
Mspatteri Mekkat
Occupation: Engineer
His ProfilesRankThis is the rank of 'Mspatteri Mekkat' out of all Google+ Profiles.: 47,676 (GenderRankFor the gender 'Men'.: 30,178)
His ProfilesRankThis is the rank of 'Mspatteri Mekkat' out of all Google+ Profiles. in India: 1,362 (GenderRankFor the gender 'Men'.: 857)
His CircleRankThis is the rank of 'Mspatteri Mekkat' out of all indexed profiles and pages at CircleCount.com.: 56,498
Followers: 1,931
Following: 0
Cream of the Crop: 09/28/2012
Added to CircleCount.com: 07/14/2011That's the date, where Mspatteri Mekkat has been indexed by CircleCount.com.
This hasn't to be the date where the daily check has been started. (Update nowYou can update your stats by clicking on this link!
This can take a few seconds.)
Mspatteri Mekkat was in following circles
| Author | Followers | Date | Users in Circle | Comments | Reshares | +1 | Links |
|---|---|---|---|---|---|---|---|
| Chris Macidis | 4,059 | 2012-10-09 14:19:22 | 283 | 17 | 13 | 19 | CC G+ |
Activity
Average numbers for the latest postings:
1 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
0 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
5 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
28 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.
Latest postings
2013-04-28 05:30:37 (0 comments, 0 reshares, 2 +1s)
thanks for inviting to a community i really like :)

2012-11-12 11:53:23 (0 comments, 0 reshares, 0 +1s)

2012-10-30 21:10:48 (5 comments, 0 reshares, 0 +1s)
ലൈവ് സ്ടീമിങ്ങിനു ഏതെങ്കിലും സൌജന്യ വെബ്സൈറ്റുകള്‍ ലഭ്യമാണോ ? ഉണ്ടെങ്കില്‍ അതിന്റെ സാങ്കേതിക വശങ്കളെ കുറിച്ച് അറിഞ്ഞ കൊള്ളാമെന്നുണ്ട് +Thalathil Dineshan +Ma thayi

2012-10-15 14:29:52 (0 comments, 0 reshares, 2 +1s)
നാവേറ് പാട്ട്
കഴിഞ്ഞ ദിവസം മാളക്കടുത്ത് പാമ്പ് മേക്കാട്ട് പോവുകയുണ്ടായി. ഒരു അമ്പലം എന്ന് പ്രതീക്ഷിചു പോയ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അതൊരു പഴയ നമ്പൂരി മന ആണ്. നിബിഡമായ ഒരു സര്‍പ്പക്കാവും അതിനെ ചുറ്റി പറ്റിയുള്ള ആരാധനയും. പക്ഷെ, അല്‍പ്പം സവര്‍ണ്ണ ഫ്യൂടളിസം എന്ന് പറയാമെങ്കിലും പ്രകൃതിയെ തെല്ലും ഹനിക്കാതെ ഉള്ള ആരാധാന ക്രമം. പണം കായ്ക്കുമെങ്കില്‍ കാടുവെട്ടി കാനന ക്ഷേത്രം പോലും നാഗരിക ക്ഷേത്രം ആക്കുന്ന ഇക്കാലത്ത് ഇത് ഒരു വേറിട്ട അനുഭവം.
മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദേശങ്ങളാണ് ഇവിടെ ഉള്ളത്. അതുകൊണ്ട് തന്നെ മനപ്പരമ്പില്‍ കടക്കുമ്പോഴേ ശുധവായുവിന്റെ കുളിര്‍മ അനുഭവിച്ചറിയാം.
മനക്കലെതിയത് മുതല്‍ അന്തരീക്ഷത്തില്‍ പുള്ളുവന്‍ പാട്ടിന്റെ ചിന്തുകള്‍ ഉണ്ട്. പുള്ലോര്‍ക്കുടതിന്റെ ഈണമുണ്ട്. പഴമയുടെ ഗന്ധം ശ്വസിച... more »


2012-09-24 10:28:02 (0 comments, 1 reshares, 5 +1s)
ഭൂമി മലയാളത്തിലെ കഞ്ഞിവര്‍ത്തമാനങ്ങള്‍ അഥവാ ചില കഞ്ഞികളുടെ ചരിത്രം.
ലോക ഭാഷാശാസ്ത്രത്തിന് കേരളം നല്‍കിയ മനോഹരമായ രണ്ടു പദങ്ങള്‍ ആണ് കഞ്ഞിയും കഞ്ഞികളും . ഒരു കാലത്ത് കേരളം കണികണ്ടുണരുന്നതും കിടക്കുന്നതും കഞ്ഞിയിലൂടെയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പഴയ കഞ്ഞികള്‍ പോയി പുതിയ കഞ്ഞികള്‍ വന്നു കാരണം കഞ്ഞികളില്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല ഒരു ശരാശരി മലയാളിക്ക് കാരണം അവന്റെ ജീവിതവുമായി അത്ര അടുത്തു പോയിരുന്നു കഞ്ഞികള്‍.,. ജാതി, മത, വര്‍ഗ, രാഷ്ട്രീയ ഭേദമില്ലാതെ മലയാളത്തെ അടക്കി വാഴുന്ന വെറും കഞ്ഞികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലെങ്കിലും, സാക്ഷാല്‍ കഞ്ഞികള്‍ അന്യം നിന്ന് പോയത് കൊണ്ട് അവയെ കുറിച്ച് മലയാളികള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. അതിനാല്‍ അവയെ ഒന്നൊന്നായി നമുക്ക് പരിചയപ്പെടാം.
എന്താണ് കഞ്ഞി ?
അരി, ഗോതമ്പ് തുടങ്ങിയ ഏതെങ്കിലും ധാന്യം കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു ദ്രാവക രൂപത്തില്‍ തന്നെ ഭക്ഷിക്കത്തക്ക വിധം തയാറാക്ക... more »

2012-09-20 09:30:57 (12 comments, 0 reshares, 2 +1s)
#പരസ്യം
യു എ ഈയില്‍ സെക്കണ്ട് ഹാന്‍ഡ് കാര്‍ ആവശ്യമുണ്ട് ,
റേഞ്ച് , AED - 22 ,000 മുതല്‍ 32 ,000 വരെ പോകാം
120000 കിലോ മീറ്റര്‍ വരെ ഓടിയ വണ്ടി ആവാം
2006 മുതല്‍ 2010 വരെ ഉള്ള മോഡലുകള്‍ മാത്രം മതി
Preferences :- Honda , Misthubishi , toyota
Honda Civic ,Lancer LX ,Corolla, (Model till 2007) are having more preference
Ready Cash.

