Test CircleCount PRO now!
Login now

Not your profile? Login and get free access to your reports and analysis.

Sidheek Thozhiyoor

Sidheek Thozhiyoor 

ബൂലോക മണ്ടന്മാരിലെ ഒരു സാധാരണക്കാരന്‍

Occupation: Supervising a Show room of Super Market

Followers: 5,940

Added to CircleCount.com: 07/20/2011That's the date, where Sidheek Thozhiyoor has been indexed by CircleCount.com.
This hasn't to be the date where the daily check has been started.
(Update nowYou can update your stats by clicking on this link!
This can take a few seconds.
)

Tags

Sign in

No tag added here yet.
You can login on CircleCount to add some tags here.

Are you missing a tag in the list of available tags? You can suggest new tags here.

Login now

Do you want to see a more detailed chart? Check your settings and define your favorite chart type.

Or click here to get the detailed chart only once.

Shared Circles including Sidheek Thozhiyoor

Shared Circles are not available on Google+ anymore, but you can find them still here.

The Google+ Collections of Sidheek Thozhiyoor

New!
Login and checkout your own profile to see the average response per collection.
Or check out how it looks like on the profile page of +CircleCount.

Looks like this is your profile but we haven't loaded your posts yet to show you here the average numbers per collection.
Just open your dashboard and let the server work for you.

110372204451538145941 has no public Google+ Collections yet.

Activity

Average numbers for the latest posts (max. 50 posts, posted within the last 4 weeks)

0
comments per post
0
reshares per post
1
+1's per post

870
characters per posting

Top posts in the last 50 posts

Most comments: 14

posted image

2017-01-11 05:41:48 (14 comments; 1 reshares; 36 +1s; )Open 

ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷം ത്തികയുന്നു (11-01-1992 to 11-01-2017) അഥവാ സിൽവർ ജൂബിലി വർഷമാണ് .

Most reshares: 3

2017-03-05 11:27:17 (1 comments; 3 reshares; 9 +1s; )Open 

രാത്രി ഇത്ര അധികം വൈകും എന്ന് പ്രതീക്ഷിച്ചില്ല , പോരാത്തതിന് മഴയും. ഞാൻ ബൈക്കു ഒന്ന് സ്ലോ ആക്കി വാച്ച് നോക്കി സമയം ഒന്നിനോട് അടക്കുന്നു. റോഡു വിജനമാണ്.
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തെ മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ തടുത്ത് നിർത്തി തിമർക്കുകയാണ് മഴത്തുള്ളികൾ . ഓവർകോട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ കഴിയാതെ മഴ തോറ്റുമടങ്ങുമ്പോൾ ശീതക്കാറ്റുഅതിൽ വിജയിക്കുന്നുണ്ട് .
ഒന്ന് രണ്ടു വണ്ടികൾ കടന്നു പോയി . തണുപ്പും രാത്രിയുടെ അന്ത്യയാമങ്ങളും ചേരുമ്പോൾ ഡ്രൈവിങ് പാതിമയക്കത്തിലാവും. അപകടങ്ങൾ ഉണർന്നു കാത്തിരിക്കുകയും ആവും ഒരു ജീവനു വേണ്ടി .
മെയിൻ റോഡാണെങ്കിലും സ്ട്രീറ്റ് ലൈറ്റ്കുൾ ഇരുട്ടിനോട്‌ കൂട്ടാണു , ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം ശരണം. അടുത്ത വളവു തിരിഞ്ഞാൽ വീട്ടിലേക്കുള്ളകട്ട് റോഡിലേക്ക് ഇറങ്ങാം . ഞാൻ ഒന്ന് സ്പീഡ് കൂട്ടിയതും തൊട്ടുരുമികൊണ്ട് ഒരു ജീപ്പ് എന്നെ മരണ വേഗത്തിൽ മറി കടന്നതും ഒരുമിച്ചായിരുന്നു .
ആ വാഹനത്തിന്റെ ആടിയുലഞ്ഞുള്ള ചലനവും അതിന്റെ വേഗതയും വല്ലാത്തൊരു നടുക്കം എന്നിൽ ശ്രഷ്ടിച്ചു. ശരിക... more »

Most plusones: 36

posted image

2017-01-11 05:41:48 (14 comments; 1 reshares; 36 +1s; )Open 

ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷം ത്തികയുന്നു (11-01-1992 to 11-01-2017) അഥവാ സിൽവർ ജൂബിലി വർഷമാണ് .

Latest 50 posts

posted image

2017-06-16 10:02:26 (0 comments; 0 reshares; 1 +1s; )Open 

ഖത്തറിനെതിരായ ഉപരോധം തുടക്കത്തില്‍ തന്നെ വന്‍ പരാജയമായിരുന്നു. മേഖലയിലോ ആഗോള തലത്തിലോ യാതൊരു അനുകൂല തരംഗവും സൃഷ്ടിക്കാന്‍ ഉപരോധ ശക്തികള്‍ക്ക് സാധിച്ചില്ല. പ്രദേശത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് അതിന്റെ പരാജയം. ഒട്ടനവധി ഘടകങ്ങള്‍ ഈ പരാജയത്തിന് കാരണമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്..

ഖത്തറിനെതിരായ ഉപരോധം തുടക്കത്തില്‍ തന്നെ വന്‍ പരാജയമായിരുന്നു. മേഖലയിലോ ആഗോള തലത്തിലോ യാതൊരു അനുകൂല തരംഗവും സൃഷ്ടിക്കാന്‍ ഉപരോധ ശക്തികള്‍ക്ക് സാധിച്ചില്ല. പ്രദേശത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് അതിന്റെ പരാജയം. ഒട്ടനവധി ഘടകങ്ങള്‍ ഈ പരാജയത്തിന് കാരണമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്..___

posted image

2017-04-29 21:30:47 (0 comments; 0 reshares; 0 +1s; )Open 

:(

:(___

posted image

2017-04-22 07:48:50 (0 comments; 1 reshares; 7 +1s; )Open 

ലോക ഭൗമ ദിനം
(World Earth Day)

ലോക ഭൗമ ദിനം
(World Earth Day)___

posted image

2017-04-20 21:22:39 (0 comments; 0 reshares; 3 +1s; )Open 

അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി.


അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി.
___

posted image

2017-04-20 17:57:50 (0 comments; 0 reshares; 3 +1s; )Open 

വേദനിപ്പിക്കുന്ന ഒരു പുഞ്ചിരി 😓

വേദനിപ്പിക്കുന്ന ഒരു പുഞ്ചിരി 😓___

posted image

2017-03-26 20:04:09 (0 comments; 0 reshares; 4 +1s; )Open 

വാങ്ങിവെച്ചോ മോളെ, ഭരിക്കുന്നവരുപോലും ശൃംഗാരവീരന്മാരായ കാലമാണ്.

വാങ്ങിവെച്ചോ മോളെ, ഭരിക്കുന്നവരുപോലും ശൃംഗാരവീരന്മാരായ കാലമാണ്.___

2017-03-10 17:29:52 (0 comments; 0 reshares; 4 +1s; )Open 

"മാര്‍ച്ചാവുമ്പോഴേക്കും കിണറുകളൊക്കെ വറ്റിത്തുടങ്ങി .. ഇനിയുള്ള ഒന്ന് രണ്ടു മാസത്തിന്നിടയില്‍ വെള്ളംകുടി മുട്ടുന്ന ലക്ഷണമാണ് ഇക്കാ..ഞാനും കുട്ട്യേളും ഇവിടെക്കിടന്ന് പെടാപാട് പെടുംട്ടാ.."
നല്ലോരു വെള്ളിയാഴ്ചയായിട്ട് രാവിലെ ത്തന്നെ കെട്ട്യോള്‍ടെ പരാധീനതകളും പരിവട്ടങ്ങളുമാണ് ഫോണ്‍ വഴി കേട്ടത്.
"അതൊന്നും ഉണ്ടാവില്ലെന്നെ..നമ്മളിതെത്ര വേനല് കണ്ടതാ പെണ്ണെ..ഇതുവരെ അങ്ങിനെ ഒരു വിഷമം പടച്ചോന്‍ വരുത്തിയിട്ടില്ലല്ലോ. ഇനിയൊട്ട് വരുത്തേം ഇല്ലെന്നെ!"
സംഗതി പടച്ചോനെ ഏല്‍പ്പിച്ച് ഞാന്‍ മെല്ലെ തടിയൂരാന്‍ നോക്കിയപ്പോള്‍ മൂപ്പത്യേര് പിന്നേം അതിന്നിടയിലേക്ക് മനുഷനെ ഇടങ്ങേറാക്കുന്ന സംശയവുമായി ഇടിച്ചു കയറി.
"അതിപ്പോ.. എല്ലാം അങ്ങിനെ പടച്ചോനെ ഏല്‍പ്പിക്കാതെകിണറ്റില് ഒന്ന് രണ്ടുറിംഗുകള്‍ കൂടി ഇറക്കി നമുക്കും കൂടിയൊന്നു ശ്രമിച്ചൂടെ ഇക്കാ !"
ഈ വരള്‍ച്ചയെന്ന ബാധ അങ്ങിനെ പെട്ടെന്നൊന്നും വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ കളമൊന്നു മാറിച്ഛവിട്ടിനോക്കി.
more »

