G Nisikanth was in following circles

AuthorFollowersDateUsers in CircleCommentsReshares+1Links
Nils Tschampel4,2662012-11-07 18:46:59308432337CC G+


Activity

Average numbers for the latest postings:

7 comments per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many comments someone has received recently.
2 reshares per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of .how often someone's posts have been reshared lately.
13 +1's per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many +1's someone has received on his or her posts recently.
3,610 characters per posting'Current posts' means the last 50 posts that are at the most 4 weeks old. So this metric gives a picture of how many characters someone has used per post recently.

Latest postings

posted image

2013-05-22 10:43:04 (3 comments, 4 reshares, 8 +1s)

ഐ.പി.എല്ലിലെ ദേശീയതയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ഒക്കെ നെടുങ്കൻ കമന്റുകൾ കാണുമ്പോൾ ചിരിയാണു വരുന്നത്. മുംബൈക്കാരൻ രാജസ്ഥാനുവേണ്ടിയും ഡൽഹിക്കാരൻ കൊൽക്കത്തയ്ക്കുവേണ്ടിയും കൂട്ടിനു വെടിക്കെട്ടിനു അന്യരാജ്യക്കാരും അണിനിരക്കുന്ന തികച്ചും ഫാന്റസി കം എന്റർടൈനറായ ഈ ടൂർണ്ണമെന്റിനു പേരിനു പ്രാദേശിക സ്നേഹം പോലുംഅവകാശപ്പെടാനാകില്ല. ക്രിക്കറ്റിൽ വാതുവെപ്പ് നിയമവിരുദ്ധമായതിനാൽ അതിന്റെ കണ്ണിൽ പൊടിയിട്ട് ഉടമകൾക്കും അവരുടെ പിണിയാണുകൾക്കും പിൻവഴിയിലൂടെ കോടികൾ സമ്പാദിക്കാനുള്ള ഒരു മാമാങ്കമാണ് ഐ.പി.എൽ. ആ വല്യ ഒത്തുകളിക്കിടയിൽ ശ്രീശാന്ത് ചെയ്ത കൊച്ചുകളി മഹാ അപരാധമായി കാണാൻ ആകുന്നില്ല. ശ്രീശാന്ത് മൂലം ആ കളിയിൽ ടീം പരാജയപ്പെട്ടിട്ടില്ല. ആ കളിരാജസ്ഥാൻ 8 വിക്കറ്റിനു ജയിക്കുകയാണുണ്ടായത്. രണ്ടോവറിൽ ഒൻപതു റൺ ശരാശരിയിൽ 18 റൺസ് മാത്രമാണ് ശ്രീ വഴങ്ങിയത്. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിൽ നിൽക്കുന്ന സ്റ്റാർ ബൗളർ ജെയിംസ് ഫോക്നർ 9.25 ശരാശരിയിൽ 37 റൺസ് വഴങ്ങി. സിദ്ധാർത്ഥ് ത്രിവേദിയും വഴങ്ങ... more »

posted image

2013-05-17 10:42:31 (22 comments, 16 reshares, 37 +1s)

ക്രിക്കറ്റും ഒത്തുകളിയും തമ്മിൽ ഒരുപാടു നാളത്തെ ബന്ധമുണ്ട്. അക്കാര്യത്തിൽ ഗവാസ്കർ അടക്കം പല അഭിമാന താരങ്ങളും ശിക്ഷിക്കപ്പെടുകയോ താക്കീതുനൽകി വിട്ടയക്കപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തിട്ടുമുണ്ട്. സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം മലയാളിയായ ശ്രീശാന്തിനേയും മറ്റു രണ്ട് സഹകളിക്കാരെയും കുടുക്കിയിരിക്കുന്നു എന്നതാണ് പുതിയവാർത്താ വിശേഷം.
 
പത്രങ്ങൾ ആ വാർത്ത അവതരിപ്പിച്ച രീതികണ്ടപ്പോഴാണ് സത്യത്തിൽ സെൻസേഷണലിസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലായത്. തലേവച്ചാൽ പേനരിക്കും താഴെവച്ചാൽ ഉറുമ്പരിക്കുമെന്ന് കരുതി കൊണ്ടു നടന്ന ‘മാതൃഭൂമി’ തന്നെ ശ്രീശാന്തിനെ ആദ്യം ക്ലീൻ ബൗൾഡാക്കി! എത്ര പൊന്നോമനകളായാലും ഒരാപത്തു വന്നാൽ അത് പത്രക്കാർആഘോഷിക്കുമെന്നതിന്റെ ഒരു നാറിയ നിദാനമായിത്. ഒരു രാജ്യദ്രോഹിയെന്ന മട്ടിലാണ് ശ്രീശാന്തിനെ അവതരിപ്പിച്ചതും. എന്തോ അതിനോടു യോജിക്കാൻ ഒട്ടും സാധിക്കുന്നില്ല.
 