2012-09-17 09:24:29 (6 comments, 6 reshares, 11 +1s)
#ഭാരതീയം ഭാഗം രണ്ട്
ഒരുപാട് ദൈവികത നമുക്ക് ആവശ്യമില്ല , ഭക്തി ഇന്ന് ഒരു ഫാഷന്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ അത് ഒരു അനുഭൂതി ആണ് , മറ്റെല്ലാ സുഖകരമായ അനുഭൂതികള്‍ പോലെ , തന്നെ :) മേടിട്ടെഷന്‍ ഒരു മാനസിക വ്യായാമവും ,ഹോമങ്ങളും പൂജയും , സൈക്കോളജിയുമായും , പഴയ ചര്യകള്‍ ആരോഗ്യവുമായും ബന്ധപെട്ടു കിടക്കുന്നു , പുരാതനമായി എഴുതപ്പെട്ടവയില്‍ തിന്മയെക്കള് കൂടുതല്‍ നന്മ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത് .ആവശ്യമുള്ളത് ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ സാന്മാര്‍ഗിക സംസ്കാരം കൈവരുന്നു , മതം പറഞ്ഞത് എല്ലം ശരിയെന്നു പറഞ്ഞാല്‍ ഉത്തരം മുട്ടും. ചിന്തിച്ചു നോക്കാനും , മനസിലാക്കാനും സ്വയം തീരുമാനം എടുക്കാനും സ്വാതന്ത്ര്യവും , വിദ്യാഭ്യാസവും , ഇന്റര്‍നെറ്റും ഉണ്ട് നമുക്ക് ...ഭാരതീയമായി നോക്കിയാന്‍ മതം എന്നൊന്നില്ല.
മതം സന്ഘടിതമാവുമ്പോള്‍ ഇവിടെ നിന്ന് പലപ്പോഴും തുടച്ചു മാറ്റപെടുന്നു , ജനന നിരക്കിലൂടെ ഉള്ള വളര്‍ച്ച മാത്രമേ ഇവിടെ മതങ്ങള്‍ക്കുണ്ടാവുന്നുള്ളൂ , മത പരിവര്‍ത്തനങ്ങള്‍ തിരിച്ചു മറി... more »

2012-09-17 09:24:50 (13 comments, 10 reshares, 22 +1s)
#ഭാരതീയം
ഹിന്ദുക്കള്‍ ഒരു പരിധി വരെ "യുക്തി" വാദികള്‍ ആണ് , ഹിതകരമായ ദോഷകരമാല്ലാത്ത വിശ്വാസങ്ങള്‍ എന്നാല്‍ അന്ധമായത് എന്ന കാഴ്ചപ്പാട് കൂടി തന്നെ മിക്ക ഹിന്ദുക്കളും ഒരു വരും തലമുറയുടെ സാന്മാര്‍ഗിഗ , സാംസ്‌കാരിക , ധര്മാദികളില്‍ അധിക്ഷ്ടിതമായ ജീവിത വിജയത്തിന് വേണ്ടി കൊണ്ട് നടക്കുന്നു എന്ന് മാത്രം .ഒരു ഉത്തമ ജീവിത വിജയത്തിന് വേണ്ട എല്ലാ ശാസ്ത്രീയവും ബൌദ്ധികവും ധാര്‍മികവുമായ തത്വങ്ങളില്‍ അത് അധിഷ്ടിതമാണ് .
എവിടെ നോക്കിയാലും "വ്യാസ ഉവാച " മാര്‍ക്കണ്ടെയ ഉവാച , വിശ്വാമിത്ര ഉവാച , എന്നോക്കയെ കാണാന്‍ കഴിയൂ , ദൈവം നേരിട്ടരുളി എന്നൊന്നും പറയുന്നില്ല ,
ഇത്തരം മഹാരഥന്മാരെ , ഗുരുക്കന്മാരെ നമ്മള്‍ ദൈവ തുല്യം ആരാധിക്കുന്നുണ്ടാവാം , മാതാ പിതാ ഗുരുര്‍ ദൈവ , ദൈവം ലാസ്റ്റ് ആണ് അല്ലാതെ ഇവിടെ ആരും കാണാത്ത ദൈവത്തിനു മാത്രം വലിയ കൊംബ് ഒന്നും ഇല്ല ....
പുരാണങ്ങള്‍ ജ്ഞാനദൃഷ്‌ടിയാല്‍ രചിക്കപ്പെട്ട സാരോപദേശ കഥകള്‍ മാത്രം ആണ് , ഇതിഹാസങ്ങള്‍ നടന്ന സംഭവങ്ങളും , ഇവയിലെ ഹിറോ... more »


2012-09-12 09:02:16 (11 comments, 1 reshares, 11 +1s)
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"
കഴിഞ്ഞ ദിവസം ഈ ശ്ലോകത്തിനും കമന്റിനും ഒരു മറുപടി കൊടുക്കാമോ എന്ന് ചോദിച്ചു ഒരു മെസ്സേജ് വന്നിരുന്നു. കുരച്ചടികം വിശദീകരിച്ചാല്‍ മാത്രമേ ഇതിനൊരു യുക്തമായ മറുപടി സാധ്യമാകൂ..
ഇതിന്റെ അര്‍ത്ഥമായി ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത് ഇങ്ങനെയാണ്:
"ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക് സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും". ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല എന്നൊക്കെ ആണ് വ്യാഖ്യാനം.
ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല... more »


2012-09-11 14:56:56 (6 comments, 0 reshares, 5 +1s)
.....I never liked say "good bye" to you .........................:(
.........I loved you a lot .but..I am forced to ......... :(
..............Now I really Miss you................. :( ..

