hari pala was in following circles

AuthorFollowersDateUsers in CircleCommentsReshares+1Links
Daniel Sandstein15,1172012-04-02 07:48:20308513556CC G+


Latest postings

posted image

2013-03-18 15:47:46 (2 comments, 1 reshares, 12 +1s)

ശ്രേഷ്ഠഭാഷയുടെ തന്ത!

“ഗാന്ധിയൻ ഖദർ ധരിച്ചുകഴിഞ്ഞാൽ ചെയ്യുന്ന ആദ്യത്തെ സാമൂഹ്യസേവനം ആവി പറക്കുന്ന ആട്ടിൻ പാൽ (കിട്ടാനില്ലെങ്കിൽ മാത്രം പശുവിൻ പാൽ) സേവിക്കുക എന്നതാണ്. ശരീരപുഷ്ടിക്കായാണ് ഈ കർമ്മമെന്ന് കരുതേണ്ടതില്ല. ക്ഷീരകർഷകരെ സഹായിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ക്ഷീരകർഷകർ ഒരുവിധം രക്ഷപെട്ടെന്ന് ഉറപ്പിച്ചാൽ ഗാന്ധിയന്റെശ്രദ്ധ കോഴികർഷകരെ രക്ഷിക്കുക എന്നതിലേയ്ക്ക് ഫോക്കസ്സ് ചെയ്യും. അടുപ്പിലെ തിളയ്ക്കുന്ന വെള്ളത്തിൽ തുള്ളിക്കളിക്കുന്ന മുട്ടകൾ അതിനു തെളിവാണ്. തൊലിയുരിച്ച് കടവായ തുറന്ന് ഗാന്ധിയൻ അണ്ണാക്കിലേയ്ക്ക് തള്ളുന്ന പുഴുങ്ങിയ ഏത്തപ്പഴം ഏതൊരു വാഴകൃഷിക്കാരന്റെയും കണ്ണുകളിൽ ആഹ്ലാദനീരൊഴുക്കിന് കാരണമാവും.”

- ഏറെക്കാലത്തിനുശേഷംപോങ്ങുമ്മൂട്ടിൽ പുതിയൊരു പോസ്റ്റ് നാട്ടുന്നു... :)

http://pongummoodan.blogspot.in/... more »

posted image

2013-02-22 16:37:58 (3 comments, 0 reshares, 11 +1s)

സത്യത്തിൽ ആണുങ്ങൾ ശുദ്ധരാണ്. പെണ്ണിന്റെ കണ്ണാഴത്തിൽ നിന്ന് ഉയർന്നുപൊങ്ങുന്ന ഒരു പരിഹാസനോട്ടം മതി ആണിന്റെ അരക്കെട്ടിലെ ക്രൂരതയുടെ ഉദ്ധാരണം കെട്ടുപോവാൻ. അല്ലാത്തവിധം മനോരോഗികൾ കണ്ടേക്കാം. ഒറ്റയ്ക്കും പെട്ടയ്ക്കും. പക്ഷേ, അത്തരാക്കരെ ചൂണ്ടി ഒരുവർഗ്ഗത്തെ മുഴുവൻ ആക്ഷേപിക്കുന്നത് ശരിയല്ലല്ലോ! ഗോവിന്ദച്ചാമിയും ധർമ്മരാജനും കുര്യനുംകുഞ്ഞാലിയും ഫാ. ജോസ് പൂതൃക്കയും തോമസ് കോട്ടൂരുമൊക്കെ പുരുഷവർഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കരുതി സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണഗുരുദേവന്റെയും  പാണക്കാട് ശിഹാബ് തങ്ങളിന്റെയും വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയുമൊക്കെ മഹത്വം കുറയുന്നില്ലല്ലോ.... more »

posted image

2012-12-26 10:36:21 (5 comments, 1 reshares, 17 +1s)

‘സമൂഹനന്മക്കായ് സ്വയംഭോഗം‘, അതാവട്ടെ നമ്മുടെ പുതുവർഷ പ്രതിഞ്ജ!