ഒത്തുകളിക്ക് ക്രിക്കറ്റിൽ അനന്തസാദ്ധ്യതകളാണുള്ളത്. അത് റിസ്റ്റ് ബാൻഡിൽ തൊട്ട് അണ്ടർവയറിന്റെ ബ്രാൻ... more »

posted image

2013-05-14 10:54:50 (0 comments, 0 reshares, 5 +1s)

ഇന്നലെ സി.പി.എം കേന്ദ്ര കമ്മറ്റി നടന്നുകൊണ്ടിരിക്കുമ്പോൾ ദീപികയിൽ വന്ന വാർത്ത. ഇതെങ്ങനെ ആ ലേഖകനുമാത്രം കിട്ടി എന്നു ചോദിക്കരുത്. പ്രകാശ് കാരാട്ട് വിളിച്ചു പറഞ്ഞതാകാനേ തരമുള്ളൂ..!! ഇതാണ് സത്യസന്ധമായ പത്രപ്രവർത്തനം..! മറ്റൊരു പ്രമുഖ പത്രങ്ങളിലും ഈ വാർത്ത കണ്ടില്ല. യാതൊരു ഉളുപ്പുമില്ലാതെ അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ എഴുതിവിടുന്നഇത്തരം ജേർണാലിസ്റ്റുകളാണ് ഇവിടെ ഈ മേഖലയോട് പൊതുജനത്തിനു അവജ്ഞ് ഉളവാക്കിക്കുന്നത്. ചീഞ്ഞുനാറിയ പത്രപ്രവർത്തനം എന്നുവേണം ഇതിനെ വിളിക്കാൻ... കഷ്ടം ദീപികേ..!!!... more »

posted image

2013-05-14 10:40:44 (6 comments, 0 reshares, 11 +1s)

ബാക്കിയെല്ലാം ഒരു വഴിക്കാക്കി...ഇനി ഇതൂടേ ബാക്കിയുള്ളൂ... രോഗികളേ....ജാഗ്രതൈ...!!!

posted image

2013-05-11 19:50:51 (0 comments, 0 reshares, 8 +1s)

ഇത് അമ്മൂമ്മയും കൊച്ചു കുഞ്ഞും...:)

[അമ്മയും മൂത്തമകൾ ദിൽബുവും]

posted image

2013-05-11 19:50:34 (0 comments, 0 reshares, 6 +1s)

ഇതുമൊരമ്മയും കുഞ്ഞും...:))

[ഇളയമകൾ ദിൽബുവും ഭാര്യയും]

posted image

2013-05-11 19:44:24 (1 comments, 0 reshares, 12 +1s)

അമ്മയും കുഞ്ഞും...:))

posted image

2013-05-11 11:04:40 (4 comments, 0 reshares, 3 +1s)

'പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്....കരയുന്നതും പാട്ട്....'

http://onam.eenam.com/ml/node/98

എന്റെ ഈ ഗാനം ഷാരോൺ ആലപിച്ചിരിക്കുന്നു. ഏവർക്കും ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്, സസ്നേഹം... നിശി

Lyrics & Music : G Nisikanth | Orchestration : Prakash | Singer : Sharon

posted image

2013-05-04 07:53:36 (27 comments, 0 reshares, 26 +1s)

എന്റെ രണ്ടാമത്തെ കുഞ്ഞായ ദിൽബാചൂന്റെ നാലാമത്തെ ജന്മദിനം..... (04/05/13)

അച്ഛന്റെ പൊന്നുമോൾക്ക് ഒരായിരം ജന്മദിനാശംസകൾ.......

posted image

2013-04-26 10:47:56 (2 comments, 0 reshares, 4 +1s)

'ഭൈരവി തന്നേ അണ്ണാ...?' തന്നെഡേ... 'അപ്പോ സുരുട്ടിയോ...?' ചുരുട്ടാതെ പറ്റില്ലല്ലോ...! 'ദേവഗാന്ധാരീം ഒണ്ടോ?' എനിക്കും തോന്നി..;) 'ശ്രീരാഗോം മധ്യമാവതീം തന്നല്ലീ ഒടുക്കം..?' മംഗളമല്ലേ.. വേണ്ടാന്ന് വെക്കാം പറ്റുവോഡേ ചെല്ലം......!:))

ഞാനെഴുതി ചിട്ടപ്പെടുത്തി പത്തിയൂർ ശങ്കരൻകുട്ടിയും കലാനിലയം രാജീവനും ചേർന്ന് ആലപിച്ച ഒരു കഥകളിപ്പദം രാഗമാലികയിൽ ...കേൾക്കാത്തവർക്കായി ഒരിക്കൽക്കൂടി... ഏവർക്കും ഒരു ശുഭദിനം നേർന്നുകൊണ്ട് സസ്നേഹം... നിശി

ഗാനം ഇവിടെ കേൾക്കാം :
http://soundcloud.com/nisikanth-malayalam-2/pushkara-vilochana-pathiyoor

ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചുള്ള കഥ ഇവിടെ വായിക്കാം...
http://cherianadan.blogspot.co.uk/2010/07/blog-post.html

Lyrics & Music : Nisikanth Gopi | Sigers : Pathiyoor Sankarankutty & Kalanilayam Rajeevan | Chenda : Kalamandalam Sreekanth Varma | Maddalam : Kalanilayam Manoj | Studio : Kannan, Ra... more »

posted image

2013-04-20 11:06:22 (5 comments, 0 reshares, 10 +1s)

ഞാൻ എഴുതി ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്റർ സംഗീതം പകർന്ന് ശ്രീ പി. ജയച്ചന്ദ്രൻ ആലപിച്ച ഗാനത്തിന്റെ വീഡിയോ...