2012-09-11 06:51:30 (20 comments, 1 reshares, 9 +1s)
ജാതക പൊരുത്തം , ( Not a promotion but ..just facts )
1 ) ജാതകം നോക്കി എന്ന് പറയുമ്പോ , എവിടുന്നു നോക്കി ആരു നോക്കി എന്ത് നോക്കി എന്ന് കൂടി നോക്കേണ്ടതുണ്ട് ...
2 ) ജാതകം നോക്കാത്തും അവിചാരിതമായി ജാതകം പൊരുത്തം ഉള്ള ജോഡി ആയിക്കൂടെന്നില്ല ...അത് കൊണ്ട് ജാതകം നോക്കാത്തത് കൊണ്ട് പൊരുത്തക്കേട് ഉണ്ടാവണം എന്നില്ല
3) ജാതകം നോക്കിയാല്‍ ഒരു പരിധിവരെ വലിയ മണ്ടത്തരങ്ങള്‍ , പൊരുത്തക്കേടുകള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കാം , പിന്നെ വിധി.... താന്‍ പാതി ദൈവം, പാതി ആണല്ലോ , യോഗം ഫലം പകുതി കര്‍മ ഫലം പകുതി എന്ന് ആണ് ചൊല്ല് ,
4 ) മന പൊരുത്തം മാത്രമല്ല ജീവിതം , സാമ്പത്തികം അപകടങ്ങള്‍ , ഉയര്‍ച്ച, താഴ്ച , സന്താനം ആയുസ് ഇതൊന്നും മന പോരുതവുമായി ബന്ധമില്ല.
5 ) ജാതകം നോക്കിയിട്ടും ടൈ വേര്സ് ആയി എന്ന് പറയുന്നവരുടെ , ജാതകം ക്രിത്യമാനെങ്കില്‍ ഒന്ന് കൂടെ നോക്കേണ്ടി ആധികാരികമായി വരും ജാതകം ഫലം പെര്‍ഫെക്റ്റ് ആണ് എന്ന് ജോതിഷ പുസ്തകങ്ങള്‍ വരെ പറയുന്നില്ല " മനോനു... more »

2012-09-07 08:13:34 (5 comments, 1 reshares, 16 +1s)
ചട്ടമ്പി സ്വാമികളെ ആദ്യമായി കണ്ടതിനു ശേഷം സ്വാമി വിവേകാനന്ദന്‍ ഡയറിയില്‍ ഇപ്രകാരം കുറിച്ചു..
"മലബാറില്‍ ഞാനൊരു യഥാര്‍ത്ത മനുഷ്യനെ കണ്ടു".
എന്നാല്‍ സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞത് മാത്രം പ്രചരിപ്പിക്കപ്പെട്ടു. അതെ സമയം ഒരു കാലത്ത് രാജ്യത്തിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന രണ്ടു മഹാപുരുഷന്മാരുടെ സംഗമം അത്ര തന്നെ പ്രാധാന്യത്തോടെ പ്രച്ചരിപ്പിക്കപ്പെട്ടില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകത. ആവശ്യമുള്ളത് വിസ്മരിക്കപ്പെടുകയും അനാവശ്യമായവ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. (രാജീവ് ഇരിഞ്ഞാലക്കുട, മലയാള മനോരമ)
അല്ലെങ്കിലും മലയാളികള്‍ക്കുള്ള കുഴപ്പം ഇതാണ്. സ്വന്തം കുറ്റങ്ങള്‍ കാണാന്‍ സഹസ്ര നയനന്മാരും, അത് പ്രചരിപ്പിക്കാന്‍ സഹസ്ര ജിഹ്വികളുമാണ്. നന്മയുടെ കാര്യം വരുമ്പോള്‍ എല്ലാവരും മന്‍മോഹന്‍ മോഡിലും.
എന്നാണു നമ്മള്‍ കാലത്തിനു അനുസരിച്ച് മാറുക? നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുക?... more »

2012-09-02 07:03:39 (4 comments, 0 reshares, 7 +1s)
ഉപ്പച്ചള്‍ എന്ന് കേട്ടുണ്ടുണ്ടോ , ? ക്ലൂ തരാം ഭക്ഷണസാധനം ആണ് :)


2012-09-02 06:10:14 (4 comments, 0 reshares, 12 +1s)
മൂക്കിപ്പൊടിയുടെ പ്രാധാന്യം :)
പൂജ കഴിക്കുന്നതിനിടയില്‍ മൂക്കിപ്പൊടി വലിചോണ്ടിരിക്കുന്ന നമ്പൂതിരിയോട് ക്ലയന്റ് , പൂജക്കിടയില്‍ മൂക്കിപ്പൊടി വലി തെറ്റല്ലേ ധിര്മേനി :) ....അപ്പോള്‍ ധിര്മേനി ഒരു ശ്ലോകം ഉണ്ടാക്കി ഇങ്ങനെ അങ്ങ് കാച്ചി ...
"ജപേഷു ജപ മദ്ധ്യേ ഷു ജപാന്ത്യേഷു പുന: പുന:
നാസികാ ചൂര്‍ണമാതായ കോടി യജ്ഞ ഫലം ലഭേത് " :)
ക്ലയന്റിനു ബഹു വിശ്വാസായി !!... more »


2012-09-02 05:59:10 (5 comments, 0 reshares, 9 +1s)
നേരം പോക്ക് :)
ഗള്‍ഫിലെ ഒരു ഫ്ലാറ്റില്‍ നിന്നും കൂട്ട മണിയടി ശബ്ദം കേട്ടു നടന്നു പോവുകയായിരുന്ന അറബി എന്താണെന്നറിയാന്‍ ആ ഫ്ലാറ്റിലേക്ക് പോയി കാര്യം തിരക്കി : ശൂ ആദ മസ്കര ?
..... പൂജ ചെയ്യുകയായിരുന്ന മലയാളി നമ്പൂതിരി അറബി ഒപ്പിച്ചു പറഞ്ഞു , ആദ പൂജ , പ്രയര്‍ . ആദ പൂജ ....പൂജ , ഇന്ത്യ കേരള ...
ഇത് കേട്ട അറബിക്ക് കാര്യം പിടി കിട്ടി അറബി പറഞ്ഞു ..*പൂജ ഫി ..ണിം ണിം മാഫി:))* ... more »