(സമയവും ക്ഷമയും ആവശ്യത്തിലേറെയുള്ളവർ ഒന്ന് വായിയ്ക്കുമോ? ബ്ലോഗിൽ ഒറ്റയിരുപ്പിൽ നടത്തിയ ഒരു ശ്രമം) :)

http://pongummoodan.blogspot.in/2012/12/blog-post.html

posted image

2012-11-21 12:56:25 (1 comments, 0 reshares, 14 +1s)

സംഗീതത്തിന് ഭാഷയില്ലെന്ന സത്യത്തിന് ഇശാൽ അടിവരയിടുന്നു. :)
കലക്കി മോളേ... കസറൂ...

2012-11-20 12:26:51 (40 comments, 4 reshares, 41 +1s)

“ പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ “ എന്നാണ് ഏതാണ്ട് ‘സാക്ഷാൽ‘ ആയ  ഇന്ദു വള്ളിക്കാട്ട് മേനോൻ എന്ന ‘ഇന്ദു മേനോനെ’ക്കുറിച്ച് ശ്രീമാൻ എം. മുകുന്ദൻ അവർകൾ പ്രശംസിച്ചിരിയ്ക്കുന്നത്. ഉവ്വ മുകുന്ദൻ സാർ, അവർ പൊട്ടിത്തെറിക്കുമ്പോൾ വിതറിച്ചുറ്റുന്ന നിറങ്ങളും തീയും പുകയും മാത്രമേ അങ്ങ് കണ്ടിട്ടുള്ളു…സാമാന്യം ഭേദപ്പെട്ട നിലയിൽ എളിയവരായ ഞങ്ങൾ വായനക്കാർ അവരുടെ പൊട്ടിത്തെറി പുറപ്പെടുവിയ്ക്കുന്ന നാറ്റം കൊണ്ട് മൂക്കുപൊത്തേണ്ടി വന്നിട്ടുണ്ട് പലവട്ടം!!

പുഴുവരിയ്ക്കുന്നതും  ഈച്ചയാർക്കുന്നതുമായ ബുദ്ധി തലയിൽ പേറുന്ന ഒരു ജീവിയണ് ‘ശ്രീമതി ഇന്ദു മേനോൻ രൂപേഷ് പോൾ‘ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പട്ടുചുറ്റി പൊട്ടുകുത്തി ചിന്തയിൽപൊട്ടത്തരത്തിന്റെ അമിട്ടുപൊട്ടിച്ച് ജനത്തെ സംഭ്രമിപ്പിക്കുന്ന  ഈ ഭവതിയുടെ ‘ലെസ്ബിയൻ പശു, സംഘപരിവാർ, ചുംബന ശബ്ദതാരാവലി’ എന്നിവയൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. ‘ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷൻ’ വായിക്കാനൊത്തിട്ടുമില്ല. വായിച്ചവയൊക്കെ കൊള്ളാം. മേനോത്തി വാ തു... more »

2012-11-15 11:28:00 (4 comments, 0 reshares, 18 +1s)

താവഴിയുലൂടെ ഒരു യാത്ര!

രാത്രി മാറ്റുകുറഞ്ഞ് വെളുക്കാനിനി അധികനേരമില്ല. ഞാൻ സിസ്റ്റം ഡൌൺ ചെയ്തു. ജോലികൾ തീർന്നിട്ടല്ല. കണ്ണുകൾ പുളിച്ചുകടയുന്നു. ബാക്കിനാളത്തേയ്ക്കാക്കി ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. ഗെയ്റ്റുകടന്ന് റോഡിലേയ്ക്കിറങ്ങി. എതിർവശത്തായി ഇരുളിലുറങ്ങുന്ന ബൈക്കിനടത്തേയ്ക്ക് ഞാൻ വഴിമുറിച്ചു.
ബൈക്കിനടുത്തേയ്ക്ക് രണ്ടുചുവട് വച്ചില്ല. വല്ലാത്തൊരു മുരളൽ കേട്ട് എന്റെ പാദങ്ങൾ നിശ്ചലമായി. ഈ ഇരുളിൽ ഇത്രനേരം തനിച്ചാക്കിയതിന്റെ പരിഭവം ശകടം പറഞ്ഞുതീർക്കുകയാണോ? ഞാൻ ചിന്തിച്ചുപോയി. ഞാൻ സാവധാനം ഒരു കാൽ മുന്നോട്ട് വച്ചു. അപ്പോൾ ബൈക്കിന്റെ മുരളൽ ഒന്നുകൂടി ശക്തമായി. മുന്നോട്ട് വച്ച കാൽ ശരവേഗം പിന്നോട്ടെടുത്ത് അറ്റൻഷനായി വല്ലാത്തൊരുധൈര്യത്തോടെ  ഞാൻ  ഇരുളിലേയ്ക്ക് നോക്കി വിറച്ചുകൊണ്ട്നിന്നു. ധീരതയുടെ അങ്ങേയറ്റത്തു ഒരുവന് സംഭാവിക്കാവുന്ന ഒരുതരം വിതുമ്പൽ എന്റെ ചുണ്ടുകളിൽ തങ്ങി നിൽക്കുന്നത് ഇരുളിലേയ്ക്ക് സൂക്ഷിച്ചു നോക്കുമ്പോഴും ഞാ‍ൻ അറിയു... more »