Ayyappa Song- Neeli ennoru Malayundu -P.Jayachandran by (Ashokan Mavelikara)

(എന്റെ ഒരു ഗാനത്തിന്റെ ആദ്യ യൂട്യൂബ് അപ്‌ലോഡ്. തന്റെ പ്രിയഗാനമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഈ വീഡിയോ തയ്യാറാക്കി നൽകിയ പ്രിയ സുഹൃത്ത് ശ്രീ അശോകൻ മാവേലിക്കരയ്ക്ക് എന്റെ നിസ്സീമമായ നന്ദി, സ്നേഹം...)

Lyrics : GNisikanth | Music : MK Arjuanan | Singer : P Jyachandran... more »

posted image

2013-04-14 13:43:29 (6 comments, 0 reshares, 15 +1s)

posted image

2013-04-14 13:37:17 (3 comments, 0 reshares, 20 +1s)

അച്ഛന്റെ കണി....:)

2013-03-27 10:52:15 (0 comments, 0 reshares, 4 +1s)

ഞാൻ എഴുതി ശ്രീ എം.കെ. അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി ശ്രീ പി. ജയച്ചന്ദ്രൻ ആലപിച്ച ഒരു ഗാനം പുതിയതായി സൗണ്ട്ക്ലൗഡിൽ.....ഏവരും കേൾക്കുക..... സ്നേഹപൂർവ്വം, നിശി

https://soundcloud.com/nisikanth-malayalam2/pambe-mkarjun-pjayachandran

'പമ്പേ... നദിയാം അംബേ പാപം അമ്പേ തീർക്കും അൻപേ.....'

Lyrics : Nisikanth G | Music : M K Arjunan Master | Singer : P Jayachandran
Studios : Arabhi, Thiruvananthapuram & Marian Digital : Chennai

posted image

2013-03-24 12:55:08 (0 comments, 0 reshares, 4 +1s)

ഞാൻ രചനയും സംഗീതവും പശ്ചാത്തല സംവിധാനവും നിർവ്വഹിച്ച് ഞാൻ തന്നെ ആലപിച്ച (കൊല്ലെന്നെ..!!) ഒരു ഗാനം... ഏവർക്കുമായി ഈ ഓശാനപ്പെരുന്നാളിൽ.... (കേട്ടിട്ടുള്ളവർ ഒന്നൂടെ കേട്ടോളൂ..;))

'അന്നൊരിക്കൽ ഓശാനപ്പള്ളിതൻ അങ്കണത്തിൽ
കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരു പെൺകിടാവേ
നിന്റെ പ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നും
പഴയതാണോ...... അതോ പുതിയതാണോ...........?!!'
Have a nice weekend for all of u.....

http://www.m3db.com/node/25450... more »

posted image

2013-03-19 11:00:11 (2 comments, 0 reshares, 6 +1s)

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് വിഷ്ണു നമ്പൂതിരി പാടി ഇന്ന് (170313)
‘നാദ’ത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയഗാനം.. നിങ്ങൾക്കായി
സമർപ്പിക്കുന്നു.. ഏവരും കേൾക്കുക, അഭിപ്രായങ്ങൾ അറിയിക്കുക….

http://www.m3db.com/node/31343

‘വിജനപഥങ്ങളിൽ എങ്ങോ ഒരു

വിധിയുടെ കാൽപ്പെരുമാറ്റം

ഹൃദയത്തിന്റെ ഇടനാഴിയിലൊരു

ഇണയുടെ പ്രേമ വിഷാദ വിലാപം..!’


Lyrycs, Musicand BGM : Nisikanth G

Singer : Vishnu Namboothiri

BG Programmer : Prakash Varikkad

Violin : Attukal Balamurali | Flute : Alichan | Tabla : B Harikumar

My Special thanks for Recording, mixing, mastering : S Naveen Classical Vocalist Navaneetham Digital Panthalam, Fazal Ahmed Seerag,
Karunagappally and Kannan Ravis Ravis Digital, Kayamkulam... more »

posted image

2013-03-05 08:30:09 (3 comments, 0 reshares, 4 +1s)

AT OBERON, IDAPPALLY ON 040313

posted image

2013-03-05 08:29:06 (2 comments, 0 reshares, 8 +1s)

2013-03-05 05:37:31 (2 comments, 0 reshares, 3 +1s)

This New Nadham Song is dedicated to whole mothers in the Universe.....