2012-09-01 10:45:22 (1 comments, 0 reshares, 7 +1s)
ഈശ്വര വിശ്വാസമല്ല; ഈശ്വര ഭക്തിയാണ് വേണ്ടത്. വിശ്വാസം സംശയമാണ്. ഭക്തി സത്യമാണ്. വിശ്വാസം അജ്ഞതയാണ്. വിശ്വാസം സംശയത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും സംഭവിക്കുന്നതാണ്. എന്നാല്‍ ഭക്തി സത്യത്തില്‍ നിന്നും ജ്ഞാനത്തില്‍ നിന്നും സംഭവിക്കുന്നതാണ്. ഭാരതീയ ഗുരുക്കന്മാരും ദര്‍ശനങ്ങളും ഈശ്വര വിശ്വാസത്തെയല്ല ഉപദേശിക്കുന്നത്. പ്രത്യുത ഈശ്വരഭക്തിയെയാണ്. "സത്യജ്ഞാനമനന്തമാനന്ദം ബ്രഹ്മ" - ഈശ്വരന്‍ സത്യമാണ്, ജ്ഞാനമാണ്, അനന്തമാണ് ,ആനന്ദമാണ്. ഇങ്ങനെയുള്ള ഈശ്വരനില്‍ ഭക്തിയാണ് വേണ്ടത്.... more »

2012-08-27 07:43:55 (9 comments, 1 reshares, 12 +1s)
ഈശ്വര ഇതെങ്കിലും അവസാന ബാച്ചിലര്‍ ഓണം ആവണേ :-)
സദ്യ റെഡി ആവാന്‍ ഇത്തിരി വൈകിപ്പോയെങ്കിലും സംഭവം അപ്രതീക്ഷിത വിജയം നേടി ....
സാമ്പാര്‍ , പൈനാപ്പിള്‍ പുളിശ്ശേരി , ബീന്‍സ് ഉപ്പേരി , രസം , കായി വറുത്തത് , ശര്‍ക്കര ഉപ്പേരി , പുളിയിഞ്ചി, അച്ചാര്‍, പാലട, പഴ പ്രഥമന്‍ , രസം , ഓലന്‍, അവിയല്‍ , കൂട്ടുകറി, കൈപ്പക്ക പച്ചടി , ബീട്രൂറ്റ് പച്ചടി , പപ്പടം , പഴം , തൈര്... more »

2012-07-18 07:04:51 (0 comments, 1 reshares, 5 +1s)
ഓണ്‍ലൈന്‍ വിഡ്ഢികള്‍
മനുഷ്യന്‍ പ്രാന്തനെ കാണുന്ന പോലെ ആണ് പ്രാന്തന്‍ മനുഷ്യനെ കാണുന്നത് എന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞിട്ടുണ്ട്..
ഇന്നത്തെ മലയാള ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ സംസാരവും പ്രവര്‍ത്തിയും കണ്ടാല്‍ ബാക്കി ഉള്ളവരെല്ലാം പ്രാന്തന്മാരും ബുധിയില്ലാതവന്മാരും ആണ് എന്ന രീതിയില്‍ ആണ് . സദാചാരം , സഹജീവികളോടുള്ള സ്നേഹം, സേവനം ഇതിന്റെയൊക്കെ അപ്പോസ്തലകള്‍ ആണ് ഇവര്‍. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ അനുശാസിക്കുന്ന നീതി ബോധവും രീതികളും വേണം. അല്ലാത്തതതൊക്കെ വിമര്‍ശനാത്മകം ആണ്.
പറഞ്ഞു വരുന്നത് അമൃത ഹോസ്പിടലിനെ കുറിച്ച് ഫെസ്ബൂകില്‍ വരുന്ന കമെന്റുകള്‍ ആണ് . സ്വാതീ കൃഷ്ണ എന്നാ കുട്ടിയുടെ സംഭവത്തിന്റെ പേര്സ്പെക്ടീവില്‍ തുടര്‍ന്ന് വായിക്കരുത് എന്ന് അപേക്ഷ.
സ്വയം അമ്മ എന്നും ഭക്തര്‍ അമ്രുതാന്തമയീ ദേവി എന്നും വിളിക്കുന്ന സ്ത്രീയെ ആരാധിക്കുന്നവര്‍ നിറയെ ഉണ്ടാവാം.
അവരെ ദൈവം ആയി കാണുന്നവരും ഉണ്ടാവാം
അവരുടെ ട്രസ്റ്റ് ഒരുപാട് ചാരിറ്റി സ്ഥാപനങ്ങള്‍ ന... more »


2012-06-10 18:24:54 (2 comments, 0 reshares, 7 +1s)
"പൂക്കാതിരിക്കാന്‍ എനിക്കാവതില്ല
വിഷുക്കാലമല്ലേ കണിക്കൊന്നയല്ലേ.."
Heartiest Vishu greetings to all friends and family
...............Missing My Nattile Vishu, friends &relatives ...:(

2012-03-23 20:26:24 (4 comments, 0 reshares, 4 +1s)
വല്ലതും നടക്കുമോ? മലയാള ഭാഷയ്ക്ക് 2300 വര്‍ഷത്തെ പഴക്കം
മലയാള ഭാഷയ്ക്കു വൈകാതെ ക്ലാസിക്കല്‍ പദവി ലഭ്യമാകുമെന്നു പ്രതീക്ഷ: മന്ത്രി എം എ ബേബി
മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭ്യമാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം . വളരെ ശാസ്ത്രീയമായി ചരിത്ര രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണു വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. മലയാള ഭാഷയ്ക്കായി സര്‍വകലാശാല രൂപീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലിലെല്ലാം ഭാഷാ സര്‍വകലാശാലകള്‍ നിലവിലുണ്ട്.
ക്ലാസിക്കല്‍ പദവിയോടൊപ്പം ലഭിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തികസഹായം മലയാള സര്‍വകലാശാലയ്ക്കായു ഉപയോഗിക്കും. ഭാഷാ ബോധനത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഇആര്‍ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു Keralabhooshanam-January 14th, 201... more »