"മാര്‍ച്ചാവുമ്പോഴേക്കും കിണറുകളൊക്കെ വറ്റിത്തുടങ്ങി .. ഇനിയുള്ള ഒന്ന് രണ്ടു മാസത്തിന്നിടയില്‍ വെള്ളംകുടി മുട്ടുന്ന ലക്ഷണമാണ് ഇക്കാ..ഞാനും കുട്ട്യേളും ഇവിടെക്കിടന്ന് പെടാപാട് പെടുംട്ടാ.."
നല്ലോരു വെള്ളിയാഴ്ചയായിട്ട് രാവിലെ ത്തന്നെ കെട്ട്യോള്‍ടെ പരാധീനതകളും പരിവട്ടങ്ങളുമാണ് ഫോണ്‍ വഴി കേട്ടത്.
"അതൊന്നും ഉണ്ടാവില്ലെന്നെ.. നമ്മളിതെത്ര വേനല് കണ്ടതാ പെണ്ണെ..ഇതുവരെ അങ്ങിനെ ഒരു വിഷമം പടച്ചോന്‍ വരുത്തിയിട്ടില്ലല്ലോ. ഇനിയൊട്ട് വരുത്തേം ഇല്ലെന്നെ!"
സംഗതി പടച്ചോനെ ഏല്‍പ്പിച്ച് ഞാന്‍ മെല്ലെ തടിയൂരാന്‍ നോക്കിയപ്പോള്‍ മൂപ്പത്യേര് പിന്നേം അതിന്നിടയിലേക്ക് മനുഷനെ ഇടങ്ങേറാക്കുന്ന സംശയവുമായി ഇടിച്ചു കയറി.
"അതിപ്പോ.. എല്ലാം അങ്ങിനെ പടച്ചോനെ ഏല്‍പ്പിക്കാതെ കിണറ്റില് ഒന്ന് രണ്ടുറിംഗുകള്‍ കൂടി ഇറക്കി നമുക്കും കൂടിയൊന്നു ശ്രമിച്ചൂടെ ഇക്കാ !"
ഈ വരള്‍ച്ചയെന്ന ബാധ അങ്ങിനെ പെട്ടെന്നൊന്നും വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ കളമൊന്നു മാറിച്ഛവിട്ടിനോക്കി.
നിനക്കറിയില്ലേ ശൈലാ.. കണ്ണെത്താദൂരത്തോളം ഒരു തുള്ളി ജലംപോലുമില്ലാത്ത മരുഭൂമിയിലല്ലേ തന്റെ പ്രിയ ഭാര്യ ഹാജറാബീവിയെയും മകനെയുംതനിച്ചാക്കി ഇബ്രാഹീം നബി തിരികെ പോന്നത്.. അവര്‍ക്കാരായിരുന്നു അന്ന് തുണ?
ഹാജറാബീവിയുടെ മനക്കരുത്തും വിശ്വാസവുമാണ് അവരെ തളര്‍ത്താതിരുന്നത് , തന്റെ പ്രിയഭര്‍ത്താവ് അരുതാത്തതൊന്നും തന്നോട് ചെയ്യില്ലെന്നുള്ള ഉറച്ച വിശ്വാസമായിരുന്നു അവരുടെ പിന്‍ബലം.."
വല്യൊരു തത്വജ്ഞാനിയെപ്പോലെ ഞാന്‍ പറഞ്ഞു നിറുത്തി.
അപ്പുറത്ത് മൌനം അവളാ സംഭവത്തിന്റെ സെന്റിയില്‍ വീണെന്ന് തോന്നിയപ്പോള്‍ ഞാനൊന്നുകൂടി പൊലിപ്പിച്ച് ഒരു ചിന്ന ക്വൊസ്റ്റന്‍ കൂടി വര്‍ക്ക്‌ഔട്ട്‌ ചെയ്തു.
" നീയൊന്നാലോചിച്ചുനോക്കിക്കേ .. നിന്നെയും കുട്ടികളെയും അങ്ങിനെ ഒരവസ്ഥയില്‍ ഞാന്‍ കൊണ്ട് വിട്ടാല്‍ എന്തായിരിക്കും നിന്റെ പ്രതികരണം..ആ സഹനശക്തിയും മനക്കരുത്തും നിനക്കുണ്ടാവുമോ?"
അതിനുള്ള മറുപടി വളരെ പെട്ടെന്നായിരുന്നു.
" ആ ..അതൊക്കെ ഉണ്ടാവും.. കൊണ്ട് വിടുന്നത് ഇബ്രാഹീംനബിയെപ്പൊലെ ആരെങ്കിലുമാണെങ്കില്‍ ..
ഇത്പ്പോ മനസ്സിലിരുപ്പ് എന്താണെന്ന് എനിക്ക് മനസ്സിലായി ..പത്തിരുപത്തഞ്ചു കൊല്ലായില്ലേ കാണാന്‍ തുടങ്ങീട്ട്. അല്ലേലും കുറച്ചു നാളായി എന്നോട് സ്നേഹമോക്കെ വളരെ കുറഞ്ഞിരിക്കുന്നു ..എനിക്ക് മനസ്സിലാവാതെയൊന്നുമല്ല"

ഞാന്‍ പ്ലിംഗസ്യാഹ___

2017-03-09 20:26:07 (3 comments; 0 reshares; 3 +1s; )Open 

ആരെന്ത് കരുതിയാലും ചിലത് തുറന്നുപറയാതിരിക്കാനാവില്ല
---------------------------
സദാചാര ഗുണ്ടായിസത്തിനോടുള്ള കടുത്ത പ്രതിഷേധവും അമർഷവും മനസ്സിൽ നുരഞ്ഞു പതയുന്നുണ്ട്, അന്യരുടെ സുഖങ്ങളിൽ വേവലാതിപ്പെടുകയും ദുശിച്ച കണ്ണുകൾ വെച്ച് മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന സംസ്കാര ശൂന്യരുടെ നാടായി നമ്മുടെ മലയാളനാട് മാറുന്നല്ലൊഎന്നോർത്ത് വല്ലാത്ത വ്യാകുലതയുമുണ്ട്.
എന്നിരിക്കിലും ഇന്നത്തെ വാർത്തകൾക്കിടയിൽ പൊതു ഇടങ്ങളിൽ പരസ്യമായി ചുംബിക്കുന്ന വീഡിയോ ക്ലിപ്പുകൾ കണ്ടപ്പോൾ
മനസ്സിൽ വല്ലാത്തൊരു അലോസരവും പറഞ്ഞറിയിക്കാനാവാത്തൊരു അസ്വസ്ഥതയും തോന്നുന്നു.
അങ്ങിനെ ഒരു കൾച്ചറുമായി ഒത്തു പോകാൻ മനസ്സ് പാകപ്പെടാത്തതിന്റെയാവാം.. അല്ലെങ്കിൽ വളർന്നസാഹചര്യങ്ങളുടെയോ പ്രായത്തിന്റെയോ ആവാം , എങ്ങിനെയൊക്കെ മനസ്സിനെ പാകപ്പെടുത്താനും ഉൾകൊള്ളിക്കാനും ശ്രമിക്കുമ്പോഴും ഏച്ചുകെട്ടിയതു പോലെ ഒരു വ്യാകുലത മുഴച്ചു നിക്കുന്നു.
പ്രണയം ചുംബനം എന്നൊക്കെയുള്ള മിത്തുകൾ പരിശുദ്ധവും പരിപാവനവുമായി കാണാൻ... more »

ആരെന്ത് കരുതിയാലും ചിലത് തുറന്നുപറയാതിരിക്കാനാവില്ല
---------------------------
സദാചാര ഗുണ്ടായിസത്തിനോടുള്ള കടുത്ത പ്രതിഷേധവും അമർഷവും മനസ്സിൽ നുരഞ്ഞു പതയുന്നുണ്ട്, അന്യരുടെ സുഖങ്ങളിൽ വേവലാതിപ്പെടുകയും ദുശിച്ച കണ്ണുകൾ വെച്ച് മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന സംസ്കാര ശൂന്യരുടെ നാടായി നമ്മുടെ മലയാളനാട് മാറുന്നല്ലൊ എന്നോർത്ത് വല്ലാത്ത വ്യാകുലതയുമുണ്ട്.
എന്നിരിക്കിലും ഇന്നത്തെ വാർത്തകൾക്കിടയിൽ പൊതു ഇടങ്ങളിൽ പരസ്യമായി ചുംബിക്കുന്ന വീഡിയോ ക്ലിപ്പുകൾ കണ്ടപ്പോൾ
മനസ്സിൽ വല്ലാത്തൊരു അലോസരവും പറഞ്ഞറിയിക്കാനാവാത്തൊരു അസ്വസ്ഥതയും തോന്നുന്നു.
അങ്ങിനെ ഒരു കൾച്ചറുമായി ഒത്തു പോകാൻ മനസ്സ് പാകപ്പെടാത്തതിന്റെയാവാം.. അല്ലെങ്കിൽ വളർന്ന സാഹചര്യങ്ങളുടെയോ പ്രായത്തിന്റെയോ ആവാം , എങ്ങിനെയൊക്കെ മനസ്സിനെ പാകപ്പെടുത്താനും ഉൾകൊള്ളിക്കാനും ശ്രമിക്കുമ്പോഴും ഏച്ചുകെട്ടിയതു പോലെ ഒരു വ്യാകുലത മുഴച്ചു നിക്കുന്നു.
പ്രണയം ചുംബനം എന്നൊക്കെയുള്ള മിത്തുകൾ പരിശുദ്ധവും പരിപാവനവുമായി കാണാൻ മാത്രം കഴിയുന്ന ഒരു മനസ്സിന്റെ ഉടമയായതാവാം അതിനു കാരണമെന്ന് ഞാൻ സംശയിക്കുന്നു.
ഈ സമരത്തോട് അനുകൂല നിലപാടുള്ള രക്ഷിതാക്കളിൽ തൊണ്ണൂറു ശതമാനവും പരസ്യമായ ചുംബനമെന്ന ഈ ആഭാസ പ്രതിഷേധത്തോട് മനസ്സുകൊണ്ടെങ്കിലും മതിപ്പില്ലാത്തവരാണെന്നാണു പലരുടേയും നിലപാടുകളിൽനിന്നും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കിയെടുക്കാനാവുന്നത്. സമൂഹമദ്ധ്യത്തിൽ ആഘോഷമാക്കാനുള്ളതല്ല പ്രണയവും ചുംബനവുമെന്ന് വിശ്വസിക്കുന്നവരിൽ ഒരാളാണു ഞാനും.
പൊതു ഇടങ്ങളിൽ പരസ്യമായി ചെയ്യരുതെന്ന് സമൂഹം നിഷ്കർശിച്ചിട്ടുള്ള കാര്യങ്ങളിൽ അതിന്റേതായ സ്വകാര്യതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതല്ലേ അഭികാമ്യം! പ്രതിഷേധങ്ങൾക്ക് നമുക്ക് മറ്റ് എന്തെല്ലാം മർഗങ്ങളുണ്ട്?
യുവതലമുറ നടത്തുന്ന പ്രതിഷേധത്തെ അതിന്റെ എല്ലാ മതിപ്പുകളോടും കൂടിത്തന്നെ ഉൾക്കൊള്ളുന്നുണ്ട്.
ഒരിക്കലും പുറം തിരിഞ്ഞുനിൽക്കലല്ല ഈ കുറിപ്പ്കൊണ്ട് ഉദ്ധേശം , ഒപ്പം നിന്നുകൊണ്ട്തന്നെ ഉൾക്കൊള്ളാനാവാത്തൊരു യാഥാർത്ഥ്യത്തെ പറഞ്ഞുവെച്ചെന്നു മാത്രം.___

2017-03-05 11:27:17 (1 comments; 3 reshares; 9 +1s; )Open 

രാത്രി ഇത്ര അധികം വൈകും എന്ന് പ്രതീക്ഷിച്ചില്ല , പോരാത്തതിന് മഴയും. ഞാൻ ബൈക്കു ഒന്ന് സ്ലോ ആക്കി വാച്ച് നോക്കി സമയം ഒന്നിനോട് അടക്കുന്നു. റോഡു വിജനമാണ്.
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തെ മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ തടുത്ത് നിർത്തി തിമർക്കുകയാണ് മഴത്തുള്ളികൾ . ഓവർകോട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ കഴിയാതെ മഴ തോറ്റുമടങ്ങുമ്പോൾ ശീതക്കാറ്റുഅതിൽ വിജയിക്കുന്നുണ്ട് .
ഒന്ന് രണ്ടു വണ്ടികൾ കടന്നു പോയി . തണുപ്പും രാത്രിയുടെ അന്ത്യയാമങ്ങളും ചേരുമ്പോൾ ഡ്രൈവിങ് പാതിമയക്കത്തിലാവും. അപകടങ്ങൾ ഉണർന്നു കാത്തിരിക്കുകയും ആവും ഒരു ജീവനു വേണ്ടി .
മെയിൻ റോഡാണെങ്കിലും സ്ട്രീറ്റ് ലൈറ്റ്കുൾ ഇരുട്ടിനോട്‌ കൂട്ടാണു , ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം ശരണം. അടുത്ത വളവു തിരിഞ്ഞാൽ വീട്ടിലേക്കുള്ളകട്ട് റോഡിലേക്ക് ഇറങ്ങാം . ഞാൻ ഒന്ന് സ്പീഡ് കൂട്ടിയതും തൊട്ടുരുമികൊണ്ട് ഒരു ജീപ്പ് എന്നെ മരണ വേഗത്തിൽ മറി കടന്നതും ഒരുമിച്ചായിരുന്നു .
ആ വാഹനത്തിന്റെ ആടിയുലഞ്ഞുള്ള ചലനവും അതിന്റെ വേഗതയും വല്ലാത്തൊരു നടുക്കം എന്നിൽ ശ്രഷ്ടിച്ചു. ശരിക... more »