Lyrics & Muisic by Nisikanth Gopi
Singer : Vishnu Namboothiri
Studio : Kannan, Ravis Digital, Kayamkulam

‘ഒരുജന്മം ഭജനമിരുന്നാലും
ഒരുകോടി നാമങ്ങൾ ജപിച്ചാലും
അമ്മേ എന്നൊന്നു വിളിച്ചാൽ നേടുന്ന
പുണ്യത്തിനോളം വരുമോ, മോക്ഷ
മാർഗ്ഗങ്ങളാ ഭാഗ്യം തരുമോ?’

http://www.m3db.com/node/31290

posted image

2013-02-28 12:06:36 (0 comments, 0 reshares, 9 +1s)

Dilbz in my New James Bond Phone SONY XPERIA TX

posted image

2013-02-17 12:46:59 (0 comments, 0 reshares, 5 +1s)

ഇന്നു ചെറിയനാട്ട് ആറാട്ട്........ ആശംസകളോടെ എന്റെ ഒരു ഗാനം......

Lyrics & Music : Nisikanth Gopi 
Singer : Rajesh Raman

https://soundcloud.com/nisikanth-malayalam2/makarodayamay-nisi-rajesh

posted image

2013-02-15 11:04:03 (1 comments, 0 reshares, 1 +1s)



Nisikanth Gopi shared a link.
18 minutes ago
സന്താന സൗഭാഗ്യ വരമരുളൂ......!

ഇന്ന് ചെറിയനാടിന് എട്ടാം തിരുവുൽസവം(150213) ആശംസകളോടെ എന്റെ ഒരു ഗാനം
കൂടി.....

Lyrics & Music : Nisikanth Gopi | Singer : Bhavya Lakshmi

ശ്രീവാഴും ചെറുനാട്ടിൽ മുരുകനുണ്ണി
അപുത്രദു:ഖിതർക്കു സന്താനവല്ലി..!
അരവണയോ.... പഞ്ചാമൃതമോ....
തൃമധുരമോ വേണ്ടൂ...?? വായ്‌ തുറക്കൂ...
അനപത്യ ശാപാഗ്നി മൂടുമെന്നിൽ
സന്താന സൗഭാഗ്യവരമരുളൂ.....

നാളെത്ര നിന്നേപ്പോൽ ഒരുകുഞ്ഞിൻ കാലോച്ച
കേൾക്കുവാൻ ഈ ദാസി കാത്തിരിപ്പൂ
വിറയുന്നൂ താരാട്ടിത്തഴുകേണ്ട കൈകളും
മറയുന്നൂ മനസ്സിൽ നിന്നുറക്കുപാട്ടും....!

അഖിലരോടിടഞ്ഞദ്രി വെടിഞ്ഞനാളുമയമ്മ
അറിഞ്ഞ വേദന ഞാനും അനുഭവിപ്പൂ
ആ കഥയോർക്കേ, നിർഭാഗ്യവതിയാമെൻ
വാൽസല്യം നെഞ്ഞിൽ പാലായ് ചുരന്നൂ....!!

https://soundcloud.com/nisikanth-malayalam2/sreevazhum-nisi-bhavyalakshmi1... more »

posted image

2013-02-11 10:54:59 (2 comments, 0 reshares, 5 +1s)

ശ്രീ ഡി. വിനയചന്ദ്രൻ സാറിനു അന്ത്യാഞ്ജലി....! സത്യത്തിൽ പ്രീഡിഗ്രി ആദ്യ വർഷം പഠിക്കുമ്പോൾ ഏറ്റുമാനൂരിൽ വച്ച് അദ്ദേഹം നേതൃത്വം നൽകിയ 4 ദിവസത്തെ കവിതാ പഠന കളരിയാണ് എന്നെ കവിതയിൽ ഉറപ്പിച്ചു നിർത്തിയതും തുടരാൻ പ്രചോദനമായതും. അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച ആ ദിനങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊന്നു ജീവിതത്തിൽ പറയാനില്ലെനിക്ക്. കേരളത്തിലെ എല്ലാപ്രമുഖ കവികളുടേയും പ്രഭാഷണങ്ങൾ ശ്രവിക്കാനും അവരുമായി അടുത്തിഴപഴകാനുമുള്ള അവസരം ലഭിച്ചതും അന്നാണ്. അദ്ദേഹത്തിന്റെ ഓരോ ഉപദേശങ്ങളും, ചൊല്ലിയതിൽ 'അഞ്ചിതൾ വിനായകം' എന്ന ഗണപതിയെക്കുറിച്ചുള്ള കവിതയും ഇന്നും മനസ്സിൽ നിൽക്കുന്നു. അദ്ദേഹം കവിത ചൊല്ലുന്നതിലെ ഭ്രാന്തമായ വന്യതയും ആകർഷണവും കവിതയിലേക്ക് കൂടുതൽ അടുപ്പിച്ചു. അതിന്റെ ആവേശത്തിൽ'വിനായകാഷ്ടകം' എന്നൊരു കവിതതന്നെ എഴുതി...!!!