2012-03-23 11:51:10 (10 comments, 2 reshares, 13 +1s)
എല്ലാവരുടെയും മനം കവര്‍ന്ന് 'ഫാന്റം'
തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ നവതി ആഘോഷത്തിന് പങ്കെടുക്കാന്‍ വന്ന റോള്‍സ് റോയിസ് ഫാന്റം കാറാണ് എല്ലാവരുടെയും മനം കവര്‍ന്നത്. എച്ച്.ആര്‍ 16 ഇ 2889 നമ്പരുള്ള വെള്ളക്കാറിലാണ് രാജാവ് കനകക്കുന്നില്‍ എത്തിയത്. ബാര്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ പരിപാടി നടന്നു വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഫോട്ടോ എടുക്കുന്നതിനായി കാറിനെ വളഞ്ഞു, ഒരു സിനിമാതാരത്തെ വളയുന്നത് പോലെ. പത്ര വാര്‍ത്തയും കാറിനെ ഒരു താരമാക്കി. ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നവരും റോള്‍സ് റോയിസ് ഫാന്റം ഫാന്‍ ആയിത്തീര്‍ന്നു.
രാജഭക്തനായ കര്‍ണ്ണാടകവ്യവസായി പുരുഷോത്താണ് മൂന്ന് കോടി വിലയുള്ള ഈ കാര്‍ ഉത്രാടം തിരുനാളിന് സമ്മാനിച്ചത്. കാറുകളെ ഇഷ്ടപെടുന്ന അദ്ദേഹം സ്‌നേഹപൂര്‍വ്വം സമ്മാനം നിരസിച്ചു. പ്രജാതത്പരനായ അദ്ദേഹം ഒരു ദിവസം അതായത് ഇന്നു മാത്രം ഉപയോഗിക്കാം എന്നു പറഞ്ഞ് പുരുഷോത്തമനെ നിരാശനാക്കിയില്ല.... more »

2012-03-22 06:28:36 (49 comments, 0 reshares, 8 +1s)
1969 ഇല് പോയി എന്ന് അവകാശ പെടുന്ന അമേരിക്ക പിന്നെന്തേ സാങ്കേതികമായി ഇത്രേം പുരോഗമിച്ചിട്ടും ഒരു പ്രാവശ്യം പോലും ചന്ദ്രനില്‍ പോയില്ല ? കാലാവസ്ഥ പിടിക്കാത്തത് കൊണ്ടാണോ?


2012-03-20 15:17:29 (13 comments, 3 reshares, 13 +1s)
എല്ലാ ഭാഷകളുടെയും മാതാവാണ് സംസ്കൃതം !!!!! FB post by +Thekkillam Hari copied...


2012-03-19 12:24:42 (0 comments, 0 reshares, 7 +1s)
ഈ ജീവന് വിലയുണ്ടെന്ന് നാലാള്‍ പറയാന്‍ എന്ത് ചെയ്യണം?
ഗാന്ധിജി മുതല്‍ ഇറോം ശര്‍മ്മിള വരെ
ബാബ രാംദേവ് മുതല്‍ അണ്ണാ ഹസാരെ വരെ..
മറ്റു ചില സമര മാര്ഗ്ഗങ്ങലെക്കാള്‍ നിരാഹാര സമരം കൊണ്ട് ലോക ശ്രദ്ധ തന്നെ നേടാമെന്ന്, പല സമരങ്ങളും വിജയത്തിലെത്തിക്കാമെന്നു നമ്മള്‍ കണ്ടു.. ചര്‍ച്ച ചെയ്തു.. വാഗ്വാദങ്ങളും ചെളിവാരിയെറിയലും നടത്തി.
ഒരു യാത്രക്കാരനും ഇഷ്ടമില്ലാത്ത ടോള്‍ പിരിവിനെതിരെ തൃശ്ശൂരിലെ പാലിയെക്കരയില്‍ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരത്തില്‍ സി എ ഹസീന എന്ന വനിത 22 ദിവസം പിന്നിട്ടു കഴിഞ്ഞു. (ഏതു പാര്‍ട്ടി എന്ന് പ്രസക്തമെയല്ല.. അവരൊരു മനുഷ്യജീവിയാണ്)
കോണ്ഗ്രസ് സമരമുഖത്തില്ല.
BJP ഒരു ധര്‍ണ്ണ, അത് വഴി ഇത്തിരി അക്രമം, ഒരു ഹര്‍ത്താല്‍.. നടത്തി..
സിപിഎം എന്നും പ്രസ്താവനയിലും പ്രകടനത്തിലും ഒതുക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ സമരം നടത്തുന്നത് സംയുക്ത സമര സമിതിയാണ്.
പക്ഷെ, പത്രങ്ങള്‍ ഏഴാം പെജിലെയോ എട്ടാം പെജിലെയോ ഒന്ന്/രണ്ട്... more »

2012-03-18 15:21:57 (170 comments, 1 reshares, 9 +1s)
#ജ്യോതിഷം
ജ്യോതിഷ വിഷയത്തില്‍ സംശയങ്ങള്‍ തീരുന്നില്ല .ഏറെ കാലമായി ചര്‍ച്ച ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരു വിഷയം ആണ് ...
ശരിക്കും ജ്യോതിഷം നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?...ഉണ്ടെങ്കില്‍ എത്ര ശതമാനം വിശ്വസിക്കുന്നു ? എന്ത് കൊണ്ട് വിശ്വസിക്കുന്നു? അനുഭവങ്ങള്‍ ?...
ജ്യോതിഷത്തെ കുറിച്ചുള്ള സത്യ സന്ധമായ വിലയിരുത്തലുകള്‍ ഇവിടെ പ്രതീക്ഷിക്കുന്നു ....
കുലങ്കഷമായ ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു ....
പരിഹാസം നല്ലത് തന്നെ , എനിക്ക് പ്രശ്നവും അല്ല .. ഈ പ്രത്യേക പോസ്റ്റില്‍ സീരിയസ് ആയി എന്തെങ്കിലും എഴുതാന്‍ ഉദ്ദേശിക്കുന്നവരുടെ താല്പര്യം ഹനിക്കുന്ന രീതിയില്‍ ആവരുത് എന്ന് ഒരു അപേക്ഷ ഉണ്ട് ., പക്ഷെ എത്ര ചൂടുള്ള വിമര്‍ശനങ്ങള്‍ക്കും സുസ്വാഗതം :)... more »