രാത്രി ഇത്ര അധികം വൈകും എന്ന് പ്രതീക്ഷിച്ചില്ല , പോരാത്തതിന് മഴയും. ഞാൻ ബൈക്കു ഒന്ന് സ്ലോ ആക്കി വാച്ച് നോക്കി സമയം ഒന്നിനോട് അടക്കുന്നു. റോഡു വിജനമാണ്.
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തെ മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ തടുത്ത് നിർത്തി തിമർക്കുകയാണ് മഴത്തുള്ളികൾ . ഓവർകോട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ കഴിയാതെ മഴ തോറ്റുമടങ്ങുമ്പോൾ ശീതക്കാറ്റു അതിൽ വിജയിക്കുന്നുണ്ട് .
ഒന്ന് രണ്ടു വണ്ടികൾ കടന്നു പോയി . തണുപ്പും രാത്രിയുടെ അന്ത്യയാമങ്ങളും ചേരുമ്പോൾ ഡ്രൈവിങ് പാതിമയക്കത്തിലാവും. അപകടങ്ങൾ ഉണർന്നു കാത്തിരിക്കുകയും ആവും ഒരു ജീവനു വേണ്ടി .
മെയിൻ റോഡാണെങ്കിലും സ്ട്രീറ്റ് ലൈറ്റ്കുൾ ഇരുട്ടിനോട്‌ കൂട്ടാണു , ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം ശരണം. അടുത്ത വളവു തിരിഞ്ഞാൽ വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് ഇറങ്ങാം . ഞാൻ ഒന്ന് സ്പീഡ് കൂട്ടിയതും തൊട്ടുരുമികൊണ്ട് ഒരു ജീപ്പ് എന്നെ മരണ വേഗത്തിൽ മറി കടന്നതും ഒരുമിച്ചായിരുന്നു .
ആ വാഹനത്തിന്റെ ആടിയുലഞ്ഞുള്ള ചലനവും അതിന്റെ വേഗതയും വല്ലാത്തൊരു നടുക്കം എന്നിൽ ശ്രഷ്ടിച്ചു. ശരിക്കും മരണം മുഖം കാട്ടി മടങ്ങിയ നിമിഷം.
വണ്ടി ഞാൻ ഓരത്തേക്ക് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഈ റോഡിലെ വെള്ളത്തിൽ കലങ്ങി കുത്തി ഒലിച്ചേനെ എന്റെ രക്തവും ജീവനും. അത് ഓർത്തനിമിഷം വഴിക്കണ്ണുമായി വീട്ടിൽ കാത്തിരിക്കുന്ന കണ്ണുകൾ തെളിഞ്ഞു . ഒരിക്കലും നിലക്കാതെ അവ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
ഈ സമയത്ത് ഒരു അപകടം നടന്നാൽ ഒരു കുഞ്ഞു പോലും കാണില്ല കണ്ടാൽ തന്നെ തിരിഞ്ഞു നോക്കില്ല അതാണ്‌ കാലം. ഞാൻ മനസിൽ ഓർത്ത് ബൈക്ക് പരമാവധി സൈഡ് ഒതുക്കി .
മുൻപോട്ടു കുതിച്ചു പാഞ്ഞ ആ ജീപ്പ് വളവു തിരിഞ്ഞതും വല്ലാത്തൊരു ശബ്ദത്തോടെ എടുത്തു അടിച്ച പോലെ നിന്നു ഒപ്പം അതിന്റെ പിൻചക്രം റോഡിൽ ഉരഞ്ഞു പുക ഉയർന്നു. ആ നിമിഷം തന്നെ എന്തോ ഒന്ന് ആ വാഹനത്തിന്റെ മുന്പിൽ നിന്ന് തൊട്ടടുത്ത ഓടയിലേക്ക് ഉയരത്തിൽ തെറിച്ചു വീഴുന്നത് ഞാൻ കണ്ടു.
പെട്ടന്ന് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓഫായി . അത് കുറച്ചു നേരം ചലനമില്ലാതെ നിന്നു . അതിന്റെ പിന്നില്ലെ ഇന്ടികെറ്ററുകൾ ചുവന്ന കണ്ണുകളുമായി എന്നെ തുറിച്ചു നോക്കി. എന്നാൽ എന്റെ വണ്ടി അടുത്തു എത്തിയതും അത് ഹെഡ് ലൈറ്റ് ഓഫാക്കിതന്നെ പൊടുന്നനെ മുൻപോട്ടു കുതിച്ചു .
എന്താണ് സംഭവിച്ചത് എന്ന് എനിക്കു മനസിലായില്ല .
ഞാൻ ആ ജീപ്പ് നിന്നിരുന്ന സ്ഥലത്ത് ചെന്ന് ബൈക്കിന്റെ ഹെഡ് ലൈറ്റ് ആ രൂപം വീണ ഭാഗത്തെ ഓടയിലേക്കു തിരിച്ചു .ആ വെളിച്ചത്തിൽ ഞാൻ കണ്ടു . രണ്ടു കാലുകൾ അവ ഓടയിൽ നിന്നും മുകളിലേക്ക് പൊന്തി നിൽക്കുകയാണ് .
എന്റെ ഉള്ളു കാളി നിമിഷങ്ങൾക്ക് മുന്പ് മരണം തൊട്ടുരുമി കടന്നു പോയത് ഞാൻ അറിഞ്ഞതാണ് . ആദ്യം ഞാൻ കരുതിയത്‌ നായോ കുറുക്കനോ ആവുമെന്നാണ്. പതുക്കെ ചിത്രം വ്യക്തമാവുകയായിരുന്നു. കണ്‍മുന്പിൽ നടന്നത് ഒരു അപകടം ആണ്.
ഞാൻ ലൈറ്റ് ഓഫാക്കാതെ വണ്ടി നിർത്തി ആ കാലുകൾക്ക് അടുത്തേക്ക് നടന്നു . ഓടയിൽ വീണ് മടങ്ങി ഒടിഞ്ഞ പോലെയാണ് അപകടം പറ്റിയ ആ മനുഷ്യൻ കിടക്കുന്നത്. ഓടയിൽ നിറയെ പുല്ലുകൾ നിറഞ്ഞു കിടക്കുന്നതിനാൽ മുഖം കാണാൻ കഴിയുന്നില്ല . പോരാത്തതിന് ഹെഡ് ലൈറ്റിന്റെ വെളിച്ചം ഓടക്കു അകത്തേക്ക് എത്തിയതുമില്ല.
എനിക്കു അപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നത്‌ ആ രണ്ടു കാലുകൾ മാത്രം . അതു ഒരു മധ്യവയസന്റെതാണെന്നു വ്യക്തം . ഞാൻ സൂക്ഷിച്ചു നോക്കി അവ ചലിക്കുന്നുണ്ട്. വേദന കൊണ്ടുള്ള ഞരക്കം എനിക്കു കേൾക്കാം .
മുണ്ട് മടക്കി കുത്തി ഞാൻ ഓടയിലേക്കു ഇറങ്ങാൻ തുടങ്ങി . പെട്ടന്ന് മുൻപോട്ടു വെച്ച കാൽ ഞാൻപിൻവലിച്ചു . ഒരു നിമിഷം ഞാൻ നിർത്തിയിട്ട ബൈക്കിലേക്ക് നോക്കി . അത് വീട് എത്തിച്ചേരാൻ കൊതിക്കുന്നത് പോലെ തോന്നി .
അതുവരെ ഞാൻ ആശ്രയിച്ചിരുന്ന മനസാക്ഷിക്ക് മുകളിൽ ബുദ്ധി സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . വരും വരായ്യമകൾ അത് കൂട്ടിക്കിഴിച്ചു മനസാക്ഷിയെ കൂട്ടിലടച്ചു .ഞാൻ ചുറ്റും നോക്കി, ചുറ്റിലെങ്ങും ആരും ഇല്ല . ബുദ്ധി ഉപദേശിച്ചു കൊണ്ടിരുന്നു പിൻമടങ്ങുവാൻ.
കേസ്, കൂട്ടം, ആശുപത്രി ഇവ ഒക്കെ വലിച്ചു തലയിൽ കയറ്റണോ ..? ഒന്ന് കണ്ണടച്ചാൽ ഈ രാത്രിയും കടന്നു പോവും. ഞാൻ കണ്ണടച്ചു ഒപ്പം ഹെഡ് ലൈറ്റും ഓഫ് ചെയിതു വണ്ടി മുന്പോട്ടെടുത്തു .
ആ മനുഷ്യനിൽ നിന്നും ദൂരം കൂടും തോറും ബുദ്ധി പത്തി മടക്കി , മനസാക്ഷി വിചാരണ തുടങ്ങിയിരിക്കുന്നു .
" ഇല്ല ഞാൻ ഒന്നും കണ്ടിട്ടില്ല ... ഒന്നും " ഞാൻ വണ്ടി വീടിന്റെ പോർച്ചിൽ കയറ്റി വെച്ച് കൊണ്ട് പറഞ്ഞു .
വണ്ടിയുടെ ശബ്ദം കേട്ടാവണം അമ്മ ഓടി കിതച്ചു വന്നത് " മോനെ അച്ഛൻ ഇതുവരെ വന്നിട്ടില്ല.. ഞാൻ എന്ത് മാത്രം വിളിച്ചു നിന്റെ മൊബൈലിൽ ... നിങ്ങളെ രണ്ടാളെയും കാണാതായപ്പോൾ തീ തിന്നുകയായിരുന്നു ഇത് വരെ "
" മൊബൈൽ സ്വിച്ച്ഓഫ്‌ ആണ് അമ്മേ... മഴയല്ലേ !!!!" ഞാൻ റൈൻകോട്ട് ഊരി കുടഞ്ഞു കൊണ്ട് പറഞ്ഞു .
“അച്ഛൻ ഇങ്ങനെ ഒരിക്കലും വൈകീട്ടില്ല . ഈശ്വരാ ഈ മഴത്ത് എവിടെ പോയി തിരയും , ഒരു മൊബൈൽ ഫോണും പോലും അച്ഛൻ ഉപയോഗിക്കാറില്ല ഒന്ന് വിളിച്ചു നോക്കാൻ . വൈകീട്ട് അച്ചന്റെ കൂട്ടുകാരന്റെ മരണാന്തര ചടങ്ങിനു പോയതാ . എന്നാലും വരേണ്ട സമയം കഴിഞ്ഞല്ലോ മോനെ ..?” അമ്മ കരച്ചിലിന്റെ വക്കിൽ എത്തി.
ഞാൻ ഫോണ്‍ എടുത്തു അച്ഛൻ പോയ മരണ വീട്ടിലേക്കു വിളിച്ചു. അവിടെ ആരും ഉറങ്ങാതിരുന്നത് കൊണ്ട് മറുപടി വേഗം കിട്ടി . അച്ഛൻ ചടങ്ങുകൾ കഴിഞ്ഞു അരമണിക്കൂർ ആയി അവിടെ നിന്നും ഇറങ്ങിയിട്ട് ..
" അച്ഛൻ ഇപ്പൊ വരും അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ട് " ഞാൻ അമ്മയെ സമാധാനിപ്പിച്ചു
" ഇല്ല മോനെ എന്റെ മനസിന്‌ ഒരു സമാധാനവും ഇല്ല ... അച്ഛന് എന്തോ അപകടം പറ്റിയ പോലെ മനസ്‌ പിടയ്ക്കുന്നു മോനെ ....ഇന്ന് രാവിലെ മുതലേ അനർത്ഥലക്ഷണങ്ങൾ ആയിരുന്നു ."
“അപകടം” ആ വാക്കുകൾ എന്റെ ഉള്ളിൽ തീ കൊളുത്തി . . ഹെഡ് ലൈറ്റിന്റെ വെളിച്ചം വേദന കൊണ്ട് കൂട്ടി ഉരയുന്ന രണ്ടു കാലുകൾ, മരണത്തിനു കീഴടങ്ങും മുബുള്ള ആ ഞരക്കം .. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു വിളിച്ചു " അച്ഛാ ".
ഞാൻ വീണ്ടും റെയിൻ കോട്ടിട്ടു. അമ്മക്ക് എന്തെങ്കിലും പറയാൻ കഴിയും മുന്പേ വണ്ടി ഗെയിറ്റ് കടന്നു കുതിച്ചിരുന്നു .
മഴയോ റോഡിന്റെ അവസ്ഥയോ എനിക്കു തടസമായില്ല . ആ അപകടം കണ്ട സ്ഥലത്ത് ഞാൻ എങ്ങിനെ എത്തിച്ചേർന്നു എന്ന് പോലും എനിക്ക് അറിയില്ല . ചാടി ഇറങ്ങി ഞാൻ ആ ഓടയിൽ പരതി . പക്ഷെ എനിക്കു അവിടെ എവിടെയും അച്ഛനെ കാണാൻ കഴിഞ്ഞില്ല . ഞാൻ തലക്കു അടിച്ചു കൊണ്ട് അവിടെ മുഴുവൻ ഓടി നടന്നു തിരഞ്ഞു . എന്റെ അച്ഛനെ.....
“എന്നെ തേടി വന്ന മരണം അച്ഛൻ ഏറ്റു വാങ്ങുകയായിരുന്നു . ഒന്ന് മനസ് വെച്ചിരുന്നെങ്കിൽ , കൈ പിടിച്ചു നടത്തിയ ആ കൈ വിട്ടു കളഞ്ഞിരുന്നിലെങ്കിൽ നഷ്ടപ്പെടില്ലായിരുന്നു എന്റെ അച്ഛനെ “ ഞാൻ പരിസരം മറന്നു അലമുറയിട്ടു .
പെട്ടന്നു എന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി . ഞാൻ വിറയ്ക്കുന്ന കരങ്ങളൊടെ ഫോണ്‍ എടുത്തു " മോനെ ... അച്ഛനാണ് . നിങ്ങള് പേടിച്ചോ എന്നെ കാണാതെ “അച്ഛൻ ഒന്ന് നിർത്തി.
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല . കുറച്ചു നേരത്തേക്ക് ശബ്ദം തൊണ്ടയിൽ കിടന്നു പിടച്ചു . " അച്ഛാ ... അച്ഛന് എന്താ പറ്റിയത് ... ? ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചു.
" മോൻ പേടിക്കേണ്ട അച്ഛന് ഒന്നും പറ്റിയിട്ടില്ല ഞാൻ ഹോസ്പിറ്റലിലാണ് ഉള്ളത് മോനെ. ചടങ്ങ് കഴിഞ്ഞു വരുന്നവഴിയിൽ ഒരു അപകടം . ഒരാൾ വണ്ടി തട്ടി ഓടയിൽ വീണു കിടക്കുന്നു . അയാളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാ ".
" അച്ഛാ ...? " ഞാൻ അറിയാതെ തന്നെ നെഞ്ഞുപൊട്ടി വിളിച്ചു പോയി . ഞാൻ കണ്ണടച്ചു കടന്നു പോയിടത്തു അച്ഛൻ കൈത്താങ്ങ് ആയിരിക്കുന്നു. എന്റെ തെറ്റ് അച്ഛൻ തിരുത്തിയിരിക്കുന്നു .
" അയാൾക്ക്.... അയാൾക്ക് എങ്ങിനെ ഉണ്ട് .... പരുക്ക് കൂടുതൽ ഉണ്ടോ ..?" മനസാക്ഷിക്ക് അറിയാനുള്ള ആകാംക്ഷയായി .
" ഉം ...അപകട നില കഴിഞ്ഞു . ക്രത്യസമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു .ദൈവമാ എന്നെ അവിടെ എത്തിച്ചത് "
" അച്ഛൻ ഒറ്റക്ക് എങ്ങിനെ ആശുപത്രിയിൽ എത്തിച്ചു .." എന്റെ സംശയം അടക്കി വെക്കാൻ കഴിഞ്ഞില്ല.
" അത് എനിക്കും അത്ഭുതമാണ്. ആ നേരത്തെ ഒരു ധൈര്യം ... പിന്നെ നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും മോനെ എല്ലാത്തിനും.... പിന്നെന്താ ..? " അച്ഛൻ സന്തോഷത്തിൽ ആണ് ഒരു ജീവൻ തിരിച്ചു പിടിച്ച സന്തോഷം .
" മോൻ ഒരു ഉപകാരം ചെയ്യണം .. ആരെങ്കിലും രക്തം കൊടുക്കാൻ തെയ്യാറുള്ളവരെയും കൂട്ടി നീ നാളെ ഒന്ന് വരണം . ഞങ്ങൾ ഇവിടെനിന്നും ശ്രമിക്കുന്നുണ്ട് ഇപ്പോഴത്തെക്ക് വേണ്ടതിന് ."
" എന്തിനാ അച്ഛാ നാളെ ആക്കുന്നത് ഞാൻ ഇപ്പോ വരാം . ഞാൻ കൊടുക്കാലോ..?. പിന്നെ അച്ഛനെ കൂട്ടി വരുകയും ആവാം. ഒന്ന് അമ്മയെ വിളിച്ചു പറയട്ടെ .. എന്നിട്ട് പുറപ്പെടാം "
"അത് വേണ്ട മോനെ ഇത്രയും ദൂരം നീ ഈ മഴയത്ത്... അത് അപകടമാ " അച്ഛൻ പരിഭ്രമത്തൊടേ പറഞ്ഞു .
" ഇല്ല അച്ഛാ ഒന്നും സംഭവിക്കില്ല . നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും .. പിന്നെ എന്താ .? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
അത് കേട്ട് അച്ഛനും ചിരിച്ചു " തീർച്ചയായും "
എന്റെ മനസാക്ഷിക്ക് മുന്പിൽ മുഖം ഉയർത്തി പിടിച്ചു കൊണ്ട് വീണ്ടും ഉരുവിട്ട് ” നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും... "
ഞാൻ വണ്ടി സ്റ്റാർട്ടു ചെയിതു അതിന്റെ ഹെഡ് ലൈറ്റിനു വെളിച്ചം കൂടിയിരുന്നു. നന്മയുടെ വെളിച്ചം പോലെ അത് എനിക്കു വഴികാട്ടി .
----------------------------------------------------------
രചയിതാവ് ആരെന്നറിയില്ല , വാട്സപ്പില്‍ കിട്ടിയതാണ് , നന്മ വഴിഞ്ഞൊഴുകുന്ന നല്ലൊരു കുറിപ്പ് - കാണാത്തവര്‍ക്കായി.___