ആദരവോടെ, അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുൻപിൽ അന്ത്യോദകമായി 22 വർഷങ്ങൾക്കു മുൻപെഴുതിയ ഈ കവിത സമർപ്പിക്കുന്നു........!

തുമ്പിക്കരവുമുയർത്തിവിനായക-
നമ്പട മുൻപില... more »

posted image

2013-02-10 13:00:01 (0 comments, 0 reshares, 5 +1s)

എന്റെ ഈ ഗാനത്തിന്റെ അവസാന ചരണങ്ങൾ ഗിരീഷേട്ടന്റെ ഓർമ്മയ്ക്കു മുൻപിൽ സാദരം സമർപ്പിക്കുന്നു.....

പറനിറയെ…. ആ… ആ…. തൂകും പൌർണ്ണമിയിൽ
പറനിറയെത്തൂകും പൌർണ്ണമിയിൽ
പാഴിരുൾ തറവാടിൻ മുന്നിൽ
ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ
ആവണിത്തിങ്കളുദിക്കേ
നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ
പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ
കാണാതെ പോയതിൻനൊമ്പരത്തിൽ
തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ

http://onam.eenam.com/ml/node/78... more »

posted image

2013-02-08 10:38:52 (10 comments, 0 reshares, 1 +1s)

താരകബ്രഹ്മമേ നമസ്കാരം ......

ഇന്ന് (080213) ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ പത്തു ദിനം നീളുന്ന തിരുവുൽസവാഘോഷങ്ങൾക്ക് കൊടിയേറ്റ്....

എന്റെ ഒരു ഗാനം............

Lyrics & Music : Nisikanth G
Singer : Divya S Menon
Base Raga : Maandu

"ബാലസുബ്രഹ്മണ്യസ്വാമീ പ്രണാമം
താരകബ്രഹ്മമേ നമസ്കാരം
ചെറിയനാട്ടിൽ വാണരുളും നീ
വിളയാടൂ അവിരാമം, മനസ്സിൽ
വിളയാടൂ അവിരാമം....."
https://soundcloud.com/nisikanth-malayalam2/balasubrahmanya-nisi-divya... more »

posted image

2013-02-06 21:38:03 (0 comments, 0 reshares, 10 +1s)

അങ്ങനെ ഇങ്ങനെയായി........:))

posted image

2013-02-05 21:19:12 (0 comments, 0 reshares, 0 +1s)

നിധി ചാല സുഖമാ...."

"നിധി ചാല സുഖമാ...." എന്ന ത്യാഗരാജ സ്വാമികളുടെ പ്രസിദ്ധമായ കൃതിയുടെ സാഹിത്യത്തെക്കുറിച്ചും അതു ചിട്ടപ്പെടുത്തിയ 'കല്യാണി' രാഗത്തെക്കുറിച്ചും അതടിസ്ഥാനമാക്കിച്ചെയ്ത തെന്നിന്ത്യൻ സിനിമാഗാനങ്ങളെക്കുറിച്ചും എന്റെ ഒരു ലേഖനം, എംത്രീഡിബിയിലെ 'കൃതികളികളിലൂടെ' എന്ന പംക്തിയിൽ.....

വായിക്കുക....
http://www.m3db.com/node/21921

posted image

2013-02-05 21:17:58 (0 comments, 0 reshares, 0 +1s)

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് രാജേഷ് രാമൻ ആലപിച്ച ഗാനം....

Lyrics & Music : Nisikanth Gopi
Singer : Rajesh Raman

'കുന്നത്തു വാഴുന്ന ശ്രീധർമ്മശാസ്താവേ
കുന്നൊക്കും താപങ്ങൾ തീർത്തിടേണേ...
ഏഴാഴിപോലേറും വ്യാധികൾ നീക്കിനീ
ഏഴയാം ഞങ്ങളെ കാത്തിടേണേ, സ്വാമീ
ഏഴരശനിദോഷം നീക്കിടേണേ.......'

(മാവേലിക്കരയിൽ നിന്നും ചെറിയനാടു വഴി ചെങ്ങന്നൂരിലേക്കുള്ളയാത്രാമദ്ധ്യേ അച്ചൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന 500 ൽ പരം വർഷം പഴക്കമുള്ളതാണ് കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രം)

https://soundcloud.com/nisikanth-malayalam2/kunnathu-nisi-rajesh... more »

posted image

2013-02-01 18:34:57 (3 comments, 0 reshares, 0 +1s)

ത്യാഗരാജ സ്വാമികളുടെ ബ്രോചേവാരവരേ എന്ന ശ്രീരഞ്ജനി കൃതിയെക്കുറിച്ചും അതിന്റെ സാഹിത്യത്തേക്കുറിച്ചും എന്റെ ലേഖനം..... വായിക്കുക....

http://www.m3db.com/node/31099

posted image

2013-02-01 18:32:20 (16 comments, 0 reshares, 21 +1s)

പോയതു പോയി...!!!