2012-03-14 08:44:22 (101 comments, 2 reshares, 13 +1s)
There are some typical talking malayalam which is used only in neeleswaram,kanhangad and its eastrn areas....not every body but ...most of them are used to say like this .....
കൈക്കറോ = കഴിക്കൂ (ബഹുമാനം)
ഒരിക്ക മതിയാക്ക് പ്പാ !ചാവ് !!!=( പുളു അടി നിര്‍ത്തൂ / ഒന്ന് മതിയാക്കൂ )
ബെരൂന്‍ ഇരിക്കൂന്‍ പറയൂന്‍ = ( ആയിയേ ,ബൈട്ടിയെ ബതായിയെ ടോപ് respect , വന്നാട്ടെ ഇരുന്നാട്ടെ പറഞ്ഞാട്ടെ(തെക്കന്‍ സ്റ്റൈല്‍)
ബെളി ബെരുംബ്ലേക്ക് സലം ബിട്ടിനി = ( വെളിച്ചം വരുംബ്ബോഴേക്കും സ്ഥലം വിട്ടിരുന്നു / അതിരാവിലെ പോയി )
ഓറ് ഈട ഇല്ല ( അവര്‍ ഇവിടെ ഇല്ല , ബഹുമാന്യനായ ഒരാള്‍ / ഭര്‍ത്താവ് സ്ഥലത്ത് ഇല്ല )
പാമ്പ് തൊട്ടിനി ( പാമ്പ് കടിച്ചു )
ബെച്ചു ബാട്ടി = വെച്ച് വാട്ടി = വെച്ച് കീച്ചി ( അടിച്ചു കേറ്റി / സദ്യ ബെച്ചു ബാട്ടി- നല്ലോണം കഴിച്ചു / നുണ പറഞ്ഞു / ചുമ്മാ നമ്പര്‍ അടിച്ചു എന്നൊക്കെ അര്‍ഥം )
മര്യോളമ്മ = അമ്മായി അമ്മ / മരുമകളുടെ അമ്മ
ഉമ്ബ്രാശന... more »

2012-03-10 07:55:40 (13 comments, 5 reshares, 25 +1s)
ഡ്രൈവിങ്ങില്‍ ഇനി എത്രയൊക്കെ പുലി ആണെന്ന് പറഞ്ഞാലും , നമ്മുടെ തെറ്റ് കൊണ്ടോ അല്ലാതെയോ ഉറങ്ങിപ്പോയിട്ടോ , ശ്രദ്ധ കുറവ് കൊണ്ടോ നമ്മുടെ സമയം ശരിയല്ല എങ്കില്‍ അപകടങ്ങള്‍ ഏത് പ്രധാനമന്ത്രിക്കും സംഭവിച്ചു കൂടെന്നില്ല എന്നാലും,
കൊയിലാണ്ടി കോഴിക്കോട് റോഡിലും തലശ്ശേരി - മാഹി പാലം റൂട്ടിലും , കോഴിക്കോട് കുറ്റിപ്പുറം റൂട്ടിലും ...സഞ്ചരിക്കുമ്പോള്‍ എല്ലാ ഡ്രൈവര്‍ മാരും വളരെ ശ്രദ്ധിക്കേണ്ടതാണ് . ഈ റൂട്ട് പരിചയമില്ലാത്ത മിക്ക ആള്‍ക്കാരും (പ്രത്യേകിച്ച് രാത്രിയില്‍ ) പലപ്പോഴും ഭാഗ്യം കൊണ്ടാണ് അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നത്.
നല്ല സ്ട്രെയിറ്റ് റോഡില്‍ പ്രതീക്ഷിക്കാതെ ഉള്ള ,കൊടും വളവുകള്‍ , സൈന്‍ ബോഡുകള്‍ ഇല്ലാത്ത ഹമ്പുകള്‍ ,പ്രത്യേകിച്ച് പെട്ടെന്ന് കണ്ണില്‍ പെടാത്ത , ചെറുതും വലുതുമായ പുകയും ചെളിയും പിടിച്ചു കിടക്കുന്ന ഡി വൈടറുകള്‍ , എന്നിവ ഈ റൂട്ടുകളില്‍ സര്‍വ സാധാരണമാണ്
കോയമ്പത്തൂര്‍ എറണാകുളം റോഡുപോലെ രാത്രിയില്‍ ഹെവി ട്രാഫിക്ക് ഉള്ള റോഡുകളല്ല , എറണാകുളം ... more »

2012-03-07 15:46:42 (8 comments, 0 reshares, 12 +1s)
International Women's Day Message
പതിയുടെ ജീവനുവേണ്ഢി യാതനകളും കഠിന പരീക്ഷണങ്ങളും തരണം ചെയ്ത് മുന്നോട്ടുപോയി യമ-രാജാവിനെ-പ്പോലും തോല്‍പ്പിച്ചുകളഞ്ഞ സാവിത്രിയുടെ മറ്റൊരു മുഖമാണ് യാഗങ്ങള്‍ നടത്തി പാരമ്പര്യമുള്ള ഇല്ലത്തുനിന്ന്... ചുമരുകള്‍ പോലും വേദമന്ത്രങ്ങള്‍ ചൊല്ലുന്ന ഇല്ലത്തെ സോമയാജിപ്പാടിന്റെ മകളായി പിറന്ന് വിപ്ളകാരിയായ എ.വി. ആര്യന്റെ ഭാര്യയായ സാവിത്രി ആര്യന്‍!!!
ഈ ലോക വനിതാ ദിനത്തില്‍ അമ്മേ പ്രണാമം !... more »