2012-10-29 06:32:19 (52 comments, 1 reshares, 32 +1s)

| പ്രായപൂർത്തിയാകാത്തവർ, കുടുംബിനികൾ, നല്ലനടപ്പുകാരികൾ/കാരന്മാർ, സദാചാരത്തെ പൊതിഞ്ഞുപിടിച്ച് നല്ല മാർഗ്ഗത്തിലൂടെ സഞ്ചരിയ്ക്കുന്നവർ, അക്ഷമയുള്ളവർ, കുറച്ച് നാണവും അല്പസ്വലപം മാനവുമൊക്കെയുള്ളവർ ഒന്നുംതന്നെ ദയവായി ഈ കുറിപ്പ് വായിയ്ക്കരുത്. |

* * *
കിച്ചൻബത്തേരിയിലെ ഫക്കിനികൾ. (A)

അതൊരു വിലാപമായിരുന്നു. കാതുകീറിമുറിച്ചും തലച്ചോറിനെകലക്കിയുടച്ചും അത് ഹൃദയത്തിൽ നിറഞ്ഞു. ഹൃദയം നിറയെ വിലാപം! വിലാപം
നിറയെ നിസ്സഹായത! ഹൃദയെത്തെ നുറുക്കാൻ തക്ക ഊക്കുണ്ടായിരുന്നു അതിന്. ഞാൻ ഉടഞ്ഞുവീണു.

സമൃദ്ധമായ ഉച്ചയൂണിനുശേഷം വിശ്രമിക്കുകയായിരുന്നു. ഉരുണ്ടുയർന്ന് തിളങ്ങുന്ന ഉദരപർവ്വാഗ്രത്തിൻ ചൂണ്ടുവിരലും നടുവിരലും കൊണ്ടുതീർത്ത സാങ്കൽപ്പിക പർവ്വതാരോഹകനെ ഞാൻ നടത്തിച്ചു.ഉദരാന്തർഭാഗത്ത് കുഴമ്പുരൂപത്തിലായ ഭക്ഷണം തിരയിളക്കുന്നത് അനുഭവച്ചികൊണ്ട്, നിർവൃതിയോടെ ഞാൻ പർവ്വാതാരോഹകന്റെ ചുവടുകളെ നിയന്ത്രിച്ചുകൊണ്ടിരുന്നു.

ചെറുക്ലാസ്സിൽ നിന്നും ലഭ്യമായ അറിവുകളിൽ കൂടെക്കൂട്ടിയതും നിത്യജീവിതത്തിൽ പ്... more »

2012-10-24 07:36:12 (11 comments, 1 reshares, 14 +1s)

ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു...
 
ആയിരക്കണക്കിന് കുരുന്നുകൾ തങ്ങളുടെ കുഞ്ഞുനാവിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ രുചിച്ചിരിക്കുകയാണിന്ന്! അറിവാകുന്ന മഹാശക്തിയെ മഹാത്മാക്കളായ ഗുരുനാഥന്മാർ അവർക്ക് പകർന്നുനൽകി. നിരവധി ക്ഷേത്രങ്ങളിലും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലും തിരൂർ തുഞ്ചൻ പറമ്പിലും ഐരാണിമുട്ടം തുഞ്ചൻസ്മാരകങ്ങളിലുമൊക്കെയായി ഒട്ടേറെ കുട്ടികൾ അറിവറിഞ്ഞിരിക്കും. അങ്ങനെയാണ് പതിവ്‌. നാളത്തെ പത്രങ്ങളിൽ അറിവൂറുന്ന നാവുമായി കരയുകയും വിതുമ്പുകയും വിളറുകയും വെറികൊള്ളുകയും ചെയ്യുന്ന കുരുന്നുകളുടെ പടം പതിഞ്ഞുവരുന്നത് നമുക്ക് കാണാനുമാവും. മനോരമ എഴുത്തിനിരുത്ത് മാമാങ്കം ആഘോഷിക്കുന്ന വിധം കണ്ട് സാക്ഷാൽ സരസ്വതീദേവി പോലും അന്ധാളിച്ച്ലക്കുകെട്ട് പോയിരിയ്ക്കാമെന്ന് എനിയ്ക്കു തോന്നുന്നു!
 