2013-01-23 07:03:20 (0 comments, 0 reshares, 3 +1s)

"Malayalam Paattile kilikal - Part 2" ivide vaayikkam

http://m3db.com/node/30957

2013-02-01 21:34:14 (2 comments, 0 reshares, 2 +1s)

M3DB യിൽ ഞാൻ എഴുതിയ പാട്ടിലെ കിളികളെപ്പറ്റിയുള്ള ലേഖനത്തിന്റെ ഒന്നാം ഭാഗം....

http://m3db.com/node/30931

2013-01-14 12:38:15 (0 comments, 0 reshares, 2 +1s)

Makara samkranthi alle... njaan ezhuthiya oru ayyappa bhakthi gaanam irikkatte.....

Music : M K Arjunan Master Singer : P Jayachandran

https://soundcloud.com/nisikanth-malayalam2/ninte-malayil-mkarjunan

posted image

2012-12-26 11:38:25 (0 comments, 0 reshares, 2 +1s)

വളരെ നാളുകൾക്കു ശേഷം നാദത്തിൽ രചനയും സംഗീതവും നിർവ്വഹിച്ച ഒരു പുതിയ ഗാനം…. പാടിയത് സൂര്യനാരായണൻ (Sai Surya Narayan) ഒരു ഗസലിന്റെ മൂഡിൽ ചെയ്തത്…. വെറും ശ്രുതിയുടെ അകമ്പടിയോടെ…..

“വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…….”

കണ്ണന്റെ (Kannan Ravis) കായംകുളത്തുള്ള രവീസിൽ അൽ‌പ്പം മുൻപ് ഒരു മണിക്കൂർ നേരം... ഒരു ഗസലിന്റെ ഫീലോടെ മനോഹരമായി, ലയിച്ചു സൂര്യ പാടി.... അധികംകറക്ഷനൊന്നും നിൽക്കാൻ പോയില്ല. ഓർക്കസ്ട്രേഷൻ ചെയ്തില്ല എന്ന കുറവുണ്ട്. എങ്കിലും വെറും ശ്രുതിയിൽ കേൾക്കാൻ താൽ‌പ്പര്യമുള്ളവരും ഉണ്ടാകുമല്ലൊ.... ഏവരും കേൾക്കുക, അഭിപ്രായങ്ങൾ അറിയിക്കുക..... സ്നേഹപൂർവ്വം... Nisi

LYRICS & MUSIC BY G NISIKANTH
SINGER : SURYA NARAYANAN

പാട്ട് ഇവിടെ കേൾക്കാം..... 
http://www.m3db.com/node/30537... more »

2012-12-25 07:20:40 (4 comments, 0 reshares, 5 +1s)

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ....

ഇന്നലെ ബാസ്റ്റിനു പാടാനായി ട്രാക് പാടിയിട്ട എന്റെ പുതിയ ഗാനത്തിന്റെ ഒരു ഭാഗം ഷെയർ ചെയ്യുന്നു.... ഒറ്റയടിക്ക് പാടിയതുകൊണ്ട് പല പല പ്രശ്നങ്ങളും ഉണ്ട്.... അതെല്ലാം പരിഹരിച്ച് ഫൈനൽ വേർഷൻ പിന്നീട് പബ്ലീഷ് ചെയ്യുന്നതാണ്.... തൽക്കാലം ക്ഷമിക്കുക.....

Lyrics, Music, Orchestration and Track by G Nisikanth
(Originalversion by Bastin)
Violin : Attukal Balasubrahmanyam
Flute : Alichan
Tabala : B Harikumar
Keyboard Composer : Prakash Varikkad
Studios : Navaneetham Digital, Panthalam and Sreerag, Karunagappally
Special Thanks to Naveen S, Dileep Viswanathan and Bastin

https://soundcloud.com/nisikanth-malayalam2/vijanapathangalil-nisi... more »

2012-12-16 07:07:38 (9 comments, 0 reshares, 4 +1s)

സോ കോൾഡ് പാട്ടുകാരെ ആരെയും കിട്ടാത്തതു കൊണ്ട് ഞാൻ തന്നെ പാടാൻ തീരുമാനിച്ചു...:( എല്ലാരും ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കണേ...കുളമാകുമെന്ന് ഉറപ്പാ... എന്നാലും രചയിതാവ്, സംഗീത സംവിധായകൻ എന്നതിലൊക്കെ ഉപരി കാശുമുടക്കുന്നോനും ഇല്ലേ ഒരഭിമാനമൊക്കെ...!!! ഇനി ഒരുത്തന്റെ പുറകേം പാടാവോ പാടാവൊ എന്നു പറഞ്ഞ് പോകുന്ന പ്രശ്നമില്ല.. നിർത്തി...!!!എനിക്കെന്നാനഷ്ടപ്പടാൻ... ഇവർക്കെല്ലാം പോയി:) (ഹോ... എന്നാ ആശ്വാസം....മുങ്കൂർ ജാമ്യം..;))... more »

posted image

2012-12-16 06:07:44 (1 comments, 0 reshares, 10 +1s)

with imbru & dilbu at home (december vacation)

posted image

2012-12-16 05:56:20 (2 comments, 0 reshares, 17 +1s)