2012-03-01 11:48:16 (30 comments, 0 reshares, 16 +1s)
#സമ്പ്രദായ_വ്യത്യാസങ്ങള്‍
സാമ്പാറിന് തേങ്ങയോ ? എന്ന് ചോദിക്കുന്നവരോട് എന്ത് പറയണം ? തേങ്ങ ഇടാത്തത് തെക്കന്‍ സാമ്പാര്‍ , തേങ്ങ ഇട്ടതു വടക്കന്‍ സാമ്പാര്‍ ......എന്നൊന്നും പറഞ്ഞാലും ഈ തെക്കന്‍ കൂട്ടുകാരന്‍ അടങ്ങില്ല , യേയ്....... സാമ്പാറിന് തേങ്ങ ഇടാനേ പാടില്ല എന്നാണ് പ്രിയ സുഹൃത്ത് പറയുന്നത് ......ഞങ്ങ പാവങ്ങ ....എന്ത് ചെയ്യും ?
ഇഡ്ഡലി ക്കും ദോശക്കും ഉള്ള സാമ്പാറില്‍ വടക്കനും തേങ്ങ ഇടാറില്ല എന്നും , കേരളത്തില്‍ കാസരഗോട് മുതല്‍ പാലക്കാട് തൃശൂര്‍ , വരെ തേങ്ങ ഉപയോഗിക്കാറുണ്ട് എന്നും ആന്ധ്രാക്കാരനും തമിഴനും കന്നടിഗനും , സാമ്പാറിന് തേങ്ങ ഇടും എന്നും ഇരിക്കെ ഈ തെക്കന്‍ കൂട്ടുകാരനോട് ഞാന്‍ എന്ത് പറയണം ?... more »

2012-02-28 11:06:58 (21 comments, 1 reshares, 14 +1s)
മായന്‍ കലണ്ടര്‍ അവസാനിക്കുമ്പോ (ഡിസംബര്‍ 23 ), ലോകം അവസാനിക്കും എന്നോ അല്ലെങ്കില്‍ ഭൂഗോളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാവുമെന്നോ എന്നൊക്കെ കേട്ടിരുന്നു ... ... എന്തായാലും അച്ചു തണ്ടിന്റെ എലിവേഷനില്‍ ഏതാണ്ട് വ്യത്യാസങ്ങള്‍ ഉണ്ടാവുമെന്നും , അത് സാവധാനത്തില്‍ ഉള്ള വ്യതിയാനമാനെങ്കില്‍ കുഴപ്പമില്ല എന്നും , പെട്ടെന്നുള്ള ചേഞ്ച് ആണെങ്കില്‍ അതിന്റെ റിസള്‍ട്ട് എന്താകുമെന്നു അറിയില്ല എന്നും ശാസ്ത്ര ലോകം ഏതാണ്ട് ഉറപ്പിച്ച മട്ടാണെന്ന കേട്ടതു !!!ജനങ്ങളില്‍ ഭീതി പരക്കാതിരിക്കാന്‍ സത്യാവസ്ഥ മറച്ചു വെക്കുന്നു എന്ന് ശ്രുതിയുണ്ട് ..യുട്യൂബില്‍ കൊറേ വീഡിയോസും ഉണ്ട് .ഇത്തരം ചര്‍ച്ചകളുടെ ആധികാരികമായ സത്യാവസ്ഥ എന്താണ് ?
ടെന്‍ഷന്‍ ഉണ്ടായിട്ടു ഇടുന്ന പോസ്റ്റ് അല്ല , ഉറപ്പാണെങ്കില്‍ പരമാവധി ലോണും ക്രെടിറ്റ് കാര്‍ഡും എടുത്തു അടിച്ചു പോളിക്കാലോ ഡിസംബര്‍ 23 വരെ? :-)
ലേബല്‍ :- കൊതി... more »


2012-02-26 09:32:17 (5 comments, 0 reshares, 9 +1s)
ഒരു മുത്തശ്ശി കഥ
പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ മഹാ ശ്രേഷ്ട്ടനായ ഒരു മുനിവര്യന്‍ ഉണ്ടായിരുന്നു. ധാരാളം ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹം ഒരു ബ്രഹ്മചാരി കൂടി ആയിരുന്നു. പഠനമെല്ലാം കഴിഞ്ഞു ഗുരുകുലം വിട്ടിറങ്ങുന്ന ഒരു ശിഷ്യനോട് ഗുരു ചോദിച്ചു - " വാട്ട് ഈസ് നെക്സ്റ്റ്..?"
ശിഷ്യന്‍ പറഞ്ഞു - "ഇത്രേം കാലം ജീവിതത്തില്‍ ഒരു പ്രാരാബ്ദവും കൂടാതെ ഒരു അപ്പൂപ്പന്‍ താടി പോലെ ജീവിച്ചു. എല്ലാ ജ്ഞാനത്തിന്റെയും വാതായാനം തുറന്ന അങ്ങ് സമാധാനകേടു എന്നൊരു അവസ്ഥാന്താരത്തെ പറ്റി ഒന്നും പറഞ്ഞില്ല. അത് കൊണ്ടു ഒരു പെണ്ണിനെ കണ്ടു പിടിച്ചു ജീവിത സഖി ആയി കൂടെ കൂട്ടണം. അങ്ങനെ ജീവിത പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിക്കണം. ജീവിതത്തില്‍ എല്ലാം അറിയുന്നവന്‍ അല്ലെ ജ്ഞാനി.?"
ഗുരു - "വളരെ നല്ലത്. സ്ത്രീ പ്രചകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരികയാണ് അതുകൊണ്ട് അവരെ കണ്ടു പിടിച്ചു ആവാഹിക്കാന്‍ വേണ്ടി എന്താണ് താങ്കളുടെ മാസ്റര്‍ പ്ലാന്‍..?"
more »

2012-02-23 08:55:09 (10 comments, 0 reshares, 2 +1s)
വരും കൊല്ലത്തെ (1188 ആം ആണ്ടിലെ) പുതിയ സമ്പൂര്‍ണ** മലയാള പഞ്ചാംഗം PDF ഓ ഈ-കോപ്പി യോ കിട്ടാന്‍ എന്താണ് വഴി ? ആരുടെയെങ്കിലും കയ്യില്‍ ഉണ്ടോ , വളരെ urgent ആണ് . കാശു മുടക്കാന്‍ തയ്യാറാണ് ....
** ലാട വൈധൃതങ്ങള്‍ കൂടി ഗണിക്കപ്പെട്ടത്
(സാധാരണ 1188 മേട മാസം (ഏപ്രില്‍ 2012 ) എങ്കിലും ആവും പുതിയ പഞ്ചാംഗം ഇറങ്ങാന്‍ ...അത്രയും കാത്തു നില്കാനുള്ള സമയം ഇല്ല ....)