2017-03-01 17:02:45 (0 comments; 0 reshares; 3 +1s; )Open 

അച്ചനാണത്രെ അച്ചൻ..!
അച്ചനൊക്കെയൊരു അച്ചനാണോ അച്ചാ!
നല്ലവരായ അച്ചന്മാരെ പറയിപ്പിക്കാനായി ഇങ്ങിനെയും ഒരച്ചൻ.

അച്ചനാണത്രെ അച്ചൻ..!
അച്ചനൊക്കെയൊരു അച്ചനാണോ അച്ചാ!
നല്ലവരായ അച്ചന്മാരെ പറയിപ്പിക്കാനായി ഇങ്ങിനെയും ഒരച്ചൻ.___

posted image

2017-02-14 11:41:36 (0 comments; 1 reshares; 8 +1s; )Open 

പു(ലി)വാല് ☺️

പു(ലി)വാല് ☺️___

2017-02-12 10:10:40 (0 comments; 0 reshares; 7 +1s; )Open 

ജോജി : നീ വെക്കുമ്പൊ ബിരിയാണി ഞാൻ വെച്ചാൽ വെറും കഞ്ഞിയല്ലേ?
നിശ്ചൽ ‍: മണ്ടന്മാർ കഞ്ഞിതന്നെ കുടിച്ചാമതി..
ജോജി : എടാ, എച്ചി എന്നും എച്ചിയാണ്.
നിശ്ചൽ ‍: ആത്മരതിക്കാർ എന്നും സോഷ്യൽമീഡിയാവാസിയാണ്.
ജോജി : പോടാ പുല്ലേ ഈ ആത്മരതിക്കാരില്ലേൽ കാണാമായിരുന്നു നിന്റെ കൂതറ ബിരിയാണി.

ജോജി : നീ വെക്കുമ്പൊ ബിരിയാണി ഞാൻ വെച്ചാൽ വെറും കഞ്ഞിയല്ലേ?
നിശ്ചൽ ‍: മണ്ടന്മാർ കഞ്ഞിതന്നെ കുടിച്ചാമതി..
ജോജി : എടാ, എച്ചി എന്നും എച്ചിയാണ്.
നിശ്ചൽ ‍: ആത്മരതിക്കാർ എന്നും സോഷ്യൽമീഡിയാവാസിയാണ്.
ജോജി : പോടാ പുല്ലേ ഈ ആത്മരതിക്കാരില്ലേൽ കാണാമായിരുന്നു നിന്റെ കൂതറ ബിരിയാണി.___

posted image

2017-02-09 19:13:42 (0 comments; 0 reshares; 3 +1s; )Open 

അർഥവത്തായ ഒരു കണ്ണട.