അപ്പങ്ങളെമ്പാടും..........:)) 

A morning scene of Dilbuuu.....

posted image

2012-12-05 04:20:40 (8 comments, 0 reshares, 8 +1s)

തിന്തകത്തിന്തകത്തിന്തകത്തിന്തക സ്വാമി തിന്തകത്തോം
തിന്തകത്തിന്തകത്തിന്തകത്തിന്തക അയ്യപ്പ തിന്തകത്തോം

രചന : ജി നിശീകാന്ത് | സംഗീതം : എം. കെ. അർജ്ജുനൻ | ആലാപനം : പി ജയച്ചന്ദ്രൻ

വീടിനടുത്ത് സുബ്രഹ്മണ്യക്ഷേത്രമായതിനാൽ വർഷാവർഷം നടക്കുന്ന തൈപ്പൂയ കാവടിയാട്ടത്തിനു രാവിലെ മുതൽ ആട്ടം തീരും വരെ റിപ്പീറ്റ് ചെയ്തിടുന്ന ഒരു ഗാനമുണ്ട്,‘പളനിമലക്കോവിലിലെ പാൽക്കാവടി…ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി’. ഏതുറക്കത്തിലും വിളിച്ചുണർത്തി ചോദിച്ചാൽ പരിസരവാസികൾ മതഭേദമെന്യേ ഇതു കാണാതെ പാടും; ഇന്നും. അത്രമാത്രം ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്ന ഈ ഗാനം കാലങ്ങൾ കഴിഞ്ഞാണ് പാപ്പനംകോട് എഴുതിയതാണെന്നും സംഗീതം നൽകിയത് അർജ്ജുനൻ മാസ്റ്റർ ആണെന്നും അറിഞ്ഞത്. എന്റെ അയ്യപ്പ ഭക്തിഗാനങ്ങൾക്ക്അർജ്ജുനൻ മാസ്റ്ററാണ് സംഗീതം എന്ന് തീരുമാനിച്ച ശേഷം ഈഗാനം എഴുതുമ്പോഴും എന്റെ മനസ്സിൽ ആനന്ദഭൈരവിയിൽ ചെയ്ത ആ ഗാനമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള മഹാരഥന്മാരോട് അശുവായ ഞാൻ അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് പറയുന്നതെങ്ങനെ….! പക്ഷേ അവസാനം പാട്... more »

posted image

2012-11-20 04:13:27 (0 comments, 0 reshares, 3 +1s)

‘മനസ്സുഖം തേടുന്ന മനസ്സുകളേ….
മണികണ്ഠസ്വാമിയെ ഭജിക്കൂ….
മകരത്തിൻ കുളിർ ചൂടും 
മഹിതമാം പമ്പയിൽ 
മുങ്ങി നീരാടി മല ചവിട്ടൂ, ആ- 
മലവാഴുമയ്യപ്പ പദം നമിക്കൂ….’

ഏവർക്കും സുന്ദരമായ ഒരു ദിനം ആശംസിച്ചുകൊണ്ട്….

രചന : ജി നിശീകാന്ത്, സംഗീതം : എം.കെ. അർജ്ജുനൻ മാസ്റ്റർ, ആലാപനം : പി. ജയച്ചന്ദ്രൻ
http://soundcloud.com/nisikanth-malayalam2/manasukham-thedunna-manasukale

posted image

2012-11-19 18:48:57 (1 comments, 0 reshares, 3 +1s)

കിട്ടീ..................................:))

posted image

2012-11-17 04:19:29 (0 comments, 0 reshares, 3 +1s)

ഏവർക്കും ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്.... സ്നേഹപൂർവ്വം ഒരു ഗാനം.....

Lyrics : Nisikanth Gopi Music : M K Arjunan Master Singer : Jayachandran Paliam 

http://soundcloud.com/nisikanth/neeliyennoru-malayundu-mk

posted image

2012-11-16 11:03:52 (7 comments, 0 reshares, 5 +1s)

എല്ലാ വിശ്വാസികൾക്കും ഐശ്വര്യവും ഈശ്വരാധീനവും ഉണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ….ഞാൻ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം…

Lyrics : Nisikanth G Music : M K Arjunan Master Singe P Jayachandran

http://soundcloud.com/nisikanth-malayalam2/02-track-2

posted image

2012-10-14 13:03:01 (2 comments, 0 reshares, 9 +1s)

തമ്പി സാർ ഇന്നലെ ലണ്ടനിൽ എത്തിയപ്പോൾ ഞാൻ എഴുതി ഞാനും രാജേഷും കൂടി സംഗീതം നൽകിയ ഗാനം രാജേഷ് രാമൻ അദ്ദേഹത്തെ പാടിക്കേൾപ്പിക്കുന്നു….