2012-02-22 12:14:46 (40 comments, 0 reshares, 13 +1s)
ശരിക്കും എന്താണ് ഈ പോസ്സസീവ്നെസ്സ് ? ഒന്ന് നിര്‍വചിച്ചു സഹായിക്കുമോ?
നമ്മള്‍ പോസ്സെസീവ് ആവുന്നത് എപ്പോഴാണ് ?
ഭാര്യ പോസ്സസീവ് ആവുന്നതിനോട് ഭര്‍ത്താക്കന്മാര്‍ യോജിക്കുന്നുണ്ടോ ?
അത് പോലെ ഭര്‍ത്താവ് പോസ്സസീവ് ആവുന്നതില്‍ ഭാര്യമാര്‍ക്ക് എതിര്‍പ്പുണ്ടോ?
ഭയങ്കര സ്നേഹം തോന്നുന്ന ഒരാളുടെ കാര്യത്തില്‍ നമ്മള്‍ പോസ്സസീവ് ആവണം എന്ന് നിര്‍ബന്ധം ഉണ്ടോ ?
തീരെ പോസ്സെസീവ് അല്ലെങ്കില്‍ എന്ത് കൊണ്ടാണ് അത്? , അത് നല്ലതാണോ ?
ലേബല്‍:-സീരിയസ് മാറ്റര്‍... more »

2012-02-22 11:26:13 (0 comments, 3 reshares, 11 +1s)
വേദപാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തിയ സ്റ്റാള്‍ ഓര്‍മയായി
വടക്കാഞ്ചേരി: കേരളത്തിന്റെ വേദമഹിമ ലോകത്തിന് പരിചയപ്പെടുത്തിയ മഹാപണ്ഡിതനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫ്രിറ്റ്‌സ് സ്റ്റാള്‍ കഴിഞ്ഞ ഏപ്രിലില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിലെ ശ്രദ്ധാകേന്ദ്രം 81 കാരനായ ഈ വിദേശ ജ്ഞാനിയായിരുന്നു. യാഗഭൂമിയിലെ വൈദികരും വേദപണ്ഡിതന്മാരും ഏറെ ആദരപൂര്‍വ്വമാണ് അദ്ദേഹവുമായി സംവദിച്ചത്. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് ഫിലോസഫി വിദ്യാര്‍ഥിയായിരിക്കെ ഗവേഷകനായി ഫ്രിറ്റ്‌സ്സ്റ്റാള്‍ പാഞ്ഞാളിലെത്തുന്നത് അമ്പതുകളിലായിരുന്നു.
കയ്യില്‍ ടേപ്പ് റെക്കോര്‍ഡറുമായി വന്ന് വേദമന്ത്രോച്ചാരണങ്ങളും കഥകളിപ്പദങ്ങളുമെല്ലാം അദ്ദേഹം റെക്കോര്‍ഡ് ചെയ്തു. ഈ ആദ്യകാല ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 'നമ്പൂതിരി വേദ റെസിറ്റേഷന്‍' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇതിനിടെ മദ്രാസ് സര്‍വ്വകലാശാല, ബനാറാസ് ഹിന്ദു സര്‍വ്വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യന്‍ ഫിലോസഫിയിലും സംസ്‌കൃതത്തിലും ഡോക്ട... more »

2012-02-16 21:59:01 (2 comments, 0 reshares, 7 +1s)
എല്ലാവരും കാണുക
'Charlie bit my finger' still a rage!!!
The video became so popular it got 420,243,802 (420 million) hits!!
Charlie bit my finger - again !

2012-02-14 06:10:37 (12 comments, 1 reshares, 19 +1s)
പ്രണയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും
പ്രണയിക്കാന്‍ വെമ്പുന്നവര്‍ക്കും ,
പ്രണയിക്കുന്നവര്‍ക്കും ,
പ്രണയം അനശ്വരമാക്കിയവര്‍ക്കും
പ്രണയം ജീവിതമാക്കിയവര്‍ക്കും
പ്രണയം ഓര്‍മയില്‍ സൂക്ഷിക്കുന്നവര്‍ക്കും
ഇത് വരെ പ്രണയിക്കാത്തവര്‍ക്ക് പ്രണയ പ്രേരണ ചെലുത്താന്‍ തക്കവണ്ണം
പ്രത്യേക പ്രണയ ദിനാശംസകള്‍ !!
ആരും വിട്ടു പോയിട്ടില്ലെല്ലോ അല്ലെ? :-)... more »


2012-02-06 16:05:54 (7 comments, 1 reshares, 20 +1s)
ഭയങ്കര നൊസ്റ്റാല്ജിയ !!! ഇതൊക്കെ ഇപ്പൊ എവിടെയെങ്കിലും ഉണ്ടോ ?

2012-02-04 17:27:59 (1 comments, 0 reshares, 7 +1s)
A touching version :-)
WHY THIS KOLAVERI DI DUBAI REMIX VERSION 2012

2012-02-01 07:38:48 (13 comments, 0 reshares, 17 +1s)
സ്നേഹവും പണവും ഒരു പോലെയാണ് ....1000 രൂപ ഉണ്ടെങ്കില്‍ നൂറു രൂപ ഉള്ളവനെ പോലെ പെരുമാറുക . ആ നൂറു രൂപയ്ക്ക്കപ്പോള്‍ ആയിരം രൂപ യുടെ മൂല്യം ഉണ്ടാവും ......
നൂറു തികയാതെ വരുമ്പോള്‍ പുറത്തെടുക്കുന്ന ഓരോ രൂപയ്ക്കും അപ്പോള്‍ നൂറിന്റെ മധുരവും ഉണ്ടാവും :-) - സ്വാമി ഞാനാനന്ത :)

Buttons
A special service of CircleCount.com is the following button.
The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.
You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.