അർഥവത്തായ ഒരു കണ്ണട.___

posted image

2017-02-05 05:40:47 (0 comments; 0 reshares; 3 +1s; )Open 

വെള്ളിയാഴ്ച്ചത്തെ മാധ്യമം ചെപ്പിൽ ഒരു അനുഭവകുറിപ്പ്.

വെള്ളിയാഴ്ച്ചത്തെ മാധ്യമം ചെപ്പിൽ ഒരു അനുഭവകുറിപ്പ്.___

posted image

2017-01-29 20:01:09 (1 comments; 0 reshares; 2 +1s; )Open 

ഗുരുവായൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കില്‍ സംസാരിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ നരഹത്യകളുടെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്നേഹ ബഷീറിനെയാണ് കാറിലത്തെിയ സംഘം കൊല്ലുമെന്ന്ഭീഷണിപ്പെടുത്തിയത്. ... more »

ഗുരുവായൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കില്‍ സംസാരിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ നരഹത്യകളുടെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്നേഹ ബഷീറിനെയാണ് കാറിലത്തെിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ___

posted image

2017-01-16 16:05:38 (0 comments; 0 reshares; 6 +1s; )Open 

ഹൃദയത്തിൽ തൊട്ട ഒന്ന് 😍

ഹൃദയത്തിൽ തൊട്ട ഒന്ന് 😍___

posted image

2017-01-11 05:41:48 (14 comments; 1 reshares; 36 +1s; )Open 

ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷം ത്തികയുന്നു (11-01-1992 to 11-01-2017) അഥവാ സിൽവർ ജൂബിലി വർഷമാണ് .

ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷം ത്തികയുന്നു (11-01-1992 to 11-01-2017) അഥവാ സിൽവർ ജൂബിലി വർഷമാണ് .___

posted image

2017-01-10 09:46:06 (0 comments; 2 reshares; 9 +1s; )Open 

#കമലിനൊപ്പം 

#കമലിനൊപ്പം ___

posted image

2017-01-08 19:43:01 (1 comments; 0 reshares; 8 +1s; )Open 

എന്റെ കഥയെ ആസ്പദമാക്കി ഒരു ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു..
'ബാപ്പച്ചീടെ വാവയ്ക്ക് '
ഗള്‍ഫ് കാരനായ ഉപ്പയും മകളും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥയാണ്‌ പറയുന്നത്.
സംവിധാനം : ഷാനിഫ് അയിരൂര്‍. (Shanif Ayiroordirector)
സലീം കോടത്തൂര്‍ , ബഷീര്‍ക്ക പൂക്കോട് (Basheer Pookkode) ,സ്പീഡ് റഫീക്ക ( Speed Rafeek) തുടങ്ങിയവരോടൊപ്പം സ്നേഹ ബഷീറും നല്ലൊരു വേഷത്തില്‍എത്തുന്നുണ്ട്.
ഫെബ്രുവരി ആദ്യവാരത്തില്‍ യുട്യൂബ് റിലീസ് ചെയ്യും
നിര്‍മ്മാണം : Sidheek Thozhiyoor
മാര്‍ക്കറ്റിംഗ് - സ്പീഡ് ഓഡിയോസ്.... more »

എന്റെ കഥയെ ആസ്പദമാക്കി ഒരു ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു..
'ബാപ്പച്ചീടെ വാവയ്ക്ക് '
ഗള്‍ഫ് കാരനായ ഉപ്പയും മകളും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥയാണ്‌ പറയുന്നത്.
സംവിധാനം : ഷാനിഫ് അയിരൂര്‍. (Shanif Ayiroordirector)
സലീം കോടത്തൂര്‍ , ബഷീര്‍ക്ക പൂക്കോട് (Basheer Pookkode) ,സ്പീഡ് റഫീക്ക ( Speed Rafeek) തുടങ്ങിയവരോടൊപ്പം സ്നേഹ ബഷീറും നല്ലൊരു വേഷത്തില്‍ എത്തുന്നുണ്ട്.
ഫെബ്രുവരി ആദ്യവാരത്തില്‍ യുട്യൂബ് റിലീസ് ചെയ്യും
നിര്‍മ്മാണം : Sidheek Thozhiyoor
മാര്‍ക്കറ്റിംഗ് - സ്പീഡ് ഓഡിയോസ്.___

posted image

2017-01-06 08:07:23 (0 comments; 0 reshares; 8 +1s; )Open 

ആ പരുക്കനും വിടപറഞ്ഞു ,
ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രതിഭ .. ബാഷ്പാഞ്ജലികള്‍..

ആ പരുക്കനും വിടപറഞ്ഞു ,
ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രതിഭ .. ബാഷ്പാഞ്ജലികള്‍..___

2016-12-16 03:25:41 (5 comments; 0 reshares; 5 +1s; )Open 

നോട്ട് അസാധുവാക്കല്‍ മുപ്പത്തിയഞ്ചാം ദിവസവും SIB യില്‍ രണ്ടായിരം ഉലുവ തരാന്‍ ഫണ്ടില്ലെത്രേ.. സ്വന്തം കാശ് എടുക്കാന്‍ ചെല്ലുന്നവരോട് യാചകരോടുള്ള മനോഭാവം പുലര്‍ത്തുന്ന സ്ടാഫുകളെ ഞാന്‍ കണ്ടത് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകളിലാണ്, അത് കൊണ്ട് തന്നെ ആ അക്കൌണ്ട് ഇന്നലത്തോടെ വേണ്ടെന്ന് വെച്ചു , ഹല്ലപിന്നെ.

നോട്ട് അസാധുവാക്കല്‍ മുപ്പത്തിയഞ്ചാം ദിവസവും SIB യില്‍ രണ്ടായിരം ഉലുവ തരാന്‍ ഫണ്ടില്ലെത്രേ.. സ്വന്തം കാശ് എടുക്കാന്‍ ചെല്ലുന്നവരോട് യാചകരോടുള്ള മനോഭാവം പുലര്‍ത്തുന്ന സ്ടാഫുകളെ ഞാന്‍ കണ്ടത് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകളിലാണ്, അത് കൊണ്ട് തന്നെ ആ അക്കൌണ്ട് ഇന്നലത്തോടെ വേണ്ടെന്ന് വെച്ചു , ഹല്ലപിന്നെ.___

posted image

2016-12-07 18:10:31 (0 comments; 0 reshares; 5 +1s; )Open 

ഇനി ശേഷിക്കും കാലം നമുക്ക് സ്വാതത്ര ചിന്തകളും വിമര്‍ശന ബുദ്ധിയും പണയം വെച്ച് "നമോതന്ത്ര ഇന്ത്യ"യിലെ വാലാട്ടി പട്ടികുട്ടികളായ് നമിച്ചു വാഴാം..
സ്വാതന്ത്രം തന്നെ അമൃതം , സ്വാതന്ത്രം തന്നെ ജീവിതം ...പാരതന്ത്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം..(ഈ ആപ്തവാക്യങ്ങള്‍ മറന്നേക്കുക..)

ഇനി ശേഷിക്കും കാലം നമുക്ക് സ്വാതത്ര ചിന്തകളും വിമര്‍ശന ബുദ്ധിയും പണയം വെച്ച് "നമോതന്ത്ര ഇന്ത്യ"യിലെ വാലാട്ടി പട്ടികുട്ടികളായ് നമിച്ചു വാഴാം..
സ്വാതന്ത്രം തന്നെ അമൃതം , സ്വാതന്ത്രം തന്നെ ജീവിതം ...പാരതന്ത്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം..(ഈ ആപ്തവാക്യങ്ങള്‍ മറന്നേക്കുക..)___

posted image

2016-11-09 17:31:31 (0 comments; 0 reshares; 2 +1s; )Open 

___

2016-11-04 11:26:39 (1 comments; 0 reshares; 0 +1s; )Open 

"മുഹ്സിന അബ്ബാസിന്റെ തകർപ്പൻ കവിത "
--------------------------------------------
നിങ്ങള്‍ക്ക് എന്നെയാണോ
കൊല്ലേണ്ടത്
വരൂ..
ഞാന്‍ ദാ ഇവിടെയുണ്ട്
ഇപ്പോഴിവിടെ തനിച്ചാണ്
താടിയില്ലെങ്കിലും
തലയിലൊരു തട്ടമിട്ടിട്ടുണ്ട്
അതുകൊണ്ട് അഡ്ജസ്റ്‌റ്
ചെയ്യുമല്ലോ..
വേണമെങ്കില്‍
ഒരു പര്‍ദ്ദയെടുത്തണിയാം
ഒരു ബുര്‍ഖ കൂടിയായാല്‍
ഭീകരവാദിയെന്നോ തീവ്രവാദിയെന്നോ
എളുപ്പത്തില്‍ വിളിക്കാമല്ലേ ?
അടുക്കളയില്‍
കുറച്ച് തിരക്കിലാണെങ്കിലും,
കയ്യില്‍ സ്പൂണും പ്ലേറ്റുമുണ്ട്
വേണമെങ്കില്‍
രണ്ട് കയ്യും കാലും
വിരലുകളില്‍ നഖവും
വായില്‍ പല്ലുമുണ്ടെന്നു കൂടി
പറഞ്ഞോളൂ
രാജ്യദ്രോഹി എന്നുതന്നെ
എന്നെ വിളിക്കണം
നിങ്ങള്‍ വിളിക്കുമ്പോള്‍
ആ പേരെനിക്കിഷ്ടമാണ് അതിനുപിന്നില്‍
നിരപരാധികളുടെ ചോരകൊണ്ട്
പണിതുയര്‍ത്തപ്പെട്ട
ഒര്‍തഥമുണ്ടല്ലോ.. അതുമതി
വാക്കുകള്‍ തന്നെ... more »