ഞാൻ ഏറ്റവും ആരാധിക്കുന്ന ഒരു പ്രതിഭാസം അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരിച്ച് ഞാനെഴുതിയ ഗാനം കേൾക്കുന്നത് കാണുന്നതിൽ കൂടുതൽ എന്തുവേണം ഇനി…… ധന്യനായി……….

“തമ്പിതൻ ശൃംഗാര തമ്പുരുവിൻ
തന്ത്രികൾശ്രുതിചേർന്നു പാടുമ്പോൾ
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്രധന്യമാകുന്നൂ
ഉത്രാ……ടപ്പൂനിലാവുണരുന്നൂ………..”

Rajesh raman... more »

posted image

2012-10-05 05:20:45 (2 comments, 0 reshares, 5 +1s)

‘വിശ്വമായയിൽ മയങ്ങിയേറി മോഹം, പാടേ 
വിസ്മരിച്ചുപോയഹോ! സ്വയം ഞാൻ ക്ഷണം 
ബന്ധനങ്ങളായി ബന്ധമേതും ചിരം, ദുഃഖ- 
ഭാരമേറ്റു ഹാ..! തളർന്നു ഞാനാം തൃണം….!! 
മൂകമായ് എൻ സ്വനം….!

സൂര്യ നാരായണന്റെ സംഗീതത്തിൽ ഞാൻ എഴുതി ജ്യോത്സ്ന ആലപിച്ച ഒരു ഭൈരവി....

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട്....സ്നേഹപൂർവ്വം...

http://soundcloud.com/nisikanth-malayalam-2/kankulire-nisi-jyothsna-surya

posted image

2012-10-04 05:21:00 (3 comments, 0 reshares, 7 +1s)

‘വിവശമായ് വിതുമ്പി.... എവിടെയാണു നീ...
സാന്ത്വനം തേടുന്നൊരെൻ മൊഴി നേർത്തലിഞ്ഞു പോയ്
താന്ത സന്ധ്യയിൽ, ഏകാന്ത സന്ധ്യയിൽ..’

[ജോൺസൺ മാസ്റ്ററിന് ഈണമിടാനായി ഞാൻ എഴുതിയ ഈ ഗാനം, അദ്ദേഹത്തിന്റെ അകാല വിയോഗത്താൽ ബഹുവ്രീഹി സംഗീതം നൽകി തഹ്സീൻ മുഹമ്മദ് ആലപിച്ചിരിക്കുന്നു….]

ഏവർക്കും സുപ്രഭാതം…

http://www.m3db.com/node/27416

posted image

2012-10-03 11:05:22 (34 comments, 0 reshares, 26 +1s)

ഇനി ഒരു പടം ഇട്ടില്ലെന്ന് വേണ്ടാ....:))

posted image

2012-10-02 05:30:22 (2 comments, 0 reshares, 4 +1s)

‘രാവിൽ ചന്ദ്രിക പോലെ നിൻ
കാരുണ്യമെന്നിൽ നിറയേണം
പാപതിമിരം മൂടും മിഴികളിൽ
നിറകതിരാകേണം, എന്നും
നിറകതിരാകേണം……’

1992 ഒരു വെക്കേഷൻ കാലത്ത് വണ്ടൂരിൽ വച്ചാണ് ഈ ഗാനം എഴുതി ചിട്ടപ്പെടുത്തുന്നത്. രണ്ടു വർഷം മുൻപാണ് ഇതൊരു ഗാനമായി പുറത്തിറക്കിയത്. മധു ബാലകൃഷ്ണൻ ആലപിച്ച ഈ ഗാനം ഏവരും കേൾക്കുമല്ലോ…

ഏവർക്കും ഗാന്ധിജയന്തി ആശംസകൾനേരുന്നു…..
നിശി

http://soundcloud.com/nisikanth-malayalam-2/thiruvayyaar-nisi-madhu... more »

posted image

2012-10-01 05:48:23 (2 comments, 0 reshares, 4 +1s)

ഞാൻ എഴുതി ആലപിച്ച ഒരു കവിത പുതിയതായി നാദത്തിൽ....

കേൾക്കുക...എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചുകൊണ്ട്....

http://www.m3db.com/node/29256

posted image

2012-09-29 11:48:39 (1 comments, 0 reshares, 6 +1s)

‘നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും…’

ഞാൻ എഴുതി രാജേഷ് സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഒരു ഗാനം, പശ്ചാത്തലമില്ലാതെ…..

ഏവർക്കും നല്ലൊരു വീക്കെൻഡ് ആശംസിക്കുന്നു….. നിശി

http://www.m3db.com/node/24565

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

G Nisikanth