വൈലോപ്പാള്ളി സംസ്കൃതി ഭവനിൽ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയും കുട്ടികൾക്ക് അറിവുപകർന്നു നൽകി.  ആഹ്ലാദമായാണ് ആ വാർത്ത എന്നെ ബാധിച്ചത്.... more »

posted image

2012-01-26 12:19:29 (1 comments, 1 reshares, 14 +1s)

- എന്താടാ നിന്റെ പണി?
- ഒന്നുമില്ല!
- കൂലി?
- നയാപൈസയില്ല!
- വരുമാനം?
(ഇല്ലെന്ന് ചുമൽ കുലുക്കി)
- ജീവിയ്ക്കാൻ?
- ആശ്രയിക്കും!
- ആരെ?
- ആരെയും!
- നാണം?
- ഇല്ല
- മാനം?
- അനുഭവപ്പെട്ടിട്ടില്ല.
- സമയം പോക്കാൻ?
- ഉറങ്ങും?
- ഉണർന്നാൽ?
- ഉണ്ണും.
- ഊ...?
- ഇല്ല.
- വൈ?
- (ദിസ് കൊലവെറി ഡാ എന്ന് മനസ്സിൽ ചോദിച്ച് പറഞ്ഞു)
സഹധർമ്മിണിനാട്ടിലാണ്.

- പി.സി 4632-ഉം പിന്നെ ശാസ്താവും. -

പുതിയ പോസ്റ്റ്. http://pongummoodan.blogspot.com/... more »

posted image

2012-01-09 08:56:34 (8 comments, 0 reshares, 17 +1s)

“ആർത്തിയുടെ ഓളം തുളുമ്പുന്ന കണ്ണുകളോടെ, കുശിനിയുടെ ഓരം പറ്റി,
അന്തരീക്ഷമാകെ പടർന്ന് നിൽക്കുന്ന ഹെവിയസ്റ്റ് കാർട്ടൂണിസ്റ്റായ
സഞ്ജീവേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേ കാണാമായിരുന്നു. കാറ്റിന്റെ
ഒഴുക്കിനെ തടഞ്ഞും കുശിനിയിൽ നിന്നും ഉയരുന്ന ബിരിയാണി മണം ഒറ്റയ്ക്ക്
മൂക്കിലാക്കിയും നിൽക്കുകയാണ് കൂറ്റൻ. സഹതടിയൻ.തീറ്റക്കാര്യത്തിൽ എന്റെ
പ്രതിയോഗി. കൂടെ യൂസഫ്പായുമുണ്ട്.“---

http://pongummoodan.blogspot.com/

“ബിരിയാണി വധം”-ആട്ടക്കഥ!
ദീർഘകാലത്തിനുശേഷം പുതിയൊരു പോസ്റ്റ്..... more »

2012-01-06 07:18:53 (9 comments, 0 reshares, 16 +1s)

മനസ്സിന്റെ ഇന്നത്തെ മൂഡുനിലവാരം വളരെ ഇടിഞ്ഞതാണ്. ചില ദിവസങ്ങളിൽ അങ്ങനെയാണ്. രാവിലെ ഉണരുമ്പോൾ കൂടെ ഉണരാൻ മനസ്സ് മടിയ്ക്കും. അവനങ്ങനെ തിരിഞ്ഞും മറിഞ്ഞും അലസമായി കിടക്കും. കൊട്ടിവിളിച്ചാലും വെള്ളം കുടഞ്ഞാലും രക്ഷയുണ്ടാവില്ല്ല. ആ ദിവസം പോക്കെന്ന് കൂട്ടിയാൽ മതി. അസ്വസ്ഥതയും ദേഷ്യവും നിരാശയും. വിശപ്പില്ലായുമയും...അങ്ങനെ ആകെ മൊത്തം പകലിനെമനസ്സ് നശിപ്പിച്ചു കളയും.

