിലാണ് ഓര്‍ത്തത് ..
ഇതുപോലെ കുറച്ചെണ്ണം ഫേസ്ബുക്കിലും വന്നു പെട്ടിട്ടുണ്ട് അധികം വൈകാതെ ഒന്ന് ചിക്കിചികഞ്ഞു നോക്കണം ...

കല്ലും നെല്ലും നീക്കാനായി ഉമ്മ തന്ന അരി മുറത്തിലിട്ടു ചിക്കിചികഞ്ഞുനോക്കി.. ചെറിയ കറുത്ത ചെളികട്ടകള്‍ ,കുറുഞ്ചാത്തന്‍മാര്‍, കൊച്ചു കല്ലും നെല്ലും പതിരുകളും അവ ഓരോന്നായി പെറുക്കികളഞ്ഞുകൊണ്ടിരിക്കുന്നതിന്നിടയിലാണ് ഓര്‍ത്തത് ..
ഇതുപോലെ കുറച്ചെണ്ണം ഫേസ്ബുക്കിലും വന്നു പെട്ടിട്ടുണ്ട് അധികം വൈകാതെ ഒന്ന് ചിക്കിചികഞ്ഞു നോക്കണം ...___

2014-09-19 10:23:20 (5 comments, 1 reshares, 36 +1s)Open 

ബസില്‍ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച കുറ്റത്തിന് ടിന്റുമോനെ പോലീസ് കോടതിയില്‍ ഹാജരാക്കി.
ജഡ്ജി: എന്തിനാണ് നിങ്ങള്‍ ആ സ്ത്രീയെ തല്ലിയത് ?
ടിന്റുമോന്‍  : "ഞാന്‍ തിരുവനന്തപുരത്ത്നിന്ന് ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവര്‍ കയറുന്നത്. ബസില്‍ കയറിയ  അവര്‍ എന്റെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സീറ്റില്‍ ഇരുന്നശേഷം അവര്‍ അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു അതിനുള്ളില്‍ നിന്നും ഒരു റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു. ബസ് അല്‍പ നേരം ഓടി തുടങ്ങിയപ്പോള്‍ അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു  റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു,എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ച ശേഷം അത് മടക്കി പേഴ്സില്‍ വച്ചു
 കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടര്‍ വന്ന് അവരോടു ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോഴും അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു, പേഴ്സ... more »

ബസില്‍ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച കുറ്റത്തിന് ടിന്റുമോനെ പോലീസ് കോടതിയില്‍ ഹാജരാക്കി.
ജഡ്ജി: എന്തിനാണ് നിങ്ങള്‍ ആ സ്ത്രീയെ തല്ലിയത് ?
ടിന്റുമോന്‍  : "ഞാന്‍ തിരുവനന്തപുരത്ത്നിന്ന് ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവര്‍ കയറുന്നത്. ബസില്‍ കയറിയ  അവര്‍ എന്റെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സീറ്റില്‍ ഇരുന്ന ശേഷം അവര്‍ അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു അതിനുള്ളില്‍ നിന്നും ഒരു റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു. ബസ് അല്‍പ നേരം ഓടി തുടങ്ങിയപ്പോള്‍ അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു  റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ച ശേഷം അത് മടക്കി പേഴ്സില്‍ വച്ചു
 കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടര്‍ വന്ന് അവരോടു ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോഴും അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു, പേഴ്സില്‍ നിന്നും പൈസ  എടുക്കാനാവുമെന്നാണ് ഞാന്‍ കരുതിയത് പക്ഷേ, അവര്‍ അതിനുള്ളില്‍ നിന്ന് വീണ്ടും റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു.
പിന്നീട് ബസ് കൊല്ലം സ്റ്റാന്‍ഡില്‍ കയറി . ചായ കുടിക്കാന്‍ പത്തു മിനിറ്റ് നിറുത്തി, ഞാന്‍ ഇറങ്ങിയില്ല ,  അതാ അപ്പോള്‍ അവര്‍ വീണ്ടും റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു
വീണ്ടും ബസ്‌ ഓടിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞു ടിക്കറ്റ് എടുക്കുന്നതിനു കണ്ടക്ടര്‍ വീണ്ടും വന്നു അപ്പോള്‍ അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്ന് റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു.
ബസ് അടുത്ത സ്റ്റോപ്പില്‍ നിറുത്തിയ ശേഷം വീണ്ടും ഓടാന്‍  തുടങ്ങിയപ്പോള്‍ അവര്‍ അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു
അടുത്ത സ്റ്റോപ്പ് ആകാറായപ്പോള്‍  അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു അതിനുള്ളില്‍ നിന്നും റോസ് കളര്‍ തൂവാലയും ചെറിയ കണ്ണാടിയും  എടുത്തു, എന്നിട്ട് കണ്ണാടി നോക്കി തൂവാലകൊണ്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സില്‍ വച്ചു
സ്റ്റോപ്പില്‍ വണ്ടി നിറുത്തിയപ്പോള്‍ ഉടന്‍ തന്നെ അവര്‍ വീണ്ടും അവരുടെ കൈയിലുള്ള പേഴ്സ് തുറന്നു...
ജഡ്ജി : " നിറുത്തടോ ..  ഇനി നീ പേഴ്സ് തുറന്നു തുവാലയും കണ്ണാടിയും എടുത്താല്‍ നിന്റെ കരണം ഞാന്‍ അടിച്ചു
പുകയ്ക്കും. "
ടിന്റുമോന്‍ :  "അതെ സാര്‍! ഞാനും അതേ ചെയ്തുള്ളൂ..."
ജഡ്ജി പ്ലിംഗ് ..___