"മുഹ്സിന അബ്ബാസിന്റെ തകർപ്പൻ കവിത "
--------------------------------------------
നിങ്ങള്‍ക്ക് എന്നെയാണോ
കൊല്ലേണ്ടത്
വരൂ..
ഞാന്‍ ദാ ഇവിടെയുണ്ട്
ഇപ്പോഴിവിടെ തനിച്ചാണ്
താടിയില്ലെങ്കിലും
തലയിലൊരു തട്ടമിട്ടിട്ടുണ്ട്
അതുകൊണ്ട് അഡ്ജസ്റ്‌റ്
ചെയ്യുമല്ലോ..
വേണമെങ്കില്‍
ഒരു പര്‍ദ്ദയെടുത്തണിയാം
ഒരു ബുര്‍ഖ കൂടിയായാല്‍
ഭീകരവാദിയെന്നോ
തീവ്രവാദിയെന്നോ
എളുപ്പത്തില്‍ വിളിക്കാമല്ലേ ?
അടുക്കളയില്‍
കുറച്ച് തിരക്കിലാണെങ്കിലും,
കയ്യില്‍ സ്പൂണും പ്ലേറ്റുമുണ്ട്
വേണമെങ്കില്‍
രണ്ട് കയ്യും കാലും
വിരലുകളില്‍ നഖവും
വായില്‍ പല്ലുമുണ്ടെന്നു കൂടി
പറഞ്ഞോളൂ
രാജ്യദ്രോഹി എന്നുതന്നെ
എന്നെ വിളിക്കണം
നിങ്ങള്‍ വിളിക്കുമ്പോള്‍
ആ പേരെനിക്കിഷ്ടമാണ്
അതിനുപിന്നില്‍
നിരപരാധികളുടെ ചോരകൊണ്ട്
പണിതുയര്‍ത്തപ്പെട്ട
ഒര്‍തഥമുണ്ടല്ലോ.. അതുമതി
വാക്കുകള്‍ തന്നെ
മതിയാകുമായിരുന്നു
നിങ്ങള്‍ക്ക്,
എന്നെപ്പോലൊരു
പെണ്ണിനെ കൊല്ലാന്‍..
എന്നാലിന്നതു പോരാ
നെറികെട്ട നീചതകള്‍
കണ്ടറപ്പു തീര്‍ന്നവളെ
ഹൃദയത്തില്‍ തറക്കുന്ന
ഒരു ബുള്ളറ്റില്‍
തീര്‍ത്തേക്കണം
ഓഹ്.. ക്ഷമിക്കണം
ഹൃദയമെന്താണെന്ന്
അറിയാത്തവരോടാണല്ലോ
എന്‍റെ സംസാരം
ഒരു ബുള്ളറ്റുകൊണ്ടു നിങ്ങളീ
നെഞ്ചിന്‍കൂട് തകര്‍ക്കണം
കൊന്നുകഴിഞ്ഞാല്‍
കാണാതായവരുടെ
പട്ടികയിലെന്നെ
ചേര്‍ത്തേക്കരുത്..
കൂടെപ്പഠിക്കുന്നവനെ
ഇടിച്ചുവീഴ്ത്തി,
ആശയങ്ങള്‍ക്ക്
കയ്യൂക്കുകൊണ്ട്
തടയിടുന്നവരാരും
കൊടിയിലെഴുതിയ
സോഷ്യലിസവും കൊണ്ടെനിക്ക്
അനുശോചനം പ്രസംഗിക്കുകയും
വേണ്ട
ആക്രമിച്ചപ്പോള്‍
കൊന്നുകളഞ്ഞെന്നു
തന്നെ പറഞ്ഞോളൂ;
ആത്മഹത്യ ചെയ്തവളെന്നു
വരുത്തിയെന്നെ ഭീരുവാക്കാതെ!
നന്‍മ വറ്റാത്ത മനസുകളിലെ
പ്രാര്‍ത്ഥനകളില്‍
എനിക്കിനിയും ജീവിക്കണം
മുമ്പേ പോയ
രക്തസാക്ഷികളുടെ
കൂട്ടത്തിലൊരു പങ്കുകാരിയാവണം!___

posted image

2016-11-04 11:25:49 (1 comments; 0 reshares; 6 +1s; )Open 

I C U വക ..
ഈ വിവരംകെട്ട മൊല്ലമാര്‍ കാരണം സംഭവിക്കുന്ന ഓരോരോ ഗുലുമാലുകള്‍.
വിവരക്കേട് ഒരു കുറ്റമോ തെറ്റോ അല്ലെങ്കിലും അതൊരു മതത്തിന്റെ ലേബലിൽ ചാർത്താൻ ശ്രമിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റും കുറ്റവുണെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല.

I C U വക ..
ഈ വിവരംകെട്ട മൊല്ലമാര്‍ കാരണം സംഭവിക്കുന്ന ഓരോരോ ഗുലുമാലുകള്‍.
വിവരക്കേട് ഒരു കുറ്റമോ തെറ്റോ അല്ലെങ്കിലും അതൊരു മതത്തിന്റെ ലേബലിൽ ചാർത്താൻ ശ്രമിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റും കുറ്റവുണെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല.___

posted image

2016-10-26 19:02:57 (2 comments; 0 reshares; 13 +1s; )Open 

ഇനി കുറച്ചു ചിരിച്ചോണ്ടിരിക്കട്ടെ :D

ഇനി കുറച്ചു ചിരിച്ചോണ്ടിരിക്കട്ടെ :D___

2016-10-21 08:10:23 (1 comments; 0 reshares; 4 +1s; )Open 

ചിന്തകളെ തുടച്ചു മിനുക്കുന്നത് ശീലമാക്കുക, അവയാണ് വാക്കുകളായി പിറന്നു വീഴുന്നത് . വാക്കുകളെ ശ്രദ്ധിച്ചു മാത്രം തിരഞ്ഞെടുക്കുക, അവയാണ് പ്രവര്‍ത്തികളുടെ മാനദണ്ഡം നിക്ഷയിക്കുന്നത്. പ്രവര്‍ത്തികളാണ് വ്യക്തിത്വത്തെ രൂപകല്‍പന ചെയ്യുന്നത്. വ്യക്തിത്വത്തെ എപ്പോഴും ശ്രദ്ധാപൂര്‍വ്വം കുറ്റമറ്റതാക്കുക.
കാരണം വ്യക്തിത്വമുള്ള നമ്മുടെഓര്‍മ്മകളും സ്വപ്നങ്ങളും അപഗ്രഥനങ്ങളുമാണ് സമൂഹത്തിന്റെ കെട്ടുറപ്പിന്ന് ആധാരവും ആവശ്യവും.... more »

ചിന്തകളെ തുടച്ചു മിനുക്കുന്നത് ശീലമാക്കുക, അവയാണ് വാക്കുകളായി പിറന്നു വീഴുന്നത് . വാക്കുകളെ ശ്രദ്ധിച്ചു മാത്രം തിരഞ്ഞെടുക്കുക, അവയാണ് പ്രവര്‍ത്തികളുടെ മാനദണ്ഡം നിക്ഷയിക്കുന്നത്. പ്രവര്‍ത്തികളാണ് വ്യക്തിത്വത്തെ രൂപകല്‍പന ചെയ്യുന്നത്. വ്യക്തിത്വത്തെ എപ്പോഴും ശ്രദ്ധാപൂര്‍വ്വം കുറ്റമറ്റതാക്കുക.
കാരണം വ്യക്തിത്വമുള്ള നമ്മുടെ ഓര്‍മ്മകളും സ്വപ്നങ്ങളും അപഗ്രഥനങ്ങളുമാണ് സമൂഹത്തിന്റെ കെട്ടുറപ്പിന്ന് ആധാരവും ആവശ്യവും.___

posted image

2016-10-16 11:59:05 (1 comments; 1 reshares; 15 +1s; )Open 

ഒരു 'നോവലെറ്റു'മായി ഈ കൂട്ടത്തില്‍ ഞാനുമുണ്ട്. 

ഒരു 'നോവലെറ്റു'മായി ഈ കൂട്ടത്തില്‍ ഞാനുമുണ്ട്. ___

2016-10-09 20:28:45 (0 comments; 0 reshares; 6 +1s; )Open 

ഇന്നലെ 'ഒപ്പം' കണ്ടു. ബോറടിച്ചില്ല എന്ന് മാത്രം.
അരവ് കുറച്ച് എണ്ണ കൂട്ടി വക്കുകള്‍ കരിച്ചും ഉള്‍വശം വേവാതെയും ഒപ്പിച്ചെടുത്ത ഒരു അപ്പം.
അത്രതന്നെ.

ഇന്നലെ 'ഒപ്പം' കണ്ടു. ബോറടിച്ചില്ല എന്ന് മാത്രം.
അരവ് കുറച്ച് എണ്ണ കൂട്ടി വക്കുകള്‍ കരിച്ചും ഉള്‍വശം വേവാതെയും ഒപ്പിച്ചെടുത്ത ഒരു അപ്പം.
അത്രതന്നെ.___

posted image

2016-10-09 11:36:51 (0 comments; 0 reshares; 3 +1s; )Open 

Today (09/10/16) started our amazing offers ..

Today (09/10/16) started our amazing offers ..___

posted image

2016-10-06 21:36:03 (0 comments; 0 reshares; 6 +1s; )Open 

ഇന്നത്തെ (06-10-16 വ്യാഴാഴ്ച) വര്‍ത്തമാനം പത്രത്തിന്റെ സാഹിത്യം പേജില്‍ പ്രമുഖരോടൊപ്പം എന്റെ ഒരു കൊച്ചു രചനയും അഭിപ്രായം അറിയിക്കണേ..
വല്യുമ്മയില്ലാത്ത വീട്'
-------------------
പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍
വൈകിയുണരുന്നത്
വീടിന്നൈശ്വര്യകുറവാണെന്നോതി
സ്‌നേഹശാസനകളോടെ
വിളിച്ചുണര്‍ത്തിയിരുന്ന വല്യുമ്മ.

മുടിയിഴകളില്‍കാച്ചെണ്ണപുരട്ടി
കോതിമിനുക്കിത്തന്ന്
കുളികഴിഞ്ഞെത്തുമ്പോള്‍
പിടിച്ചുനിറുത്തി നെറുകില്‍
രാസ്‌നാദി തിരുമ്മിത്തന്നിരുന്ന വല്യുമ്മ.

മൈലാഞ്ചിയരക്കുമ്പോളൊരു
ചീന്ത് വെറ്റില ചേര്‍ത്തരച്ചാല്‍
ചോപ്പ് നിറത്തിന് മൊഞ്ച്
കൂടുമെന്ന് ചൊല്ലിത്തന്നിരുന്ന വല്യുമ്മ.

പെരുന്നാള്‍ ചോറ് വിളമ്പിയ
വാഴയിലത്തുമ്പിലേക്ക്
ചീനഭരണിയില്‍ നിന്ന്
ഉപ്പുമാങ്ങ വിളമ്പിയിരുന്ന വല്യുമ്മ.

മന്ത്രവാദിയെ തോല്പിച്ച്
രാജകുമാരിയെ രക്ഷിച്ച
മന്ത്രികുമാരന്റെ കഥപറഞ... more »

ഇന്നത്തെ (06-10-16 വ്യാഴാഴ്ച) വര്‍ത്തമാനം പത്രത്തിന്റെ സാഹിത്യം പേജില്‍ പ്രമുഖരോടൊപ്പം എന്റെ ഒരു കൊച്ചു രചനയും അഭിപ്രായം അറിയിക്കണേ..
വല്യുമ്മയില്ലാത്ത വീട്'
-------------------
പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍
വൈകിയുണരുന്നത്
വീടിന്നൈശ്വര്യകുറവാണെന്നോതി
സ്‌നേഹശാസനകളോടെ
വിളിച്ചുണര്‍ത്തിയിരുന്ന വല്യുമ്മ.

മുടിയിഴകളില്‍ കാച്ചെണ്ണപുരട്ടി
കോതിമിനുക്കിത്തന്ന്
കുളികഴിഞ്ഞെത്തുമ്പോള്‍
പിടിച്ചുനിറുത്തി നെറുകില്‍
രാസ്‌നാദി തിരുമ്മിത്തന്നിരുന്ന വല്യുമ്മ.

മൈലാഞ്ചിയരക്കുമ്പോളൊരു
ചീന്ത് വെറ്റില ചേര്‍ത്തരച്ചാല്‍
ചോപ്പ് നിറത്തിന് മൊഞ്ച്
കൂടുമെന്ന് ചൊല്ലിത്തന്നിരുന്ന വല്യുമ്മ.