ഇത് വിഷാദരോഗത്തിന്റെ തുടക്കമായാണ് - ജ്ഞാനിയാണെന്ന് സ്വയം വിശ്വസിക്കുകയും അങ്ങനെതന്നെയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനും കഴിഞ്ഞ -ഒരു സ്നേഹിതൻ എനിക്കു പറഞ്ഞു തന്നത്. ആൾക്ക് ജനിച്ചിട്ട് ഇന്നേവരെ മൂഡ് ഔട്ട് അനുഭവപ്പെട്ടിട്ടില്ലെത്രെ. ഫുൾ ടൈം വിദ്വാൻ ഹാപ്പിയാണ്. കുടുംബത്തിൽ - താവഴിയും തന്തവഴിയും–ആർക്കും അങ്ങനെ ഒരു അവസ്ഥ അനുഭവപ്പെട്ടിട്ടില്ലെന്നും ടിയാൻ പറഞ്ഞുവച്ചു. അതുകേട്ട് അഴിഞ്ഞുപോയ വിസ്മയം അയ്യത്തുകൂടെ പാഞ്ഞുപോയത് ഞാനറിഞ്ഞു. ഔട്ട് ആവാൻ മാത്രം വലിപ്പമുള്ള ഒരു മൂട് ഇല്ലാത്തവർ എത്ര ഭാഗ്യവാന്മാർ! പാഞ്ഞുപോയ വിസ്മയത്തെ ദൃശ്യവൽക്കര... more »

2012-01-03 13:37:08 (2 comments, 0 reshares, 3 +1s)

posted image

2012-01-03 12:21:10 (27 comments, 3 reshares, 16 +1s)

42 വർഷങ്ങൾക്കു മുൻപ് മൺമറഞ്ഞുപോയ മന്നത്ത് ആചാര്യന്റെ സമാധിയിൽ ആദരവിന്റെ ‘അശ്രു’പൂക്കൾ അർപ്പിക്കുന്ന സമുന്നതർ.

ഒരു മരണം. അത് ജീവിക്കുന്നവരിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. പത്രത്തിൽ വരുന്ന അപരിചിതനായ ഒരു വ്യക്തിയുടെ മരണവാർത്തപോലും ഒരു നിമിഷം എന്നെ ദു:ഖിപ്പിക്കാറുണ്ട്. കേട്ടറിവുള്ള ഒരാളിന്റെ മരണത്തേക്കാൾ കുറച്ചുകൂടി സമയംകണ്ടറിഞ്ഞ ഒരുവന്റെ മരണം നമുക്ക് നൽകുന്നു. പ്രിയപ്പെട്ടവരുടേയോ അടുത്ത സ്വന്തക്കാരുടെയോ മരണമാവുമ്പോൾ വേദനയുടെ തീവ്രത കുറച്ചു കാലം കൂടുതൽ നീണ്ടു നിന്നേക്കാം. പിന്നെ, പതിയെ അത് കുറയുകയും കാലങ്ങൾ കഴിയുമ്പോൾ ഓർക്കുമ്പോൾ തോന്നുന്ന ഒരു ചെറുനോവായി ആ വേദന മാറുകയും ചെയ്യും. സ്വാഭാവിമമായ പരിണാമം മാത്രമാണ്. ജീവിക്കാനായി ജീവിച്ചിരിക്കുന്നവരുടെമനസ്സിന് പ്രകൃതി നൽകുന്ന ശക്തി. ആരിലും കാലം മായ്ക്കാത്ത മുറിവുകളോ വേദനകളോ ഇല്ല എന്നാണല്ലോ പ്രമാണം. ഇവിടെ പ്രമാണം മറന്ന് പ്രണാമം അർപ്പിക്കുന്നവരുടെ ഭാവങ്ങൾ ഒന്നു ശ്രദ്ധിയ്ക്കൂ... ഒരിറ്റു കണ്ണീർപൊഴിയണേ എന്ന് പ്രാർത്ഥിച്ചു നിൽക്കു... more »

Buttons

A special service of CircleCount.com is the following button.

The button shows the number of followers you have directly in a small button. You can add this button to your website, like the +1-Button of Google or the Like-Button of Facebook.






You can add this button directly in your website. For more information about the CircleCount Buttons and the description how to add them to another page click here.

hari palaTwitter