2014-09-15 11:42:58 (4 comments, 0 reshares, 17 +1s)Open 

മുത്തശ്ശിയുടെ വീട്ടില്‍ പണ്ട് ചുവരില്‍ ഫ്രെയിമിട്ട് തൂക്കിയ തവിട്ടു നിറമുള്ള കുറച്ചു ഫോട്ടോകളുണ്ടായിരുന്നു.. എപ്പോഴോ അതിലൊരെണ്ണം ഞാനൊന്ന് പൊക്കിനോക്കിയപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്നു വാലുയര്‍ത്തി .
മുത്തശ്ശി വിളിച്ചു പറഞ്ഞു.. കുത്ത് കിട്ടിയാല്‍ നന്നായി വേദനിക്കും കേട്ടോ ..അവറ്റകളുടെ ഉള്ളില്‍ കടുത്ത വിഷമാണ്. (കമലാ സുരയ്യ )

മുത്തശ്ശിയുടെ വീട്ടില്‍ പണ്ട് ചുവരില്‍ ഫ്രെയിമിട്ട് തൂക്കിയ തവിട്ടു നിറമുള്ള കുറച്ചു ഫോട്ടോകളുണ്ടായിരുന്നു.. എപ്പോഴോ അതിലൊരെണ്ണം ഞാനൊന്ന് പൊക്കിനോക്കിയപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്നു വാലുയര്‍ത്തി .
മുത്തശ്ശി വിളിച്ചു പറഞ്ഞു.. കുത്ത് കിട്ടിയാല്‍ നന്നായി വേദനിക്കും കേട്ടോ ..അവറ്റകളുടെ ഉള്ളില്‍ കടുത്ത വിഷമാണ്. (കമലാ സുരയ്യ )___

2014-09-15 11:24:42 (6 comments, 0 reshares, 33 +1s)Open 

അങ്ങിനെ ഓണാവധിയുടെ പന്ത്രണ്ടു നാളുകള്‍ ശടെന്നങ്ങോട്ട് പോയി..
നാളെമുതല്‍ വീണ്ടും സ്കൂളിലേക്ക് ..
ഇനി വല്ലപ്പോഴുമൊക്കെ കാണാം .. എല്ലാവര്‍ക്കും നന്ദി.സന്തോഷം.

അങ്ങിനെ ഓണാവധിയുടെ പന്ത്രണ്ടു നാളുകള്‍ ശടെന്നങ്ങോട്ട് പോയി..
നാളെമുതല്‍ വീണ്ടും സ്കൂളിലേക്ക് ..
ഇനി വല്ലപ്പോഴുമൊക്കെ കാണാം .. എല്ലാവര്‍ക്കും നന്ദി.സന്തോഷം.___

posted image

2014-09-13 13:17:36 (2 comments, 0 reshares, 22 +1s)Open 

پاييز در راه ست 

پاييز در راه ست ___

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.


You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

Nena SidheekTwitterFacebookCircloscope