പെരുന്നാള്‍ ചോറ് വിളമ്പിയ
വാഴയിലത്തുമ്പിലേക്ക്
ചീന ഭരണിയില്‍ നിന്ന്
ഉപ്പുമാങ്ങ വിളമ്പിയിരുന്ന വല്യുമ്മ.

മന്ത്രവാദിയെ തോല്പിച്ച്
രാജകുമാരിയെ രക്ഷിച്ച
മന്ത്രികുമാരന്റെ കഥപറഞ്ഞു
തലോടിയുറക്കിയിരുന്ന വല്യുമ്മ.

പനിനീരിന്റെ പരിമളവും
മഞ്ഞുതുള്ളിയുടെ പരിശുദ്ധിയും
ശുഭവസ്ത്ര ഭൂഷിതയു-
മായിരുന്നെന്‍ വല്യുമ്മ.

നറുനിലാവൊത്ത പുഞ്ചിരിയാല്‍
വീടിന്നോജസും തേജസുമായ്
തിളങ്ങി വാണിരുന്നെന്‍ വല്യുമ്മ.

പൂണ്ടടക്കം കെട്ടിപ്പുണര്‍ന്നാ
തൊണ്ണുകാട്ടി ചിരിക്കുന്ന
നിഷ്‌കളങ്ക മുഖത്തൊരു
സ്‌നേഹമുത്തം നല്‍കാന്‍
കൊതിയാവുന്നെനിക്കെന്നാല്‍
ആ കൊതി തീര്‍ക്കാനീ
പെരുന്നാളിനെനിക്കെന്റെ
കരളായ പൊന്മുത്ത് വല്യുമ്മ
ഇല്ലാതെ പൊയല്ലോ വീട്ടില്‍.___

posted image

2016-10-03 11:41:15 (0 comments; 0 reshares; 6 +1s; )Open 

സ്മരണാഞ്ജലികള്‍..
ലോക പ്രശസ്തനായിരുന്ന ഈ സോഷ്യല്‍ സുഹൃത്ത്
വിട്ടുപിരിഞ്ഞു പോയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
--
2004 ജനുവരിയില്‍ ആരംഭം കുറിച്ച ഗൂഗിളിന്റെ സംരംഭമായ ഓര്‍ക്കൂട്ട് സോഷ്യല്‍ സൈറ്റ്‌ അക്കാലത്തെ ലോക ശ്രദ്ധ നേടിയവയില്‍ ഒന്നാംസ്ഥാനത്തായിരുന്നു. കൌമാരത്തിന്റെയും യുവത്വത്തിന്റെയും ട്രെന്‍ഡ് ആയിരുന്നു അക്കാലത്ത് ,ഫേസ്ബുക്കിന്റെ കടന്നു കയറ്റമാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളിയതെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല . സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്ത് ഗൃഹാതുര സ്മരണകളണുര്‍ത്തുന്ന ഓര്‍ക്കൂട്ടിന്റെ പ്രവര്‍ത്തനം പത്തര വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബര്‍ 30 -നു അവസാനിപ്പിക്കുകയായിരുന്നു.... more »

സ്മരണാഞ്ജലികള്‍..
ലോക പ്രശസ്തനായിരുന്ന ഈ സോഷ്യല്‍ സുഹൃത്ത്
വിട്ടുപിരിഞ്ഞു പോയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
--
2004 ജനുവരിയില്‍ ആരംഭം കുറിച്ച ഗൂഗിളിന്റെ സംരംഭമായ ഓര്‍ക്കൂട്ട് സോഷ്യല്‍ സൈറ്റ്‌ അക്കാലത്തെ ലോക ശ്രദ്ധ നേടിയവയില്‍ ഒന്നാംസ്ഥാനത്തായിരുന്നു. കൌമാരത്തിന്റെയും യുവത്വത്തിന്റെയും ട്രെന്‍ഡ് ആയിരുന്നു അക്കാലത്ത് , ഫേസ്ബുക്കിന്റെ കടന്നു കയറ്റമാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളിയതെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല . സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്ത് ഗൃഹാതുര സ്മരണകളണുര്‍ത്തുന്ന ഓര്‍ക്കൂട്ടിന്റെ പ്രവര്‍ത്തനം പത്തര വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബര്‍ 30 -നു അവസാനിപ്പിക്കുകയായിരുന്നു.___

posted image

2016-10-01 21:01:41 (0 comments; 1 reshares; 7 +1s; )Open 

മഹാത്മാവേ.. അങ്ങയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ ...
സമകാലീകമായ ചില ഗാന്ധി ചിന്തകള്‍ :
> ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
> നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും,പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
> ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
> കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
> കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.... more »

മഹാത്മാവേ.. അങ്ങയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ ...
സമകാലീകമായ ചില ഗാന്ധി ചിന്തകള്‍ :
> ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം.
> നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
> ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
> കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
> കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.___

posted image

2016-10-01 11:43:41 (0 comments; 0 reshares; 8 +1s; )Open 

ഇന്ന് ലോക വയോജന ദിനം .
മറ്റെന്തു ദിനത്തിനും ഇവിടെ പോസ്റ്റുകള്‍ കുമിഞ്ഞു കൂടാറുണ്ട് ഇന്നെന്തോ കൂടുതല്‍ പോസ്റ്റുകളൊന്നും കാണാനില്ല ..എന്തായാലും എല്ലാ പ്രിയപ്പെട്ട കാര്‍ന്നോന്മാര്‍ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു..
ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരെ സ്‌നേഹത്തോടെ ആദരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെശ്രദ്ധയില്‍കൊണ്ടുവരുവാനുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഒരു ദിനത്തില്‍ മാത്രം ഒതുങ്ങാതെ ജീവിതത്തിലുടനീളം വയോധികരെ സ്‌നേഹിക്കാനും ആദരിക്കാനും നമുക്കാവണം..
നാളെ നമ്മളും ഇവരിലൊരാളായി എണ്ണപ്പെടാനുള്ളവരാണെന്ന ഓര്‍മ്മകളോടെ..... more »

ഇന്ന് ലോക വയോജന ദിനം .
മറ്റെന്തു ദിനത്തിനും ഇവിടെ പോസ്റ്റുകള്‍ കുമിഞ്ഞു കൂടാറുണ്ട് ഇന്നെന്തോ കൂടുതല്‍ പോസ്റ്റുകളൊന്നും കാണാനില്ല ..എന്തായാലും എല്ലാ പ്രിയപ്പെട്ട കാര്‍ന്നോന്മാര്‍ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു..
ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരെ സ്‌നേഹത്തോടെ ആദരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരുവാനുമാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഒരു ദിനത്തില്‍ മാത്രം ഒതുങ്ങാതെ ജീവിതത്തിലുടനീളം വയോധികരെ സ്‌നേഹിക്കാനും ആദരിക്കാനും നമുക്കാവണം..
നാളെ നമ്മളും ഇവരിലൊരാളായി എണ്ണപ്പെടാനുള്ളവരാണെന്ന ഓര്‍മ്മകളോടെ..___

posted image

2016-09-29 11:37:49 (0 comments; 0 reshares; 5 +1s; )Open 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒത്തിരി വട്ടം ആലോചിച്ചതും എന്നാല്‍ 'അങ്ങട്ട് ഒറക്കണില്ല ശൈഖേ' എന്ന് പറഞ്ഞപോലെ നടപ്പിലാക്കാനാവാതെ നീണ്ടു പോവുന്നതുമായ പ്രവാസത്തിന് വിരാമം കുറിക്കുക എന്ന തീരുമാനം ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികളിലൊരാlaaയി ഇപ്പോഴും അര്‍ദ്ധവിരാമത്തില്‍ നില്‍പ്പാണെങ്കിലും എട്ടു വര്‍ഷം കൊണ്ട് ഖത്തര്‍ പ്രവാസത്തോട്വിട പറഞ്ഞ് അടുത്ത അദ്ധ്യായത്തിന് തുടക്കം കുറിക്കാനായി നാളെ യാത്രയാവുന്ന പ്രിയ സുഹൃത്ത് ഷഫീക്കിന് എല്ലാവിധ ഭാവുകങ്ങളും നന്മകളും നിറഞ്ഞ മനസ്സോടെ നേരുന്നു ..
ഷഫീക്കിനെ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ..... more »

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒത്തിരി വട്ടം ആലോചിച്ചതും എന്നാല്‍ 'അങ്ങട്ട് ഒറക്കണില്ല ശൈഖേ' എന്ന് പറഞ്ഞപോലെ നടപ്പിലാക്കാനാവാതെ നീണ്ടു പോവുന്നതുമായ പ്രവാസത്തിന് വിരാമം കുറിക്കുക എന്ന തീരുമാനം ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികളിലൊരാlaaയി ഇപ്പോഴും അര്‍ദ്ധവിരാമത്തില്‍ നില്‍പ്പാണെങ്കിലും എട്ടു വര്‍ഷം കൊണ്ട് ഖത്തര്‍ പ്രവാസത്തോട് വിട പറഞ്ഞ് അടുത്ത അദ്ധ്യായത്തിന് തുടക്കം കുറിക്കാനായി നാളെ യാത്രയാവുന്ന പ്രിയ സുഹൃത്ത് ഷഫീക്കിന് എല്ലാവിധ ഭാവുകങ്ങളും നന്മകളും നിറഞ്ഞ മനസ്സോടെ നേരുന്നു ..
ഷഫീക്കിനെ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ..___

posted image

2016-09-18 21:55:07 (0 comments; 0 reshares; 3 +1s; )Open 

അദ്ധാണ് :D

അദ്ധാണ് :D___

2016-09-15 12:10:42 (0 comments; 0 reshares; 3 +1s; )Open 

ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒരുനെറികെട്ട കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെങ്കിലും നമ്മുടെ നീതിന്യായവ്യവസ്ഥ മറ്റു രാജ്യങ്ങളെക്കാളുപരി മെച്ചമാണെന്നും മേന്മയുള്ളതാണെന്നും മനുഷ്യത്വപരമായ ഇടപെടലുകള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നthaaണെന്നുമുള്ള വിശ്വാസവും ധാരണയുംസമൂഹത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒന്നാണ്. അതിനൊരിക്കലും കോട്ടം തട്ടില്ലെന്നുതന്നെ വിശ്വസിക്കാനാണ് കൂടുതല്‍ താല്‍പര്യവും.
എന്നാല്‍ നമ്മുടെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഇടക്കാലങ്ങളിലായി വന്നു കൊണ്ടിരിക്കുന്ന ചില വിധികളും തീരുമാനങ്ങളും ആവിശ്വാസത്തിന് അല്‍പ്പം ഭംഗം വരുത്തുന്നില്ലേ എന്നതോന്നല്‍ മാധ്യമഇടപെടലുകളും സാമൂഹികകാഴ്ചപ്പാടുകളും മൂലം ഓരോരോസംഭവങ്ങളിലുള്ള നമ്മുടെ മുന്‍ധാരണകള്‍ കൊണ്ടുണ്ടാവുതാണോ!
അതല്ല നമ്മുടെ ജുഡീഷ്യറിയുടെ ഭാഗമായ ചിലരെങ്കിലും ഭരണവര്‍ഗത്തിന്റെ പിണിയാളന്മാരായി മാറിപ്പോവുന്നുണ്ടോ !
പൌരമാര്‍ക്കിടയില്‍ ഇത്തരം സംശയങ്ങള്‍ മുളപൊട്ടുന്നതിനുള്ള സാഹചര്യമൊര... more »

ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒരുനെറികെട്ട കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെങ്കിലും നമ്മുടെ നീതിന്യായവ്യവസ്ഥ മറ്റു രാജ്യങ്ങളെക്കാളുപരി മെച്ചമാണെന്നും മേന്മയുള്ളതാണെന്നും മനുഷ്യത്വപരമായ ഇടപെടലുകള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നthaaണെന്നുമുള്ള വിശ്വാസവും ധാരണയും സമൂഹത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒന്നാണ്. അതിനൊരിക്കലും കോട്ടം തട്ടില്ലെന്നുതന്നെ വിശ്വസിക്കാനാണ് കൂടുതല്‍ താല്‍പര്യവും.
എന്നാല്‍ നമ്മുടെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഇടക്കാലങ്ങളിലായി വന്നു കൊണ്ടിരിക്കുന്ന ചില വിധികളും തീരുമാനങ്ങളും ആവിശ്വാസത്തിന് അല്‍പ്പം ഭംഗം വരുത്തുന്നില്ലേ എന്നതോന്നല്‍ മാധ്യമഇടപെടലുകളും സാമൂഹിക കാഴ്ചപ്പാടുകളും മൂലം ഓരോരോസംഭവങ്ങളിലുള്ള നമ്മുടെ മുന്‍ധാരണകള്‍ കൊണ്ടുണ്ടാവുതാണോ!
അതല്ല നമ്മുടെ ജുഡീഷ്യറിയുടെ ഭാഗമായ ചിലരെങ്കിലും ഭരണവര്‍ഗത്തിന്റെ പിണിയാളന്മാരായി മാറിപ്പോവുന്നുണ്ടോ !
പൌരമാര്‍ക്കിടയില്‍ ഇത്തരം സംശയങ്ങള്‍ മുളപൊട്ടുന്നതിനുള്ള സാഹചര്യമൊരുക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ രാജ്യസുരക്ഷക്കുകൂടി ഭീഷണി ഉയര്‍ത്തുന്നവരായിരിക്കുമെന്നകാര്യം സംശയലേശമന്യേ പറഞ്ഞുവേക്കാവുന്നതാണ്.___

posted image

2016-09-10 11:45:41 (0 comments; 0 reshares; 7 +1s; )Open 

ഓണാഘോഷ പരിപാടി വിലക്കിയ സലഫി നിലപാടിനെതിരെ ‘മാപ്പിള ഓണാഘോഷ’വുമായി യുവാവ് - See more at: http://www.doolnews.com/muslim-youth-organized-onam-celebration-in-protest-to-salafi-masjids-stand-453.html#sthash.0GJyqH83.dpuf

ഓണാഘോഷ പരിപാടി വിലക്കിയ സലഫി നിലപാടിനെതിരെ ‘മാപ്പിള ഓണാഘോഷ’വുമായി യുവാവ് - See more at: http://www.doolnews.com/muslim-youth-organized-onam-celebration-in-protest-to-salafi-masjids-stand-453.html#sthash.0GJyqH83.dpuf___

posted image

2016-09-09 20:27:43 (0 comments; 0 reshares; 4 +1s; )Open 

___

posted image

2016-09-04 20:18:51 (0 comments; 0 reshares; 7 +1s; )Open 

വീണ്ടും ചില പരിസ്ഥിതി ചിന്തകൾ , ഈ മാസത്തെ പുടവ മാസികയിൽ .. അഭിപ്രായം അറിയിക്കണേ..

വീണ്ടും ചില പരിസ്ഥിതി ചിന്തകൾ , ഈ മാസത്തെ പുടവ മാസികയിൽ .. അഭിപ്രായം അറിയിക്കണേ..___

posted image

2016-09-03 17:11:46 (0 comments; 1 reshares; 9 +1s; )Open 

വീണ്ടും ചില പരിസ്ഥിതി ചിന്തകൾ , ഈ മാസത്തെ പുടവ മാസികയിൽ .. അഭിപ്രായം അറിയിക്കണേ..

വീണ്ടും ചില പരിസ്ഥിതി ചിന്തകൾ , ഈ മാസത്തെ പുടവ മാസികയിൽ .. അഭിപ്രായം അറിയിക്കണേ..___

2016-08-30 12:00:15 (2 comments; 0 reshares; 10 +1s; )Open 

തരംകിട്ടിയാല്‍ മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്ന ചിലരുണ്ട് , എന്നാല്‍ ആ അപവാദത്തിന് ഇരയാകുന്നവരുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ എന്ന് ചിന്തിക്കനായാല്‍ ഈ സ്വഭാവം സ്വയം മാറ്റാവുന്നതേയുള്ളൂ.. താറടിക്കുന്നതിനു പകരം താങ്ങാവാന്‍ മനസ്സിനെ പാകപ്പെടുത്തിയാല്‍ ജീവിതം കൂടുതല്‍ സന്തോഷകരവുംആനന്ദകരവുമാവും.

തരംകിട്ടിയാല്‍ മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്ന ചിലരുണ്ട് , എന്നാല്‍ ആ അപവാദത്തിന് ഇരയാകുന്നവരുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ എന്ന് ചിന്തിക്കനായാല്‍ ഈ സ്വഭാവം സ്വയം മാറ്റാവുന്നതേയുള്ളൂ.. താറടിക്കുന്നതിനു പകരം താങ്ങാവാന്‍ മനസ്സിനെ പാകപ്പെടുത്തിയാല്‍ ജീവിതം കൂടുതല്‍ സന്തോഷകരവുംആനന്ദകരവുമാവും.___

2016-08-19 12:14:42 (0 comments; 0 reshares; 8 +1s; )Open 

എന്തോക്കൊരു ബഹളേര്‍ന്നു !.. ഹെല്‍മെറ്റ്‌ ,പെട്രോള്.. ലഡ്ഡു , ബര്‍ത്ത്ഡേ കോപ്പ്.. കൊടച്ചക്രം ..
ഒടുവിലെന്തായി .. തച്ചങ്കരിയും ഖുദാ ഗവാഹ്..

എന്തോക്കൊരു ബഹളേര്‍ന്നു !.. ഹെല്‍മെറ്റ്‌ ,പെട്രോള്.. ലഡ്ഡു , ബര്‍ത്ത്ഡേ കോപ്പ്.. കൊടച്ചക്രം ..
ഒടുവിലെന്തായി .. തച്ചങ്കരിയും ഖുദാ ഗവാഹ്..___

posted image

2016-08-15 18:27:46 (0 comments; 0 reshares; 5 +1s; )Open 

റസാക്കിന്റെ ഇതിഹാസങ്ങള്‍ ഇനിയില്ല..
ആ പെരുമഴക്കാലം കഴിഞ്ഞു..
വിട..വേദനകളോടെ.. ബാഷ്പാഞ്ജലികളോടെ..

റസാക്കിന്റെ ഇതിഹാസങ്ങള്‍ ഇനിയില്ല..
ആ പെരുമഴക്കാലം കഴിഞ്ഞു..
വിട..വേദനകളോടെ.. ബാഷ്പാഞ്ജലികളോടെ..___

2016-08-10 11:31:58 (2 comments; 0 reshares; 2 +1s; )Open 

മഞ്ഞരമയില്‍ ന്യൂസ് ചവര്‍ തുടങ്ങാറായി..
ഇന്നെന്ത് ഉഡായിപ്പും കൊണ്ടാണാവോ !? :\ :\ :\

മഞ്ഞരമയില്‍ ന്യൂസ് ചവര്‍ തുടങ്ങാറായി..
ഇന്നെന്ത് ഉഡായിപ്പും കൊണ്ടാണാവോ !? :\ :\ :\___

2016-08-07 16:02:34 (0 comments; 0 reshares; 9 +1s; )Open 

എന്തൊക്കെ ആയാലും മാണിച്ചായോ.. ഈ ഫ്രെണ്ട്സ്ഷിപ്പ്‌ ദിനത്തിൽ തന്നെ യുഡീഫിനെ അൺ ഫ്രെണ്ട്‌ ചെയ്യണ്ടാർന്നൂട്ടാ.. :P

എന്തൊക്കെ ആയാലും മാണിച്ചായോ.. ഈ ഫ്രെണ്ട്സ്ഷിപ്പ്‌ ദിനത്തിൽ തന്നെ യുഡീഫിനെ അൺ ഫ്രെണ്ട്‌ ചെയ്യണ്ടാർന്നൂട്ടാ.. :P___

posted image

2016-08-06 15:48:20 (0 comments; 0 reshares; 13 +1s; )Open 

:)

കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്ന എന്റെ ഒരു കൊച്ചു ചിന്ത.. നിങ്ങളുടെ വിലയേറിയ അഭിപ്രായം കുറിക്കണേ :)___:)

posted image

2016-08-04 11:40:48 (0 comments; 1 reshares; 7 +1s; )Open 

സംസ്കാര സമ്പന്നന്‍ .

സംസ്കാര സമ്പന്നന്‍ .___

2016-08-02 11:49:03 (1 comments; 0 reshares; 5 +1s; )Open 

നേരിട്ട് കഴുത്ത് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശത്രുവിനേക്കാള്‍ സൂക്ഷിക്കേണ്ടത് സൌഹൃദം ഭാവിച്ച് ചിരിച്ചോണ്ട് കൂടെനടന്ന്‌ കഴുത്തറക്കുന്ന ബാലകൃഷ്ണപിള്ളമാരെയാണ് .

നേരിട്ട് കഴുത്ത് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശത്രുവിനേക്കാള്‍ സൂക്ഷിക്കേണ്ടത് സൌഹൃദം ഭാവിച്ച് ചിരിച്ചോണ്ട് കൂടെനടന്ന്‌ കഴുത്തറക്കുന്ന ബാലകൃഷ്ണപിള്ളമാരെയാണ് .___

posted image

2016-07-28 20:40:46 (1 comments; 0 reshares; 12 +1s; )Open 

ക്ലീ ക്ലീ ക്ലീ.. ക്ലൂ ക്ലൂ ക്ലൂ..
സുരേഷ് തിരിഞ്ഞു നോക്കി..
-
ആര്‍ക്കെങ്കിലുമൊക്കെ ഓര്‍മ്മകാണും..

ക്ലീ ക്ലീ ക്ലീ.. ക്ലൂ ക്ലൂ ക്ലൂ..
സുരേഷ് തിരിഞ്ഞു നോക്കി..
-
ആര്‍ക്കെങ്കിലുമൊക്കെ ഓര്‍മ്മകാണും..___

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly on a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

Sidheek ThozhiyoorTwitterFacebookLinkedInCircloscope